ശാശ്വതമായ മാറ്റം എങ്ങനെ കൊണ്ടുവരാം
text_fieldsപോസിറ്റീവായ മാറ്റങ്ങള്‍ ജീവിതത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നവയാണ്. എന്നാല്‍, മാറ്റം എപ്പോഴും താല്‍ക്കാലികമാണെന്ന ധാരണയാണ് പൊതുവെയുള്ളത്. പക്ഷേ അങ്ങനെയല്ല. ശാശ്വതവും നിരന്തരവുമായ മാറ്റം നമുക്ക് കൊണ്ടുവരാന്‍ സാധിക്കും. അതിന് അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനങ്ങളും പരിശീലനവും മതിയാകും.
നമ്മുടെ സ്റ്റാന്‍ഡേര്‍ഡ് (നിലവാരം) ഉയര്‍ത്തുക
ഓരോ വ്യക്തികളിലും മാറ്റം ഉണ്ടാകുമ്പോഴാണ് ഓരോ കുടുംബത്തിലും സ്ഥാപനത്തിലും നാട്ടിലും മാറ്റം ഉണ്ടാകുന്നത്. വ്യക്തിപരമായ മാറ്റം അത്രമേല്‍ പ്രധാനമാണ്. ഓരോ വ്യക്തിയും അവരുടെ മൂല്യം വര്‍ധിപ്പിക്കുക. മൂല്യം വര്‍ധിപ്പിക്കുക എന്നുവെച്ചാല്‍ ഓരോ വ്യക്തിയും അവര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് വളരാനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുക. വ്യക്തികള്‍ നിലവാരം ഉയര്‍ത്തുന്നതിനായി അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധവെക്കണം.
വൈകാരിക നിയന്ത്രണം അഥവാ വൈകാരിക അച്ചടക്കം
ഒരു സാഹചര്യത്തിലും അനിയന്ത്രിതമായ വൈകാരിക പ്രകടനങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക.
ശാരീരിക നിയന്ത്രണം അഥവാ ആരോഗ്യം
ആരോഗ്യമുള്ള ശരീരത്തില്‍ മനസ്സിനെ നിയന്ത്രിക്കാനും അനുസരിപ്പിക്കാനും എളുപ്പമാണ്.
ആരോഗ്യകരമായ ബന്ധങ്ങള്‍
മുറിവേറ്റ, അപകടകരമായ, അനാരോഗ്യകരമായ ബന്ധങ്ങളില്‍ നിന്ന് പുറത്തുകടക്കുകയും നല്ല ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക
സാമ്പത്തിക അച്ചടക്കം
സാമ്പത്തിക അച്ചടക്കം വളരെ പ്രധാനപ്പെട്ടതാണ്. വരവിനേക്കാള്‍ ചെലവഴിക്കുന്നതും ആവശ്യത്തിനു ചെലവാക്കാതിരിക്കുന്നതും ശരിയല്ല. ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ചെലവു ചെയ്യാന്‍ ശ്രദ്ധിക്കുക. ആവശ്യവും അനാവശ്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക.
സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍
കാര്യങ്ങള്‍ ചെയ്യേണ്ട സമയത്തുതന്നെ ചെയ്യുക. കൃത്യനിഷ്ഠ നിങ്ങളെ അളക്കുന്നതിനുള്ള ഉപകരണമാണ്. സമയത്തിനു ചെയ്തു തീര്‍ത്തില്ലെങ്കില്‍ അതുകൊണ്ട് പിന്നെ ഉപയോഗമില്ലാതെ വരും.
2. പരിധികളെ തിരിച്ചറിയുക
ഒരു വ്യക്തിയുടെ മുഴുവന്‍ സാധ്യതകളും പുറത്തെടുക്കണമെങ്കില്‍ അവര്‍ക്ക് പരിധികളില്ലാതാവണം. നെഗറ്റീവായ ധാരണകളും വിശ്വാസങ്ങളും ഒരാള്‍ക്ക് പരിമിതികള്‍ സൃഷ്ടിക്കുന്നു. മടിയുടെയോ ഭയത്തിന്റെയോ രൂപത്തില്‍ അവ തടസ്സം സൃഷ്ടിക്കുന്നു. പരിമിതപ്പെടുത്തുന്ന ഇത്തരം വിശ്വാസങ്ങള്‍ കാരണം അവര്‍ക്ക് കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതെ വരുന്നു.
ഇത്തരം വിശ്വാസങ്ങളും ധാരണകളും മാറ്റുക എന്നതു മാത്രമാണ് അതില്‍ നിന്ന് പുറത്തു കടക്കാനുള്ള വഴി. ആദ്യം പരിധികളും പരിമിതികളും എന്താണെന്ന് മനസ്സിലാക്കണം. ശേഷം അവയെ മറികടക്കാനുള്ള കാര്യങ്ങള്‍ നിരന്തരമായി ചെയ്യണം. നമ്മുടെ വിശ്വാസങ്ങളെ മാറ്റുക എന്നതാണ് നമ്മളെ മാറ്റാനുള്ള പ്രധാന വഴി. അതിന് ഉതകുന്ന പരിശീലനങ്ങള്‍ നേടുകയോ അതുമായി ബന്ധപ്പെട്ടുള്ള എഴുത്തുകളും വീഡിയോകളും നിരീക്ഷിക്കുകയോ ചെയ്തുകൊണ്ട് അതിനെ പതുക്കെ മറികടക്കാന്‍ സാധിക്കും.
നെഗറ്റീവായ വിശ്വാസങ്ങള്‍ക്കു പകരം അനുകൂലമായ പോസിറ്റീവായ വിശ്വാസങ്ങള്‍ മനസ്സില്‍ നടുക. നമ്മളെ ശക്തിപ്പെടുത്തുന്നതും നമ്മുടെ വളര്‍ച്ചയ്ക്ക് ആവശ്യവുമായ തരം വിശ്വാസങ്ങളെ മനസ്സിലേക്ക് കൊണ്ടുവരുക. അതിന് നിങ്ങളുടെ വ്യക്തിത്വത്തിലും നിങ്ങളുടെ വീട്ടിലും ചുറ്റുപാടിലും മാറ്റം വരുത്തുക. കാരണം നിങ്ങള്‍ ചിലപ്പോള്‍ വളരെക്കാലമായി ഒരേ സ്ഥലത്ത് ഒരേ ആളുകളാല്‍ ഒരേതരം ചിന്തകളാല്‍ നയിക്കപ്പെടുന്ന ആളാകാം. അതിനാല്‍ അത്തരം അടിസ്ഥാനപരമായ മാറ്റങ്ങള്‍ ആദ്യം കൊണ്ടുവരുക.
3. സ്ട്രാറ്റജി മാറ്റുക
നിങ്ങള്‍ കഴിഞ്ഞ കാലമത്രയും പിന്തുടര്ന്നുവന്ന രീതി വിജയകരമല്ലാത്തതു കൊണ്ടാണല്ലോ ആഗ്രഹിച്ച വിജയം നേടാന്‍ കഴിയാതെ വന്നത്. അതിനാല്‍ പ്രവര്‍ത്തനരീതി മാറ്റി പരീക്ഷിക്കുക. നിങ്ങള്‍ക്ക് പിന്തുടരാന് കഴിയുന്ന, അനുയോജ്യമായ സ്ട്രാറ്റജി പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുക. സ്മാര്‍ട്ടായ ഒന്ന് തിരഞ്ഞെടുക്കുക. നിലവാരം ഉയര്‍ത്തി, പരിമിതികളെ മറികടന്ന നിങ്ങള്‍ പുതിയ സ്ട്രാറ്റജിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മാറ്റം കണ്ടുതുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.