Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightന​ല്ല കു​ടും​ബ...

ന​ല്ല കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍ക്ക്​ ഒ​മ്പ​ത് ശീ​ല​ങ്ങ​ള്‍

text_fields
bookmark_border
Good Family Relationships
cancel

ദൃ​ഢ​മാ​യ ദാ​മ്പ​ത്യ ബ​ന്ധ​ങ്ങ​ള്‍ക്ക് എ​ളു​പ്പ​വ​ഴി​യി​ല്ല. പ​ര​സ്പ​രം മ​ന​സി​ലാ​ക്കി​യും പി​ന്തു​ണ​ച്ചും മു​ന്നോ​ട്ടു​പോ​യാ​ല്‍ മ​തി. ദാ​മ്പ​ത്യം ദൃ​ഢ​ബ​ന്ധ​മാ​ക്കാ​ന്‍ പ​ങ്കാ​ളി​ക​ള്‍ ത​മ്മി​ല്‍ ന​ല്ല ആ​ശ​യ​വി​നി​മ​യം വേ​ണം. ജീ​വി​തം മ​നോ​ഹ​ര​മാ​ക്കാ​നും ഉ​റ​ച്ച ദാ​മ്പ​ത്യ​ബ​ന്ധ​ത്തി​നും പി​ന്തു​ട​രേ​ണ്ട ഒ​മ്പ​ത് ശീ​ല​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​യാം.

Good Sinergy

ന​ല്ല ബ​ന്ധ​ങ്ങ​ള്‍ക്കൊ​രു സി​ന​ര്‍ജി​യു​ണ്ടാ​വ​ണം. അ​താ​യ​ത് പ​ങ്കാ​ളി​യു​ടെ ക​ഴി​വും ക​ഴി​വു​കേ​ടു​ക​ളും മ​ന​സി​ലാ​ക്കാ​നും അ​തി​നെ പൂ​ര്‍ണ​മാ​യും ഉ​ള്‍ക്കൊ​ള്ളാ​നും ക​ഴി​യ​ണം. എ​ന്നാ​ല്‍ മാ​ത്ര​മേ പ​ര​സ്പ​ര പൂ​ര​ക​ങ്ങ​ളാ​യ ബ​ന്ധ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​യൂ.

Pro Active

ഭാ​ര്യാ ഭ​ര്‍ത്താ​ക്ക​ന്മാ​രാ​യി ഒ​രു​മി​ച്ച് ജീ​വി​ച്ചു തു​ട​ങ്ങു​മ്പോ​ള്‍ ത​ന്നെ ജീ​വി​ത​ത്തി​ല്‍ മു​ന്നോ​ട്ടു​വ​രാ​ന്‍ പോ​കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഏ​ക​ദേ​ശ ധാ​ര​ണ​യു​ണ്ടാ​വ​ണം. അ​തി​നു​വേ​ണ്ടി​യു​ള്ള മാ​ന​സി​ക​മാ​യ ത​യ്യാ​റെ​ടു​പ്പു​വേ​ണം. ആ​രോ​ഗ്യം, സാ​മ്പ​ത്തി​കം, മ​റ്റു​ള്ള​വ​രു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ള്‍ എ​ങ്ങ​നെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​ക​ണം, കു​ട്ടി​ക​ള്‍ എ​പ്പോ​ള്‍ വേ​ണം, അ​വ​രു​ടെ ഭാ​വി തു​ട​ങ്ങി ഒ​രു​ജീ​വി​ച്ചു തു​ട​ങ്ങു​മ്പോ​ള്‍ നേ​രി​ടേ​ണ്ടി​വ​രു​ന്ന ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം മു​ന്‍കൂ​ട്ടി​യു​ള്ള ഒ​രു പ്ലാ​നു​ണ്ടാ​യി​രി​ക്ക​ണം.

Begin with a end in mind

ജീ​വി​തം തു​ട​ങ്ങു​മ്പോ​ള്‍ ത​ന്നെ ഒ​രു​മി​ച്ചു​ള്ള ജീ​വി​തം സ​ന്തോ​ഷ​ക​ര​മാ​യി അ​വ​സാ​നി​ക്കു​ന്ന ഒ​രു ഇ​മേ​ജ് മ​ന​സി​ല്‍ സൃ​ഷ്ടി​ക്ക​ണം. ക​രി​യ​ര്‍ ബി​ല്‍ഡ് ചെ​യ്യു​ന്നു, കു​ട്ടി​ക​ളു​ണ്ടാ​വു​ന്നു, അ​വ​ര്‍ മി​ക​ച്ച വി​ദ്യാ​ഭ്യാ​സം നേ​ടി സാ​മ്പ​ത്തി​കാ​ഭി​വൃ​ദ്ധി കൈ​വ​രി​ക്കു​ന്നു, റി​ട്ട​യ​ര്‍മെ​ന്റ് കാ​ലം അ​തി​ഗം​ഭീ​ര​മാ​യി ആ​യു​രാ​രോ​ഗ്യ​ത്തോ​ടെ ജീ​വി​ക്കു​ന്നു എ​ന്നി​ങ്ങ​നെ​യാ​യി​രി​ക്കും ജീ​വി​തം മു​ന്നോ​ട്ട് എ​ന്ന ഇ​മേ​ജ് ആ​ദ്യം ത​ന്നെ മ​ന​സി​ല്‍ വേ​ണം. അ​ല്ലാ​തെ ട്രൈ ​ചെ​യ്തു​നോ​ക്കാം, വ​ര്‍ക്കാ​വു​ന്നെ​ങ്കി​ല്‍ ന​ട​ക്ക​ട്ടെ എ​ന്ന ചി​ന്ത​യി​ല്‍ ദാ​മ്പ​ത്യ ജീ​വി​ത​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ഒ​രി​ക്ക​ലും ന​ന്നാ​വി​ല്ല.

Think win win

പ്ര​ഫ​ഷ​ണ​ല്‍ ലൈ​ഫി​ലാ​യാ​ലും പേ​ഴ്‌​സ​ണ​ല്‍ ലൈ​ഫി​യി​ലാ​യാ​ലും എ​ല്ലാ മേ​ഖ​ല​യി​ലും ഭ​ര്‍ത്താ​വി​നൊ​പ്പം ത​ന്നെ ഭാ​ര്യ​ക്കും തു​ല്യ പ്രാ​ധാ​ന്യ​വും പ​ങ്കു​മു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്ക​ണം. പ​ങ്കാ​ളി​ക​ളി​ല്‍ ര​ണ്ടു​പേ​രു​ടെ​യും ക​രി​യ​റി​ന് പ്രാ​ധാ​ന്യ​മു​ണ്ട്. ര​ണ്ടു​പേ​രു​ടെ​യും ജീ​വി​ത​വും ല​ക്ഷ്യ​ങ്ങ​ളും സ്വ​പ്‌​ന​ങ്ങ​ളും വി​ജ​യ​വും പ്ര​ധാ​ന​മാ​ണ് എ​ന്ന മ​നോ​ഭാ​വം ദ​മ്പ​തി​ക​ളി​ല്‍ ര​ണ്ടു​പേ​ര്‍ക്കു​മു​ണ്ടാ​വ​ണം.

Listen first talk second

വി​വാ​ഹ​ജീ​വി​ത​ത്തി​ല്‍ ഒ​രു​പാ​ട് വാ​ഗ്വാ​ദ​ങ്ങ​ളും അ​സ്വാ​ര​സ്യ​ങ്ങ​ളും അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളും വ​രും. ആ​ദ്യം പ​ങ്കാ​ളി പ​റ​യു​ന്ന​ത് പൂ​ര്‍ണ​മാ​യി കേ​ട്ട​തി​നു​ശേ​ഷം മാ​ത്രം മ​റു​പ​ക്ഷ​ത്തു​ള്ള​യാ​ള്‍ മ​റു​പ​ടി പ​റ​യു​ക. അ​ല്ലാ​തെ പ​ങ്കാ​ളി​ക്ക് പ​റ​യാ​നു​ള്ള​ത് കേ​ള്‍ക്കാ​ന്‍ കൂ​ട്ടാ​ക്കാ​തെ അ​തി​നി​ട​യി​ല്‍ ക​യ​റി പ​റ​യു​മ്പോ​ഴാ​ണ് പ​ല​പ്പോ​ഴും നീ​ര​സ​ങ്ങ​ളു​ണ്ടാ​വു​ന്ന​ത്.

Sharpen the Saw

വി​വാ​ഹ​ശേ​ഷം പ​ഠ​നം നി​ര്‍ത്തു​ക, ക​രി​യ​ര്‍ ഉ​പേ​ക്ഷി​ക്കു​ക​യെ​ന്ന രീ​തി​യു​ണ്ട്. പ്ര​ധാ​ന​മാ​യും സ്ത്രീ​ക​ളു​ടെ കാ​ര്യ​ത്തി​ലാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത്. ഇ​ത് പി​ന്നീ​ട് നി​രാ​ശ​യു​ണ്ടാ​ക്കും. എ​പ്പോ​ഴും പ​ഠി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ക. ഒ​രു വ്യ​ക്തി​യെ സം​ബ​ന്ധി​ച്ച് അ​വ​രു​ടെ ടൂ​ളു​ക​ള്‍ മ​ന​സും ശ​രീ​ര​വും ആ​ത്മാ​വു​മാ​ണ്. ഇ​തി​നെ എ​പ്പോ​ഴും മൂ​ര്‍ച്ച​കൂ​ട്ടി​ക്കൊ​ണ്ടി​രി​ക്ക​ണം. ന​ല്ല വ്യാ​യാ​മം, വി​ശ്ര​മം, ആ​ഹാ​രം എ​ന്നി​വ​യി​ലൂ​ടെ ശ​രീ​ര​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നാ​വും. വാ​യി​ക്കു​ക, ന​ല്ല ആ​ളു​ക​ളു​മാ​യി പ​ങ്കു​ചേ​രു​ക, യാ​ത്ര ചെ​യ്യു​ക, ധ്യാ​നം എ​ന്നി​വ​യെ​ല്ലാം മ​ന​സി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. ആ​ത്മാ​വി​നെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സം​ഭാ​വ​ന​ക​ള്‍, പ്രാ​ര്‍ത്ഥ​ന, മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്ക​ല്‍ എ​ന്നി​വ​യി​ലൂ​ടെ സാ​ധി​ക്കും. ഇ​ങ്ങ​നെ ശ​ക്ത​രാ​യ ര​ണ്ട് വ്യ​ക്തി​ക​ള്‍ ഒ​രു​മി​ച്ച് ജീ​വി​ക്കു​മ്പോ​ള്‍ ഉ​ല്പാ​ദ​ന​ക്ഷ​മ​മാ​യ ആ​ശ​യ​ങ്ങ​ളും ന​ല്ല ചി​ന്ത​ക​ളും മി​ക​ച്ച ബ​ന്ധ​ങ്ങ​ളും അ​തു​വ​ഴി ന​ല്ല ജീ​വി​ത​വും ല​ഭി​ക്കും.

Lift yourself by Lifting others

സ​ഹ​ജീ​വി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് ന​മ്മ​ള്‍ വ​ള​രു​ന്ന​ത്. ന​മു​ക്ക് സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും സ​മ്പ​ത്തും സ്‌​നേ​ഹ​വു​മൊ​ക്കെ വേ​ണ​മെ​ങ്കി​ല്‍ മ​റ്റൊ​രാ​ള്‍ക്ക് അ​ത് കൊ​ടു​ക്ക​ണം. ജീ​വി​ത പ​ങ്കാ​ളി​ക്ക് ഇ​തെ​ല്ലാം ന​ല്‍കി അ​വ​രെ ന​മ്മ​ള്‍ ഉ​യ​ര്‍ത്തു​മ്പോ​ള്‍ ന​മു​ക്കും ഇ​തെ​ല്ലാം തി​രി​കെ ല​ഭി​ക്കും. പ​ങ്കാ​ളി​യു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ക്ക് പി​ന്തു​ണ ന​ല്‍കു​ക, വൈ​കാ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പി​ന്തു​ണ​യ്ക്കു​ക എ​ന്ന​താ​ണ് ന​ല്ല ബ​ന്ധ​ത്തി​ന്റെ അ​ടി​സ്ഥാ​നം.

Keep your goal visible

വി​വാ​ഹം ക​ഴി​ച്ച ഭ​ര്‍ത്താ​വി​നും ഭാ​ര്യ​ക്കു​മൊ​ക്കെ സ്വ​പ്‌​ന​ങ്ങ​ളു​ണ്ടാ​കും. ഈ ​സ്വ​പ്‌​ന​ങ്ങ​ള്‍ മ​ന​സി​ല്‍ ഒ​ളി​പ്പി​ച്ചു​നി​ര്‍ത്താ​തെ പ​ങ്കാ​ളി​യോ​ട് തു​റ​ന്ന് സം​സാ​രി​ക്ക​ണം. പ​ങ്കാ​ളി​യു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യാ​ല്‍ അ​ത് നേ​ടി​യെ​ടു​ക്കാ​നു​ള്ള സ​ഹാ​യ​ങ്ങ​ള്‍ പ​ര​സ്പ​ര​മു​ണ്ടാ​വ​ണം.ഇ​ങ്ങ​നെ ജീ​വി​ക്കു​മ്പോ​ള്‍ കു​ടും​ബ​ജീ​വി​തം മ​നോ​ഹ​ര​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mental HealthRelationshipsU.A.E NewsGood Family
News Summary - Nine Habits of Good Family Relationships
Next Story