ആത്മാഭിമാനം കൊണ്ട് നേടാം ജീവിതവിജയം
text_fieldsസ്വയം വിലയിരുത്തലാണ് ആത്മാഭിമാനം അഥവാ സെല്‍ഫ് എസ്റ്റീം. ഉന്നത വിജയത്തിനും ആത്മവിശ്വാസത്തോടെയുള്ള പ്രവൃത്തിക്കും ജീവിതവിജയത്തിനും സന്തോഷത്തിനും സംതൃപ്തിക്കും ഒക്കെ അത്യാവശ്യമുള്ള ഒന്നാണിത്. ആത്മാഭിമാനം ഒരു വ്യക്തി ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിജയം കൈവരിക്കും. ഉന്നതമായ ആത്മാഭിമാനം പലവിധത്തില്‍ വ്യക്തിക്ക് ഗുണകരമാകും. ആകര്‍ഷകമായ പെരുമാറ്റ രീതികളും മനോഭാവവും സമൂഹത്തിലുള്ള അംഗീകാരവും നല്ല വ്യക്തിബന്ധങ്ങളുമെല്ലാം ഇതിന്റെ പ്രതിഫലനങ്ങളാണ്.
ഒരാളെ ആത്മാഭിമാനിയാക്കുന്നതില് സ്വയം പ്രാപ്തിക്ക് പ്രാധാന്യമുണ്ട്. സ്വയം പ്രാപ്തി എന്നു പറയുന്നത് സ്വന്തം കഴിവിനെ മനസിലാക്കലാണ്. അവനവന്റെ കഴിവ് മനസിലാക്കിയാല്‍ മാത്രമേ ആ കഴിവ് പ്രയോജനപ്പെടുത്തി ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കഴിയൂ. നമ്മുടെ ജീവിതത്തിന്റെ കാല്‍സ്യം പോലെയാണ് ആത്മാഭിമാനം. മനുഷ്യശരീരത്തിന് കാല്സ്യമുണ്ടെങ്കില് ശരീരം കൂടുതല്‍ കരുത്താവുകയും നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യും. കാല്‍സ്യം കുറഞ്ഞാല്‍ ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളെയും പ്രതിരോധ വ്യവസ്ഥയെ അടക്കം അത് ബാധിക്കും. എങ്ങനെയാണ് നമ്മള് ആത്മാഭിമാനമുള്ളവരാകുക? എന്തൊക്കെയാണ് ആത്മാഭിമാനത്തിന്റെ നെടുംതൂണുകള്‍?
1. പ്രാക്ടീസ് ഓഫ് ലിവിങ് കോണ്‍ഷ്യസ് ലി:
നമ്മളെക്കുറിച്ചുള്ള ബോധം നമുക്കുണ്ടാവണം. നമ്മുടെ കഴിവ്, സാമ്പത്തിക പശ്ചാത്തലം, സാധ്യതകള്‍, നമുക്ക് ചെയ്യാവുന്ന കാര്യങ്ങള്‍, ലഭിക്കാവുന്ന അവസരങ്ങള്‍ ഇതിനെക്കുറിച്ചെല്ലാമുള്ള അവബോധമുണ്ടാവുകയെന്നതാണ് ആത്മാഭിമാനത്തിന്റെ ഒന്നാമത്തെ നെടുംതൂണ്.
2. പ്രാക്ടീസ് ഓഫ് സെല്‍ഫ് ആക്സപ്റ്റന്‍സ്:
നമ്മളെങ്ങനെയാണോ അതേ അവസ്ഥയില്‍ നമ്മളെ അംഗീകരിക്കാന്‍ നമുക്ക് കഴിയണം. പൂര്‍ണമായും നമ്മള് നമ്മളെ ഉള്‍ക്കൊള്ളണം. നമ്മുടെ നിറം, വണ്ണം, പൊക്കം, സാമ്പത്തികം എല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോയാലേ ആത്മാഭിമാനം എന്ന അവസ്ഥയിലേക്ക് നമുക്ക് എത്താനാവൂ. അവനവനെ അംഗീകരിക്കാന്‍ പറ്റാത്ത സ്ഥിതിവരുമ്പോഴാണ് ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ വരുന്നത്. മറ്റുള്ളവര്‍ക്കുള്ള മേന്മകളുമായി സ്വയം താരതമ്യം ചെയ്ത് നമ്മുടെ ജീവിതം പാഴാക്കരുത്.
3. പ്രാക്ടീസ് ഓഫ് സെല്ഫ്റ സ്പോണ്സിലിബിലിറ്റി:
നമ്മള് ചെയ്യുന്ന എല്ലാ കാര്യത്തിന്റെയും ഉത്തരവാദിത്തം നമുക്കാണ്. മറ്റുള്ളവരെ കുറ്റം പറയാതെ, മറ്റുള്ളവര്‍ കാരണമാണ് ഞാനിങ്ങനെയായത്, രക്ഷിതാക്കള്‍ കാരണമാണ് ഞാന്‍ ഇങ്ങനെയായത് എന്ന തരത്തില്‍ പഴി പറയാതെ എന്ത് സംഭവിച്ചാലും അത് എന്റെ ഉത്തരവാദിത്തം ആണ് എന്ന് പറയാന്‍ കഴിയണം.
4. പ്രാക്ടീസ് ഓഫ് സെല്‍ഫ് അസര്‍ട്ടീവ്നെസ്:
നമ്മുടെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ സ്വയം ശ്രമിക്കുക. മറ്റുള്ളവര്‍ എന്തെങ്കിലും പറയുമ്പോള്‍ ഒരു ചാഞ്ചാട്ടമനോഭാവമുണ്ടാവാന് പാടില്ല. സക്സസ് ആകുമെന്ന് നമുക്ക് ഉറപ്പുള്ള സാഹചര്യത്തില്‍ അതിനെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നതിന് ചെവികൊടുക്കാതെ ധൈര്യമായി നമ്മുടെ തീരുമാനവുമായി മുന്നോട്ടുപോകുക.
5. പ്രാക്ടീസ് ഓഫ് ലിവിങ് വിത്ത് പര്‍പ്പസ്
ജീവിതത്തില്‍ നമുക്കൊരു ലക്ഷ്യം വേണം. നമ്മള് എന്തിനാണ് ജീവിക്കുന്നത്, നമ്മുടെ ജീവിതം എങ്ങനെ വേണം, അത് എങ്ങനെ കൊണ്ടുപോകണം, എങ്ങനെ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ബോധ്യമുണ്ടാകണം.
6. പേഴ്സനല്‍ ഇന്റഗ്രിറ്റി
സെല്‍ഫ് എസ്റ്റീമിന്റെ ഏറ്റവും പ്രധാനപ്പെട്ട നെടുംതൂണാണിത്. ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായിരിക്കണം. സ്വയം സത്യസന്ധത പുലര്‍ത്തണം. നമ്മള് പറയുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയണം. പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടും രണ്ടാവരുത്.
ഈ നെടുംതൂണുകള്‍ പാലിക്കുന്നതിലൂടെ സെല്‍ഫ് എസ്റ്റീം ഉയര്‍ത്തിക്കൊണ്ടുവരാന്‍ നമുക്ക് സാധിച്ചാല്‍ എപ്പോഴും സന്തോഷവും സമാധാനും സമൃദ്ധിയും സംതൃപ്തിയും ജീവിതത്തിലുണ്ടാവും. സാമ്പത്തികമായ ഉയര്‍ച്ചയല്ല ആത്മാഭിമാനം ഉയരുകയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആത്മാഭിമാനം ഉയര്‍ന്നാല്‍ ക്വാളിറ്റിയുള്ള ജീവിതമായിരിക്കും നമ്മുടേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.