നിങ്ങളുടെ കുട്ടിക്ക് കൂട്ടുകാരെ മിസ് ചെയ്താൽ നിങ്ങൾക്കും മിസ് ചെയ്യണം
text_fieldsസ്കൂളിലെ സമ്മർദ്ദം, സുഹൃത്തുക്കളും അന്തരീക്ഷവും മാറുന്നത് തുടങ്ങി കുട്ടികളിലെ മാനസിക സമ്മർദ്ദത്തിനും ഉത്കണ്ഠക്കും കാരണങ്ങൾ പലതുമാകാം. രക്ഷിതാക്കളുടെ നിറഞ്ഞ പിന്തുണയാണ് ഈ ഘട്ടത്തിൽ അവർക്കാവശ്യം. മാനസികാരോഗ്യത്തെയും സ്വഭാവ രൂപവത്കരണത്തെയും ബാധിക്കുന്ന വിഷയമായതിനാൽ ഇക്കാര്യം രക്ഷിതാക്കൾ ഗൗരവത്തിലെടുക്കണം. കുട്ടികളെ കേൾക്കുക എന്നത് ഏറ്റവും പ്രധാനമാണ്. അവരുടെ വിഷമങ്ങൾ പറഞ്ഞുതീർക്കട്ടെ. അവർ ഒറ്റക്കല്ലെന്നും നമ്മൾ കൂടെയുണ്ടെന്നും ബോധ്യപ്പെടുത്തുക. അവരുടെ പ്രശ്നങ്ങളെ നിസ്സാരവത്കരിക്കുന്നതിനേക്കാൾ നമ്മൾ അത് മനസ്സിലാക്കുകയും ഗൗരവത്തിലെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തലാണ്.
ഇത് പ്രയാസമുള്ള കാര്യമാണെന്നും എന്നാൽ, എന്നും നിലനിൽക്കുന്നതല്ലെന്നും അവരോട് പറയാം. ഉദാഹരണമായി പുതിയൊരു സ്ഥലത്തേക്ക് മാറുമ്പോൾ കൂട്ടുകാരെ മിസ് ചെയ്യുന്നത് കുട്ടിയെ സംബന്ധിച്ച് പ്രശ്നം തന്നെയാണെന്ന യാഥാർഥ്യം രക്ഷിതാക്കൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം. അതോടൊപ്പം പുതിയ സ്ഥലത്ത് പുതിയ കൂട്ടുകാർ ലഭിക്കുമെന്ന കാര്യം ഓർമിപ്പിക്കാം. പഴയ കൂട്ടുകാരെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നില്ലെന്നും വീണ്ടും കാണാമെന്നും ബോധിപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.