Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightസ്വയമറിയാൻ സ്വാവ​ബോധം

സ്വയമറിയാൻ സ്വാവ​ബോധം

text_fields
bookmark_border
സ്വയമറിയാൻ സ്വാവ​ബോധം
cancel

സ്വാ​​വ​​ബോ​​ധം അ​​ഥ​​വാ സ്വ​​യം അ​​റി​​യു​​ക എ​​ന്ന​​ത് ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട ലൈ​​ഫ് സ്‌​​കി​​ല്ലാ​​ണ്. മ​​റ്റു​​ള്ള​​വ​​ര്‍ ന​​മ്മെ അ​​റി​​യു​​ക എ​​ന്ന​​ത​​ല്ല, ന​​മ്മെ ന​​മ്മ​​ള്‍ ത​​ന്നെ മ​​ന​​സ്സി​​ലാ​​ക്കു​​ക​​യാ​​ണ് ആ​​ദ്യം വേ​​ണ്ട​​ത്. അ​​താ​​ണ് ഏ​​റ്റ​​വും വ​​ലി​​യ അ​​റി​​വ്. സോ​​ക്ര​​ട്ടീ​​സി​​നോ​​ട് ശി​​ഷ്യ​​ന്‍ ചോ​​ദി​​ച്ചു, 'ഗു​​രു, എ​​ന്താ​​ണ് ഏ​​റ്റ​​വും വ​​ലി​​യ അ​​റി​​വ്'. അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു, 'നീ ​​നി​​ന്നെ അ​​റി​​യ​​ലാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ അ​​റി​​വ്'. സ്വ​​യ​​മ​​റി​​യാ​​ത്ത ഒ​​രാ​​ള്‍ ഈ ​​ലോ​​ക​​ത്ത് മ​​റ്റൊ​​ന്നി​​നെ​​യും അ​​റി​​യു​​ന്നി​​ല്ല. മ​​റ്റൊ​​ര​​റി​​വും അ​​യാ​​ള്‍ നേ​​ടു​​ന്നു​​മി​​ല്ല.

എ​​നി​​ക്ക് എ​​ന്നെ​​ക്കു​​റി​​ച്ച് ന​​ന്നാ​​യി അ​​റി​​യാം എ​​ന്ന് വി​​ശ്വ​​സി​​ക്കു​​ന്ന​​വ​​രാ​​ണ് ഭൂ​​രി​​ഭാ​​ഗ​​വും. അ​​ങ്ങ​​നെ​​യ​​ല്ല എ​​ന്ന് വി​​ശ്വ​​സി​​ക്കു​​ക​​യോ സ​​മ്മ​​തി​​ക്കു​​ക​​യോ ചെ​​യ്യി​​ല്ല. എ​​ന്നാ​​ല്‍ നാം ​​ന​​മ്മെ​​ക്കു​​റി​​ച്ച് ചി​​ന്തി​​ക്കു​​മ്പോ​​ള്‍ നി​​ഷ്പ​​ക്ഷ​​മാ​​യും വ​​സ്തു​​താ​​പ​​ര​​മാ​​യും ചി​​ന്തി​​ക്കു​​ക പ്ര​​യാ​​സ​​മാ​​ണ്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്, നാം ​​മ​​റ്റു​​ള്ള​​വ​​രെ​​ക്കു​​റി​​ച്ച് ചി​​ന്തി​​ക്കു​​മ്പോ​​ള്‍ അ​​വ​​രു​​ടെ വ്യ​​ക്തി​​ത്വ​​ത്തി​​ലെ പ്ര​​ത്യേ​​ക ല​​ക്ഷ​​ണ​​ങ്ങ​​ള്‍ (Personality traits) കൊ​​ണ്ട് അ​​വ​​രെ അ​​ള​​ക്കു​​ക​​യും അ​​വ​​രു​​ടെ ഒ​​രു മോ​​ശം പ്ര​​വൃ​​ത്തി​​ക്ക് അ​​വ​​രു​​ടെ വ്യ​​ക്തി​​ത്വ​​മാ​​ണ് കാ​​ര​​ണ​​മെ​​ന്ന് മ​​ന​​സ്സി​​ലാ​​ക്കു​​ക​​യും ചെ​​യ്യും. എ​​ന്നാ​​ല്‍ ന​​മ്മു​​ടെ ത​​ന്നെ ഒ​​രു മോ​​ശം പ്ര​​വൃ​​ത്തി​​യു​​ടെ കാ​​ര​​ണ​​മാ​​യി നാം ​​ക​​ണ​​ക്കാ​​ക്കു​​ന്ന​​ത് പ​​ല​​പ്പോ​​ഴും അ​​ത് സം​​ഭ​​വി​​ക്കാ​​നി​​ട​​യാ​​യ സാ​​ഹ​​ച​​ര്യ​​മാ​​യി​​രി​​ക്കും. സാ​​ഹ​​ച​​ര്യ​​ങ്ങ​​ളു​​ടെ ഇ​​ള​​വു ന​​ല്‍കി മ​​റ്റു​​ള്ള​​വ​​രെ വി​​ല​​യി​​രു​​ത്താ​​ന്‍ നാം ​​മ​​ടി കാ​​ണി​​ക്കു​​ന്നു. ഇ​​ത് എ​​ല്ലാ​​വ​​രു​​ടെ​​യും കാ​​ര്യ​​മ​​ല്ല, എ​​ന്നാ​​ല്‍ ഭൂ​​രി​​ഭാ​​ഗം പേ​​രും ഈ ​​രീ​​തി​​യി​​ല്‍ ചി​​ന്തി​​ക്കു​​ന്ന​​വ​​രാ​​ണ്.

സ്വ​​യം അ​​റി​​യു​​ക എ​​ന്നാ​​ല്‍ നി​​ങ്ങ​​ളു​​ടെ സ്വ​​ഭാ​​വം, പെ​​രു​​മാ​​റ്റം, വ്യ​​ക്തി​​ത്വം, വി​​കാ​​ര​​ങ്ങ​​ള്‍, താ​​ല്‍പ​​ര്യ​​ങ്ങ​​ള്‍, പോ​​രാ​​യ്മ​​ക​​ള്‍ തു​​ട​​ങ്ങി​​യ വ​​ശ​​ങ്ങ​​ളെ തി​​രി​​ച്ച​​റി​​യ​​ലാ​​ണ്. നി​​ങ്ങ​​ളു​​ടെ വ്യ​​ക്തി​​ത്വം ഏ​​തു​​ത​​ര​​ത്തി​​ലു​​ള്ള​​താ​​ണ്, നി​​ങ്ങ​​ളു​​ടെ സ്വ​​ഭാ​​വ​​ത്തി​​ലെ പ്ര​​ത്യേ​​ക​​ത​​ക​​ള്‍ എ​​ന്തൊ​​ക്കെ​​യാ​​ണ്, നി​​ങ്ങ​​ള്‍ മ​​റ്റു​​ള്ള​​വ​​രോ​​ട് എ​​ങ്ങ​​നെ​​യാ​​ണ് പെ​​രു​​മാ​​റു​​ന്ന​​ത്, നി​​ങ്ങ​​ളു​​ടെ വി​​കാ​​ര​​ങ്ങ​​ളെ എ​​ത്ര​​മാ​​ത്രം നി​​യ​​ന്ത്രി​​ച്ചു​​നി​​ര്‍ത്താ​​ന്‍ നി​​ങ്ങ​​ള്‍ക്ക് ക​​ഴി​​യും, നി​​ങ്ങ​​ള്‍ക്ക് ഇ​​ഷ്ട​​മി​​ല്ലാ​​ത്ത കാ​​ര്യ​​ങ്ങ​​ളും നി​​ങ്ങ​​ളു​​ടെ പോ​​രാ​​യ്മ​​ക​​ളും എ​​ന്തൊ​​ക്കെ​​യാ​​ണ്.... തു​​ട​​ങ്ങി​​യ വൈ​​വി​​ധ്യ​​ങ്ങ​​ളാ​​യ ചോ​​ദ്യ​​ങ്ങ​​ളു​​ടെ ഉ​​ത്ത​​രം ക​​ണ്ടെ​​ത്തു​​ക​​യും അ​​തി​​ന​​നു​​സ​​രി​​ച്ച് പ്ര​​വ​​ര്‍ത്തി​​ക്കു​​ക​​യും ചെ​​യ്യു​​ക എ​​ന്ന പ്ര​​ക്രി​​യ​​യാ​​ണി​​ത്. നി​​ങ്ങ​​ളി​​ലെ പ​​ല പെ​​രു​​മാ​​റ്റ രീ​​തി​​ക​​ളും മ​​റ്റു​​ള്ള​​വ​​ര്‍ക്ക് അ​​ഭി​​കാ​​മ്യ​​മാ​​യി​​രി​​ക്കി​​ല്ല. അ​​ത്ത​​രം പെ​​രു​​മാ​​റ്റ പ്ര​​ശ്ന​​ങ്ങ​​ളെ തി​​രി​​ച്ച​​റി​​യാ​​നും പ​​രി​​ഹ​​രി​​ച്ച് മു​​ന്നോ​​ട്ടു​​പോ​​കാ​​നും സ്വ​​യം അ​​റി​​യ​​ല്‍ / സ്വാ​​വ​​ബോ​​ധം നി​​ര്‍ബ​​ന്ധ​​മാ​​ണ്.

ന​​ല്ല ബ​​ന്ധ​​ങ്ങ​​ള്‍ സൃ​​ഷ്ടി​​ക്കാ​​നും അ​​വ നി​​ല​​നി​​ര്‍ത്താ​​നും അ​​വ​​ന​​വ​​നെ​​ക്കു​​റി​​ച്ച് വ്യ​​ക്ത​​മാ​​യ ധാ​​ര​​ണ ആ​​വ​​ശ്യ​​മാ​​ണ്. ന​​മു​​ക്ക് അ​​നു​​യോ​​ജ്യ​​രാ​​യ സു​​ഹൃ​​ത്തു​​ക്ക​​ളെ ക​​ണ്ടെ​​ത്താ​​നും തി​​രി​​ച്ച​​റി​​യാ​​നും ഇ​​ത് സ​​ഹാ​​യി​​ക്കു​​ന്നു. മോ​​ശം കൂ​​ട്ടു​​കെ​​ട്ടു​​ക​​ളി​​ല്‍ ചെ​​ന്നു​​പെ​​ടാ​​തി​​രി​​ക്കാ​​നും അ​​ങ്ങ​​നെ സം​​ഭ​​വി​​ച്ചാ​​ല്‍ ത​​ന്നെ അ​​വ​​യി​​ല്‍ നി​​ന്ന് മാ​​റി​​ന​​ട​​ക്കാ​​നു​​മൊ​​ക്കെ സ്വാ​​വ​​ബോ​​ധം കൊ​​ണ്ട് സാ​​ധി​​ക്കു​​ന്നു.

ഒ​​രാ​​ളു​​ടെ ചി​​ന്ത​​യെ സ്വാ​​ധീ​​നി​​ക്കാ​​നും ചി​​ന്താ​​ശ​​ക്തി വ​​ര്‍ധി​​പ്പി​​ക്കാ​​നും അ​​ത്യാ​​വ​​ശ്യ​​മാ​​യ ജീ​​വി​​ത നൈ​​പു​​ണി കൂ​​ടി​​യാ​​ണ് സ്വാ​​വ​​ബോ​​ധം. അ​​നാ​​വ​​ശ്യ ചി​​ന്ത​​ക​​ള്‍ കൈ​​യൊ​​ഴി​​ഞ്ഞ് ചി​​ന്ത​​ക​​ളെ കൃ​​ത്യ​​മാ​​യ ട്രാ​​ക്കി​​ലൂ​​ടെ മു​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​കാ​​ന്‍ നി​​ങ്ങ​​ള്‍ക്ക് നി​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് അ​​റി​​വു​​വേ​​ണം. ശ​​രി​​യാ​​യ ചി​​ന്ത​​യു​​ണ്ടെ​​ങ്കി​​ലേ ശ​​രി​​യാ​​യ പ്ര​​വൃ​​ത്തി​​യും ശ​​രി​​യാ​​യ റി​​സ​​ള്‍ട്ടും ഉ​​ണ്ടാ​​വു​​ക​​യു​​ള്ളൂ. നി​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് വ്യ​​ക്ത​​മാ​​യ ധാ​​ര​​ണ കി​​ട്ടി​​ക്ക​​ഴി​​ഞ്ഞാ​​ല്‍ നി​​ങ്ങ​​ളി​​ലെ ഔ​​ന്ന​​ത്യം ആ​​സ്വ​​ദി​​ച്ചു തു​​ട​​ങ്ങാം. നി​​ങ്ങ​​ള്‍ക്ക് സ്വ​​യം പു​​തു​​ക്കി​​പ്പ​​ണി​​യാ​​നും മോ​​ടി​​പി​​ടി​​പ്പി​​ക്കാ​​നു​​മൊ​​ക്കെ ഇ​​ത് അ​​വ​​സ​​രം ത​​രു​​ന്നു. നി​​ങ്ങ​​ളി​​ല്‍ കേ​​ടു​​പാ​​ടു​​ക​​ളു​​ള്ള ശീ​​ല​​ങ്ങ​​ള്‍ മ​​ന​​സ്സി​​ലാ​​ക്കി അ​​വ​​യെ ഉ​​ട​​ച്ചു​​വാ​​ര്‍ക്കാം. ന​​ല്ല​​തി​​നെ ക​​ണ്ട​​റി​​ഞ്ഞ് അ​​നു​​മോ​​ദി​​ക്കു​​ക​​യും ഇ​​നി​​യും ആ​​ര്‍ജ്ജി​​ക്കാ​​നു​​ള്ള​​തി​​നു വേ​​ണ്ടി പ​​രി​​ശ്ര​​മി​​ക്കു​​ക​​യു​​മാ​​വാം.

സ്വാ​​വ​​ബോ​​ധം എ​​ങ്ങ​​നെ വി​​ക​​സി​​പ്പി​​ക്കാം ?

ജൊ​​ഹാ​​രി വി​​ന്‍ഡോ എ​​ന്നൊ​​രു ടെ​​ക്നി​​ക്കു​​ണ്ട്. പ​​ല കോ​​ണി​​ല്‍ നി​​ന്നും നി​​ങ്ങ​​ള്‍ എ​​ങ്ങ​​നെ കാ​​ണ​​പ്പെ​​ടു​​ന്നു എ​​ന്ന​​തി​​ന്റെ വി​​ശ​​ദീ​​ക​​ര​​ണ​​മാ​​ണ​​ത്. അ​​തി​​ല്‍ ആ​​ദ്യ​​ത്തേ​​താ​​ണ് Known Self. നി​​ങ്ങ​​ള്‍ക്കും മ​​റ്റു​​ള്ള​​വ​​ര്‍ക്കും നി​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് അ​​റി​​യാ​​വു​​ന്ന കാ​​ര്യ​​ങ്ങ​​ളാ​​ണ് അ​​വ. അ​​വ നി​​ങ്ങ​​ളി​​ല്‍ പ്ര​​ത്യ​​ക്ഷ​​ത്തി​​ല്‍ പ്ര​​ക​​ട​​മാ​​യ കാ​​ര്യ​​ങ്ങ​​ളാ​​യി​​രി​​ക്കും. ഇ​​തേ​​ക്കു​​റി​​ച്ച് എ​​ല്ലാ​​വ​​രോ​​ടും തു​​റ​​ന്നു സം​​സാ​​രി​​ക്കാ​​ന്‍ നി​​ങ്ങ​​ള്‍ ത​​യ്യാ​​റാ​​യി​​രി​​ക്കു​​ക​​യും ചെ​​യ്യും. മ​​റ്റു​​ള്ള​​വ​​ര്‍ നി​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് പ​​റ​​യു​​ന്ന കാ​​ര്യ​​ങ്ങ​​ള്‍ നി​​ങ്ങ​​ള്‍ പൊ​​തു​​വെ അം​​ഗീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്യും. എ​​ന്തെ​​ന്നാ​​ല്‍ അ​​ത് നി​​ങ്ങ​​ളും കാ​​ണു​​ന്ന​​താ​​ണ്.

ര​​ണ്ടാ​​മ​​ത്തേ​​താ​​ണ് Hidden Self. നി​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് നി​​ങ്ങ​​ള്‍ക്ക് അ​​റി​​യാ​​വു​​ന്ന​​തും മ​​റ്റു​​ള്ള​​വ​​ര്‍ക്ക് അ​​റി​​യാ​​ത്ത​​തു​​മാ​​യ കാ​​ര്യ​​ങ്ങ​​ളാ​​ണ് ഇ​​തി​​ല്‍ വ​​രു​​ന്ന​​ത്. മ​​റ്റു​​ള്ള​​വ​​ര്‍ അ​​റി​​ഞ്ഞാ​​ല്‍ നി​​ങ്ങ​​ള്‍ക്ക് നാ​​ണ​​ക്കേ​​ടോ മോ​​ശ​​മോ ഉ​​ള്ള കാ​​ര്യ​​ങ്ങ​​ളാ​​യി​​രി​​ക്കും ഈ ​​വി​​ഭാ​​ഗ​​ത്തി​​ല്‍ വ​​രി​​ക. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഇ​​ത് ആ​​രോ​​ടും സം​​സാ​​രി​​ക്കാ​​തെ എ​​ക്കാ​​ല​​വും നി​​ങ്ങ​​ള്‍ മ​​റ​​ച്ചു​​പി​​ടി​​ക്കാ​​ന്‍ ശ്ര​​മി​​ക്കും.

മൂ​​ന്നാ​​മ​​ത്തേ​​താ​​ണ് Blind Self. നി​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് നി​​ങ്ങ​​ള്‍ക്ക് അ​​റി​​വി​​ല്ലാ​​ത്ത​​തും മ​​റ്റു​​ള്ള​​വ​​ര്‍ക്ക് അ​​റി​​യു​​ന്ന​​തു​​മാ​​യ കാ​​ര്യ​​ങ്ങ​​ളാ​​ണ് ഇ​​വ. നി​​ങ്ങ​​ളു​​ടെ നെ​​ഗ​​റ്റീ​​വാ​​യ പ​​ല പെ​​രു​​മാ​​റ്റ​​ങ്ങ​​ളും നി​​ങ്ങ​​ള്‍ ശ്ര​​ദ്ധി​​ക്കാ​​തെ പോ​​യേ​​ക്കാം. എ​​ന്നാ​​ല്‍ മ​​റ്റു​​ള്ള​​വ​​ര്‍ അ​​ത് നി​​ങ്ങ​​ളു​​ടെ പോ​​രാ​​യ്മ​​യാ​​യി ക​​ണ്ടി​​ട്ടു​​ണ്ടാ​​വും. നി​​ങ്ങ​​ളു​​ടെ പ്ര​​തി​​ക​​ര​​ണ​​ത്തെ ഭ​​യ​​ന്ന് തു​​റ​​ന്നു പ​​റ​​ഞ്ഞേ​​ക്കി​​ല്ല എ​​ന്നു​​മാ​​ത്രം. നാ​​ലാ​​മ​​ത്തേ​​താ​​ണ് Unknown Self. നി​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് നി​​ങ്ങ​​ള്‍ക്കോ മ​​റ്റു​​ള്ള​​വ​​ര്‍ക്കോ അ​​റി​​യാ​​ത്ത കാ​​ര്യ​​ങ്ങ​​ളാ​​ണ് ഇ​​വ. ഒ​​ളി​​ഞ്ഞി​​രി​​ക്കു​​ന്ന ഇ​​വ​​യി​​ല്‍ ന​​ല്ല​​തും മോ​​ശ​​വു​​മാ​​യ കാ​​ര്യ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​യേ​​ക്കും. നി​​ങ്ങ​​ള്‍ ഇ​​തു​​വ​​രെ തി​​രി​​ച്ച​​റി​​യാ​​ത്ത ക​​ഴി​​വു​​ക​​ളോ വാ​​സ​​ന​​ക​​ളോ പോ​​ലും അ​​വ​​യി​​ലു​​ണ്ടാ​​യേ​​ക്കാം.

സ്വാ​​വ​​ബോ​​ധം നേ​​ടി​​യെ​​ടു​​ക്കാ​​നു​​ള്ള മാ​​ര്‍ഗ​​ങ്ങ​​ള്‍

1. സ്വ​​യം നീ​​തി​​പു​​ല​​ര്‍ത്തു​​ക

അ​​വ​​ന​​വ​​നോ​​ട് നീ​​തി പു​​ല​​ര്‍ത്താ​​ന്‍ ക​​ഴി​​ഞ്ഞാ​​ലേ ചെ​​യ്യു​​ന്ന കാ​​ര്യ​​ങ്ങ​​ളി​​ല്‍ സ​​ത്യ​​സ​​ന്ധ​​ത​​യും ആ​​ത്മാ​​ര്‍ത്ഥ​​ത​​യും ഉ​​ണ്ടാ​​കൂ. അ​​ല്ലെ​​ങ്കി​​ല്‍ ദു​​ഖ​​മാ​​യി​​രി​​ക്കും ഫ​​ലം. ചെ​​യ്യു​​ന്ന പ്ര​​വൃ​​ത്തി​​ക​​ളു​​ടെ അ​​ന​​ന്ത​​ര​​ഫ​​ലം അ​​ങ്ങേ​​യ​​റ്റം മോ​​ശ​​മാ​​യി ഭ​​വി​​ക്കാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്. അ​​വ​​ന​​വ​​ന്റെ യാ​​ഥാ​​ര്‍ത്ഥ്യം മ​​ന​​സ്സി​​ലാ​​ക്കി അ​​തി​​ന​​നു​​സ​​രി​​ച്ച് പ്ര​​വ​​ര്‍ത്തി​​ക്കു​​ക. നി​​ങ്ങ​​ളി​​ലി​​ല്ലാ​​ത്ത​​തി​​നെ ഉ​​ണ്ടെ​​ന്നു കാ​​ണി​​ക്കാ​​നോ ഉ​​ള്ള​​തി​​നെ മ​​റ​​ച്ചു പി​​ടി​​ക്കാ​​നോ ശ്ര​​മി​​ക്കാ​​തി​​രി​​ക്കു​​ക. അ​​ങ്ങ​​നെ ചെ​​യ്താ​​ല്‍ നി​​ങ്ങ​​ള്‍ ത​​ന്നെ​​യാ​​ണ് ദു:​​ഖി​​ക്കേ​​ണ്ടി​​വ​​രി​​ക. സ്വ​​യം അ​​റി​​യാ​​നു​​ള്ള ശ്ര​​മ​​ത്തി​​ല്‍ കൃ​​ത്രി​​മ​​ങ്ങ​​ള്‍ കാ​​ണി​​ക്ക​​രു​​ത്. അ​​ണു​​വി​​ട കൂ​​ട്ടി​​ച്ചേ​​ര്‍ക്കു​​ക​​യോ കു​​റ​​ക്കു​​ക​​യോ ചെ​​യ്യാ​​തി​​രി​​ക്കു​​ക. നി​​ങ്ങ​​ളി​​ലെ പോ​​സി​​റ്റീ​​വും നെ​​ഗ​​റ്റീ​​വു​​മാ​​യ കാ​​ര്യ​​ങ്ങ​​ളെ കൃ​​ത്യ​​മാ​​യി​​ത്ത​​ന്നെ അ​​റി​​യാ​​ന്‍ ശ്ര​​മി​​ക്കു​​ക.

2. യാ​​ഥാ​​ര്‍ത്ഥ്യ​​ത്തെ അ​​ങ്ങ​​നെ​​ത്ത​​ന്നെ സ്വീ​​ക​​രി​​ക്കു​​ക

നി​​ങ്ങ​​ളു​​ടെ യാ​​ഥാ​​ര്‍ത്ഥ്യ​​ങ്ങ​​ളെ അ​​താ​​യി​​ത്ത​​ന്നെ ഉ​​ള്‍ക്കൊ​​ള്ളാ​​ന്‍ ശ്ര​​മി​​ക്കു​​ക. മ​​ന​​സ്സി​​ലാ​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ളെ​​ച്ചൊ​​ല്ലി വി​​ഷ​​മി​​ക്കാ​​തെ അ​​വ മ​​റി​​ക​​ട​​ക്കാ​​നും പ​​രി​​ഹ​​രി​​ക്കാ​​നും ശ്ര​​മി​​ക്കു​​ക.

3. സൂ​​ക്ഷ്മ​​മാ​​യി നി​​രീ​​ക്ഷി​​ക്കു​​ക

നി​​ങ്ങ​​ളു​​ടെ സ്വ​​ഭാ​​വ​​ത്തെ, പെ​​രു​​മാ​​റ്റ​​ത്തെ, രീ​​തി​​ക​​ളെ, ചി​​ന്ത​​ക​​ളെ ജാ​​ഗ്ര​​ത​​യോ​​ടെ നി​​രീ​​ക്ഷി​​ക്കു​​ക. ഓ​​രോ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളോ​​ടും നി​​ങ്ങ​​ള്‍ എ​​ങ്ങ​​നെ പ്ര​​തി​​ക​​രി​​ക്കു​​ന്നു​​വെ​​ന്ന് മ​​ന​​സ്സി​​ലാ​​ക്കു​​ക.

4. മ​​റ്റു​​ള്ള​​വ​​രു​​ടെ സ്ഥാ​​ന​​ത്തു​​നി​​ന്ന് ആ​​ലോ​​ചി​​ക്കു​​ക.

മാ​​റി​​നി​​ന്ന് മ​​റ്റു​​ള്ള​​വ​​രു​​ടെ ക​​ണ്ണി​​ലൂ​​ടെ നി​​ങ്ങ​​ളെ കാ​​ണാ​​ന്‍ ശ്ര​​മി​​ക്കു​​ക. തീ​​ര്‍ത്തും നി​​ഷ്പ​​ക്ഷ​​മാ​​യി നി​​ങ്ങ​​ളെ വി​​ല​​യി​​രു​​ത്താ​​ന്‍ ഇ​​തു​​വ​​ഴി സാ​​ധി​​ക്കും. അ​​നാ​​വ​​ശ്യ​​മാ​​യി നി​​ങ്ങ​​ളെ ന്യാ​​യീ​​ക​​രി​​ക്കാ​​തി​​രി​​ക്കാ​​നും കു​​റ്റ​​പ്പെ​​ടു​​ത്താ​​തി​​രി​​ക്കാ​​നും ഈ ​​നി​​ഷ്പ​​ക്ഷ നി​​രീ​​ക്ഷ​​ണം കൊ​​ണ്ട് ക​​ഴി​​യു​​ന്നു.

5. SWOT

SWOT എ​​ന്നാ​​ല്‍ Strength, Weakness, Opportunities, Threats. നി​​ങ്ങ​​ളു​​ടെ ശ​​ക്തി​​യും, ദൗ​​ര്‍ബ​​ല്യ​​ങ്ങ​​ളും, അ​​വ​​സ​​ര​​ങ്ങ​​ളും ഭീ​​ഷ​​ണി​​ക​​ളും തി​​രി​​ച്ച​​റി​​ഞ്ഞ് പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന രീ​​തി​​യാ​​ണി​​ത്.

6. ന​​ല്ല ചി​​ന്ത​​ക​​ള്‍ വ​​ള​​ര്‍ത്തി​​യെ​​ടു​​ക്കു​​ക

മ​​ന​​സ്സി​​ല്‍ എ​​പ്പോ​​ഴും പോ​​സി​​റ്റീ​​വാ​​യ ചി​​ന്ത​​ക​​ള്‍ക്ക് മാ​​ത്രം സ്ഥാ​​നം ന​​ല്‍കു​​ക​​യും എ​​ല്ലാ​​ത്തി​​നെ​​യും പോ​​സി​​റ്റീ​​വാ​​യി സ​​മീ​​പി​​ക്കു​​ക​​യും ചെ​​യ്യു​​ക. നി​​ങ്ങ​​ളോ​​ട് ന​​ന്മ ചെ​​യ്ത എ​​ല്ലാ​​വ​​രോ​​ടും ന​​ന്ദി​​യു​​ള്ള​​വ​​രാ​​യി​​രി​​ക്കു​​ക​​യും തി​​ന്മ ചെ​​യ്ത​​വ​​രോ​​ട് പൊ​​റു​​ക്കു​​ക​​യും ചെ​​യ്യു​​ക.

7. ല​​ക്ഷ്യ​​ങ്ങ​​ള്‍ ആ​​സൂ​​ത്ര​​ണം ചെ​​യ്യു​​ക

നി​​ങ്ങ​​ളു​​ടെ ല​​ക്ഷ്യ​​ങ്ങ​​ള്‍ കൃ​​ത്യ​​മാ​​യി ആ​​സൂ​​ത്ര​​ണം ചെ​​യ്യു​​ക. വ്യ​​ക്തി ജീ​​വി​​ത​​ത്തി​​ലെ​​യും തൊ​​ഴി​​ല്‍ ജീ​​വി​​ത​​ത്തി​​ലെ​​യും ല​​ക്ഷ്യ​​ങ്ങ​​ള്‍ വെ​​വ്വേ​​റെ പ​​രി​​ഗ​​ണി​​ക്കു​​ക. ചെ​​യ്യാ​​ന്‍ ക​​ഴി​​യു​​മെ​​ന്ന് ഉ​​റ​​പ്പു​​ള്ള​​വ മാ​​ത്ര​​മേ ലി​​സ്റ്റി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്താ​​വൂ.

സ്വാ​​വ​​ബോ​​ധം നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​ന്റെ ഗുണങ്ങ​​ള്‍

1. അ​​വ​​ന​​വ​​ന്റെ സാ​​ധ്യ​​ത​​ക​​ളെ / വാ​​സ​​ന​​ക​​ളെ തി​​രി​​ച്ച​​റി​​യാ​​ന്‍ ക​​ഴി​​യു​​ന്ന ഒ​​രാ​​ള്‍ക്ക് സ്വ​​സ്ഥ​​വും സ​​മാ​​ധാ​​ന​​പൂ​​ര്‍ണ്ണ​​വു​​മാ​​യ ജീ​​വി​​തം ന​​യി​​ക്കാ​​ന്‍ ക​​ഴി​​യും. സ്വ​​ന്തം താ​​ല്‍പ​​ര്യ​​ങ്ങ​​ള്‍ക്ക​​നു​​സ​​രി​​ച്ച് മാ​​ത്രം ജീ​​വി​​ക്കാ​​നും അ​​നാ​​വ​​ശ്യ നി​​രാ​​ശ​​ക​​ള്‍ വ​​രു​​ത്തി​​വെ​​ക്കാ​​തി​​രി​​ക്കാ​​നും ക​​ഴി​​യും. ഇ​​ട​​പെ​​ടു​​ന്ന മേ​​ഖ​​ല​​ഖ​​ളി​​ലും ബ​​ന്ധ​​ങ്ങ​​ളി​​ലു​​മൊ​​ക്കെ ആ ​​തി​​രി​​ച്ച​​റി​​വ് പ്ര​​യാ​​ജ​​ന​​പ്പെ​​ടും.

2. മ​​റ്റു​​ള്ള​​വ​​രെ ന​​ന്നാ​​യി സ്നേ​​ഹി​​ക്കാ​​നും ന​​ല്ല ബ​​ന്ധ​​ങ്ങ​​ള്‍ വ​​ള​​ര്‍ത്തി​​യെ​​ടു​​ക്കാ​​നും ക​​ഴി​​യു​​ന്നു.

3. മ​​റ്റു​​ള്ള​​വ​​രോ​​ടു​​ള്ള പി​​ണ​​ക്ക​​ങ്ങ​​ളും വ​​ഴ​​ക്കു​​ക​​ളും

മ​​റ​​ക്കാ​​ന്‍ ക​​ഴി​​യു​​ന്നു.

4. ക്ഷ​​മ, സ​​ഹ​​നം, ദ​​യ തു​​ട​​ങ്ങി​​യ വി​​കാ​​ര​​ങ്ങ​​ള്‍

വ​​ള​​ര്‍ത്തി​​യെ​​ടു​​ക്കാ​​നാ​​വു​​ന്നു.

5. വെ​​റു​​പ്പും വി​​ദ്വേ​​ഷ​​വും ഒ​​ഴി​​വാ​​ക്കി സം​​ഘ​​ര്‍ഷ​​ങ്ങ​​ളെ ഇ​​ല്ലാ​​യ്മ ചെ​​യ്യു​​ന്നു.

6. ഏ​​തു സാ​​ഹ​​ച​​ര്യ​​ത്തോ​​ടും പൊ​​രു​​ത്ത​​പ്പെ​​ടാ​​ന്‍

ശീ​​ലി​​ക്കു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health TipsHealth NewsSelf consciousness
News Summary - Self consciousness is important
Next Story