ജീവിത വിജയത്തിന് ചില നിയമാവലികൾ
text_fieldsജീവിതവിജയം നേടുന്നതിന് ചില സാർവത്രിക നിയമങ്ങളുണ്ട്. സാർവത്രികം എന്ന് പറയുമ്പോൾ ലോകത്തിലെ എല്ലാവർക്കും ഒരേ പോലെ ബാധകം എന്നർത്ഥം. വ്യത്യസ്തങ്ങളായ ഈ നിയമങ്ങൾ അനുസരിച്ച് ജീവിച്ചാൽ വിജയം ഉറപ്പാണ്.
ദൈവിക ഏകത്വത്തിന്റെ നിയമം
ആത്മീയവും ആദ്ധ്യാത്മികവുമായ പല വിശ്വാസ സമ്പ്രദായങ്ങളുടെ അടിസ്ഥാന ആശയമാണ് ‘ലോ ഓഫ് ഡിവൈന്‍ വണ്‍നസ്’. പ്രപഞ്ചത്തിന്റെ എല്ലാകാര്യങ്ങളും എല്ലാവരേയും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നെന്നും ഏക ദൈവിക സ്രോതസിന്റെ ഭാഗമാണെന്നും ഇത് വ്യക്തമാക്കുന്നു. ഈ നിയമം എല്ലാ അസ്ഥിത്വത്തിന്റെയും അന്തര്‍ലീനമായ ഐക്യത്തെ ഊന്നിപ്പറയുന്നു. അതായത് വ്യക്തികള്‍, ജീവജാലങ്ങള്‍, പ്രപഞ്ചം എന്നിവക്കിടയില്‍ യഥാർഥ വേര്‍തിരിവില്ലെന്ന് നിര്‍ദേശിക്കുന്നു. ദൈവിക ഏകത്വത്തിന്റെ നിയമത്തെ ഒന്നുകൂടി വിശദീകരിച്ചാല്‍ എല്ലാ ജീവന്റെയും ഐക്യം ഒരു കാതലായ ഏകത്വത്തിന്റെ നിയമമാണ്. പ്രപഞ്ചത്തിന്റെ ഏതെങ്കിലും ജീവികള്‍ക്ക് അസ്ഥിത്വങ്ങള്ക്കും ഇടയില്‍ വേര്‍തിരിവോ വ്യത്യാസമോ ഇല്ലെന്നാണ് ഇത് പറയുന്നത്. എല്ലാം പ്രപഞ്ചത്തിന്റെ ഭാഗമാണ്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അവിടെ നമ്മുടെ ചിന്തകള്‍, പ്രവൃത്തികള്‍ വികാരങ്ങള്‍ എന്നിവക്ക് നമ്മെ മാത്രമല്ല, നമുക്ക് ചുറ്റുമുള്ള ലോകത്തെയും സ്വാധീനിക്കാന്‍ കഴിയും. നമ്മുടെ ചിന്തകള്‍, നമുക്ക് ചുറ്റുമുള്ളവരെയും ബാധിക്കുന്നുണ്ട്. എല്ലാം ഒരു സ്രോതസ്സില്‍, ഒരു ബോധത്തില്‍ എന്നുള്ളതാണ് ഈ നിയമം പറയുന്നത്. സൃഷ്ടാവ്, പ്രപഞ്ചം, ദൈവം എല്ലാം ഒരാളുടെ ആത്മീയ അല്ലെങ്കില്‍ ദാര്‍ശനിക വിശ്വാസങ്ങളെ ആശ്രയിച്ചിരിക്കും. ഒരാളുടെ സഹാനുഭൂതി, അനുകമ്പ, പ്രവൃത്തികളോടുള്ള ഉത്തരവാദിത്ത ബോധം ഈ നിയമത്തെ മനസിലാക്കി കഴിഞ്ഞാല്‍ അതെല്ലാം കുറച്ചുകൂടി പ്രോത്സാഹിപ്പിക്കപ്പെടും. മറ്റൊരാളെ ഉപദ്രവിക്കുന്നതോ സഹായിക്കുന്നതോ ആത്യന്തികമായി തന്നെതന്നെയാണ് ഉപദ്രവിക്കുകയോ സഹായിക്കുകയോ ചെയ്യുന്നതെന്നുള്ള തിരിച്ചറിവ് ഇവിടെയുണ്ടാകുന്നു. ആ തിരിച്ചറിവിലേക്കെത്തുമ്പോള്‍ നമ്മള് നമ്മുടെ സഹജീവികളെ ഒരു തരത്തിലും ഉപദ്രവിക്കില്ല. അതാണ് ഈ നിയമത്തിന്റെ ഏറ്റവും കാതലായ വശം.
ലോ ഓഫ് വൈബ്രേഷന്‍
പ്രപഞ്ചത്തിലുള്ള എല്ലാം ഊര്‍ജത്താല്‍ നിര്‍മ്മിതമാണെന്നും ഈ ഊര്‍ജം നിരന്തരമായ ചലനാവസ്ഥയിലാണെന്നുമുള്ള ആശയമാണ് ലോ ഓഫ് വൈബ്രേഷന്‍. ഈ ഊര്‍ജമാണ് എല്ലാ അസ്ഥിത്വത്തിന്റെയും അടിസ്ഥാനം. ഈ വൈബ്രേഷന്‍ ഫ്രീക്വന്സിക്ക് വളരെ പ്രാധാന്യമുണ്ട്. ഓരോ വസ്തുവിനും പദാര്‍ത്ഥത്തിനും ചിന്തക്കും വികാരത്തിനും അതിന്റേതായ തനതായ വൈബ്രേഷന്‍ ഫ്രീക്വന്‍സിയുണ്ട്. ഈ ഫ്രീക്വന്‍സി വളരെ താഴ്ന്നതു മുതല്‍ ഉയര്‍ന്നതലം വരെയുണ്ട്. ഉദാഹരണത്തിന് ജീവനില്ലാത്തവക്ക് താഴ്ന്ന വൈബ്രേഷന്‍ ആണെങ്കില്‍ മനുഷ്യന്റെ ഉയര്‍ന്ന ചിന്തകള്‍ക്കും സ്നേഹം, കരുണ, സന്തോഷം, സഹാനുഭൂതി, ദയ തുടങ്ങിയ വികാരങ്ങള്‍ക്കും ഉയര്‍ന്ന വൈബ്രേഷനാണുള്ളത്. ഏറ്റവും കൂടുതല്‍ വൈബ്രേഷനുള്ള സ്നേഹം, സഹാനുഭൂതി, വൈബ്രേഷനില്‍ നമ്മള് നില്ക്കുകയാണെങ്കില് ശാശ്വതമായ വിജയവും സന്തോഷവും ജീവിതത്തിലേക്ക് വരുമെന്നാണ് നിയമം പറയുന്നത്. ലോ ഓഫ് വൈബ്രേഷന്‍ പ്രകാരം നമ്മുടെ ചിന്തകളും വികാരങ്ങളും കേവലം അമൂര്‍ത്തമായ മാനസിക പ്രക്രിയകളല്ല. മറിച്ച് അതിന് അതിന്റേതായ വൈബ്രേഷനുണ്ട്. പോസിറ്റീവ് ചിന്തകളും വികാരങ്ങളും ഉയര്‍ന്ന ഫ്രീക്വന്‍സി വൈബ്രേറ്റ് ചെയ്യുകയും നമ്മളെ ഉയര്‍ന്ന തലത്തിലേക്ക് വലിയ വിജയം കൈവരിക്കാന സഹായിക്കുന്നു.
നെഗറ്റീവ് ചിന്തകള്‍ താഴ്ന്ന വൈബ്രേഷന്‍ ഓഫ് ഫ്രീക്വന്‍സിയില്‍ നമ്മുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു. വ്യക്തികള്‍ക്ക് അവരുടെ വൈബ്രേഷന്‍ ഫ്രീക്വന്‍സി ഉയര്‍ത്തി അവരുടെ യാഥാര്‍ത്ഥ്യം ബോധപൂര്‍വ്വം സൃഷ്ടിക്കാന്‍ പ്രാപ്തരാകാം. അതായത് അവരുടെ സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാന്‍ വൈബ്രേഷന്‍ ഫ്രീക്വന്‍സി ഉയര്‍ത്തി പ്രവര്‍ത്തിച്ചാല്‍ മതിയാകും. പോസിറ്റീവ് ചിന്തകളിലും വികാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഓരോ വ്യക്തികള്‍ക്കും ഉയര്‍ന്ന ഫ്രീക്വന്സിയിലെത്തുന്ന അനുഭവങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും. മെഡിറ്റേഷന്‍, അഫര്‍മേഷന്‍സ്, പോസിറ്റീവ് ചിന്തകള്‍ തുടങ്ങിയ പരിശീലനത്തിലൂടെയും വൈബ്രേഷന്‍ ഫ്രീക്വന്‍സി ഉയര്‍ത്തുന്ന ശാരീരികവും ആത്മീയവുമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിലൂടെയും നമ്മുടെ വൈബ്രേഷന്‍ ഉയര്‍ത്തി ജീവിതം മെച്ചപ്പെടുത്താന്‍ കഴിയും.
ലോ ഓഫ് അട്രാക്ഷന്
ഒരേപോലെയുള്ളത് പരസ്പരം ആകര്‍ഷിക്കുന്നു. നിങ്ങളുടെ ചിന്തകള്‍, വികാരങ്ങള്‍, വിശ്വാസങ്ങള്‍, ഉദ്ദേശങ്ങള്‍ എന്നിവ നിങ്ങളുടെ ജീവിതത്തില്‍ പ്രകടമാകുന്ന സംഭവങ്ങളെയും സാഹചര്യങ്ങളെയും സ്വാധീനിക്കുമെന്ന ആശയമാണ് ഈ നിയമം പറയുന്നത്. നമ്മുടെ ചിന്തകള്‍, വികാരങ്ങള്‍, വിചാരങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയില്‍ നിങ്ങള്‍ പുറപ്പെടുവിക്കുന്ന ഒരു ഊര്‍ജമുണ്ട്. ഒരു നിശ്ചിത ആവൃത്തിയില്‍ അവ വൈബ്രേറ്റ് ചെയ്യുന്നു. ഈ വൈബ്രേഷന്‍ പ്രപഞ്ചത്തില്‍ നിന്നും സമാനമായ വൈബ്രേഷനെ ആകര്‍ഷിക്കുന്നു എന്നതാണ് ആകര്‍ഷണ നിയമത്തിന്റെ അടിസ്ഥാന തത്വം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പോസിറ്റീവ് ചിന്തകളും വികാരങ്ങളും പോസിറ്റീവ് അനുഭവങ്ങളെ സൃഷ്ടിക്കുമ്പോള്‍ നെഗറ്റീവ് ചിന്തകളും വികാരങ്ങളും നെഗറ്റീവ് അനുഭവങ്ങളെ ആകര്‍ഷിക്കുന്നു.
ആകര്‍ഷണ നിയമം അനുസരിച്ച് ചിന്തകളും വികാരങ്ങളും നമ്മുടെ യാഥാർഥ്യത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നു. നമ്മുടെ ചിന്തകളിലൂടെയും വികാരങ്ങളിലൂടെയും നിരന്തരം പ്രപഞ്ചത്തിലേക്ക് ഊര്‍ജം അയക്കുന്നു എന്നാണ് ഈ നിയമം പറയുന്നത്. അതിന് സമാനമായ ഊർജ്ജം നമ്മളിലേക്ക് തിരികെ ഒരു കാന്തിക ശക്തിപോലെ വരുന്നത്. നമ്മുടെ വിശ്വാസങ്ങള്‍ ആകര്‍ഷണ നിയമത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. നമ്മെ പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങള്‍ സന്തോഷകരമായ ജീവിതം ലഭിക്കാതിരിക്കാന്‍ കാരണമാകുന്നുവെന്ന് പറയുന്നു. ലോ ഓഫ് അട്രാക്ഷന് സാധ്യമാക്കുന്നത് പോസിറ്റീവ് ചിന്തകളിലൂടെയും അഫര്മേഷനിലൂടെയും പോസിറ്റീവ് ഫീലിങ്ങ്സില്‍ നിലനിര്ത്തുന്നതിലൂടെയുമാണ്. അതുപോലെ നല്ല വികാരങ്ങള്‍ ആത്മാര്‍ത്ഥമായി അനുഭവിക്കുകയെന്നതാണ് ആകര്‍ഷണ നിയമം നടക്കുന്നതിനുവേണ്ടി നമ്മള് ചെയ്യേണ്ടത്. പ്രചോദനാത്മകമായ പ്രവര്‍ത്തനവും ഇതിന് അത്യാവശ്യമാണ്. ലോ ഓഫ് അട്രാക്ഷന് നടക്കണമെങ്കില്‍ കൃതജ്ഞത നമ്മള് പ്രാക്ടീസ് ചെയ്യണം. അതേപോലെ ക്ഷമവേണം. ആകര്‍ഷണ നിയമം നടക്കണമെന്നാഗ്രഹിക്കുന്ന കാര്യം വൈകിയാല്‍ നമ്മള് നിരാശരാകരുത്.
ലോ ഇന്‍സ്പെയേര്‍ഡ് ആക്ഷന്‍
ആകര്‍ഷണ നിയമവുമായി അടുത്ത ബന്ധമുള്ള ആശയമാണ് പ്രചോദനാത്മകമായ പ്രവര്‍ത്തന നിയമം. പലപ്പോഴും ഒരാളുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും പ്രകടിപ്പിക്കുന്നതിനുള്ള നിര്‍ണായകമായ ഘടകമായി ഈ നിയമത്തെ കണക്കാക്കുന്നു. ഈ പ്രകൃതി പ്രക്രിയയുടെ ഭാഗമായി ലക്ഷ്യബോധമുള്ളതും പ്രചോദിതവുമായ പ്രവര്‍ത്തനം നടത്തേണ്ട ആവശ്യം ഈ നിയമം പറയുന്നു. അതായത്, ആഗ്രഹങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയോടെയാണ് എല്ലാ ഇന്‍സ്പെയേര്‍ഡ് ആക്ഷനും ആരംഭിക്കുന്നത്. നമുക്ക് വ്യക്തിപരമോ തൊഴില്‍ പരമോ ആത്മീയമോ ആയ വളര്‍ച്ചയുമായി ബന്ധപ്പെട്ടതാണെങ്കില്‍ നമ്മുടെ ജീവിതത്തില്‍ എന്താണ് പ്രകടമാക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ടി നമ്മള് ചെയ്യേണ്ടുന്ന പ്രവൃത്തികളുടെ പ്രചോദന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നമുക്ക് ബോധമുണ്ടാവണം. നമ്മള് ആക്ഷന്‍ എടുക്കുന്നതിനുമുമ്പ് നമ്മുടെ ചിന്തകളെയും വികാരങ്ങളെയും ആഗ്രഹങ്ങളുമായി വിന്യസിക്കുന്നത് വളരെ നിര്‍ണായകമാണ്. നമ്മളുടെ ചിന്തകളും വികാരങ്ങളും അതിന് സമാനമായ ഊര്‍ജത്തെയാണ് ആകര്‍ഷിക്കുന്നതെന്ന് വൈബ്രേഷനില്‍ നമ്മള് പറഞ്ഞല്ലോ. അതുമായി പൊരുത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനത്തിലേക്ക് നമ്മള് എത്തുകയെന്നുള്ളതാണ് ഈ നിയമം പറയുന്നത്.
ഇന്‍സ്പെയേര്‍ഡ് ആക്ഷന്‍ നമ്മുടെ ഉള്ളില്‍ നിന്നും വരുന്നതാണ്. ഒരു നടപടിയെടുക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന ആന്തരികമായ അറിവാണ് ഇതെന്ന് പറയാം. ഇന്‍സ്പെയേര്‍ഡ് ആക്ഷനിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ആ പ്രവര്‍ത്തനത്തിന് നമുക്ക് കാഠിന്യം അനുഭവപ്പെടില്ല. ചെയ്യുന്ന കാര്യങ്ങള്‍ നമ്മുടെ സ്വപ്നങ്ങളുമായി ചേര്‍ന്ന് പോകുന്നതാണെങ്കില്‍ വളരെ അനായാസമായിട്ട് ആ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പറ്റും. ഇവിടെ സംശയമുണ്ടാവില്ല, ഭയമുണ്ടാവില്ല, ഓരോ സ്റ്റെപ്പുകളും വളരെ വ്യക്തവുമായിരിക്കും. ശരിയായ സന്ദര്‍ഭത്തിലും ശരിയായ സമയത്തും അതിനുവേണ്ട ആക്ഷനെടുക്കാന്‍ നമുക്ക് പറ്റും. അതുപോലെ അവസരങ്ങളും നമ്മളെ തേടിവരും എന്നാണ് ഈയൊരു നിയമത്തിന്റെ അന്തസത്ത. ഈ നിയമം പറയുന്നത് പോസിറ്റീവായി ചിന്തിക്കുകയോ നിങ്ങളുടെ ലക്ഷ്യങ്ങള്‍ ദൃശ്യവത്കരിക്കുകയോ ചെയ്താല്‍ മാത്രം പോര, അത് അംഗീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയും വേണം.
ലോ ഓഫ് കോസ് ആന്റ് ഇഫക്ട്
ഈ നിയമത്തിന് ചിലയിടത്ത് കര്‍മ്മ നിയമം അല്ലെങ്കില്‍ ലോ ഓഫ് കര്‍മ്മ എന്നും പറയുന്നുണ്ട്. എല്ലാ പ്രവര്‍ത്തനത്തിനും ഒരു അനന്തര ഫലമോ പ്രതികരണമോ ഉണ്ട്. സംഭവങ്ങളും അവയുടെ ഫലങ്ങളും തമ്മില്‍ ഒരു ബന്ധമുണ്ട്. വിവിധ തത്വചിന്ത, ആത്മീയ ശാസ്ത്രീയ പാരമ്പര്യങ്ങളില്‍ ലോ ഓഫ് കര്‍മ്മ വളരെ വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്. ലോ ഓഫ് കര്‍മ പ്രകാരം യാദൃശ്ചികമായി ഒന്നും സംഭവിക്കുന്നില്ല. ഓരോ സംഭവത്തിനും പ്രവൃത്തിക്കും സാഹചര്യത്തിനും ഒരു അടിസ്ഥാന കാരണമോ അതിന്റെ സംഭവത്തിലേക്ക് നയിച്ച കാരണങ്ങളോ ഉണ്ട്. ഈ കാരണങ്ങളാണ് പ്രത്യേക ഫലങ്ങളോ അനന്തര ഫലങ്ങളോ ഉണ്ടാക്കുന്നത്. എല്ലാം പരസ്പര ബന്ധത്തില്‍ അധിഷ്ഠിതമാണ്.. എല്ലാ ഫലങ്ങള്‍ക്കും ഒന്നോ അതിലധികമോ കാരണങ്ങള്‍ കണ്ടെത്താം എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത.
ഓരോ സംഭവങ്ങളും മുന്കാരണങ്ങളുടെയും ഫലത്തിന്റെയും സംഭവത്തിന്റെയും ഒരു തുടര്‍ച്ചയാണ്. ന്യൂട്ടന്റെ മൂന്നാം ചലനനിയമം കാരണത്തിന്റെയും ഫലത്തിന്റെയും നിയമത്തിന്റെ ഒരു ഉദാഹരണമാണ്. എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവര്ത്തനമുണ്ടെന്നാണ് ഇത് പറയുന്നത്. ശക്തികള്‍ ജോഡികളായി പ്രവര്‍ത്തിക്കുന്നത് വസ്തുക്കളെ ത്വരിതപ്പെടുത്തുന്നതിനും ദിശമാറ്റുന്നതിനും കാരണമാകും.
ലോ ഓഫ് കോമ്പന്‍സേഷന്‍ (നഷ്ടപരിഹാര നിയമം)
വ്യക്തികള്‍ക്ക് അവരുടെ പ്രയത്നങ്ങള്‍ പ്രവര്‍ത്തനങ്ങള്‍, സംഭാവനകള്‍ എന്നിവയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുമെന്നാണ് ഈ നിയമം പറയുന്നത്. നിങ്ങള്‍ എന്ത് പ്രപഞ്ചത്തിന് നല്കുന്നോ അത് നിങ്ങള്‍ക്ക് തിരിച്ചുലഭിക്കും. ലോകത്തിലേക്ക് നിങ്ങള്‍ നല്കുന്ന ഊര്‍ജ്ജം, പരിശ്രമം, നീതിബോധം എന്നിവ ഒടുവില്‍ ഏതെങ്കിലും രൂപത്തില്‍ നിങ്ങള്‍ക്ക് തന്നെ ലഭിക്കും. സന്തുലിതവും ഐക്യവും എന്ന ആശയത്തിന് ഊന്നല്‍ നല്കുന്ന നിയമമാണിത്. എല്ലാ പ്രവൃത്തിക്കും അതിന് ആനുപാതികമായി ഏതെങ്കിലും തരത്തില്‍ പ്രതിഫലം ലഭിക്കുമെന്നാണ് ഈ നിയമം വ്യക്തമാക്കുന്നത്. വിതക്കലും കൊയ്യലും എന്ന് പറയാറില്ലേ. വിതക്കുന്നതേ കൊയ്യൂ. ഓരോ വ്യക്തിയ്ക്കും അവരുടെ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളും തെരഞ്ഞെടുപ്പുകളും എത്രത്തോളം വേണമെന്ന് പറയുന്ന നിയമമാണിത്.
ലോ ഓഫ് റിലേറ്റിവിറ്റി
ഈ നിയമത്തെ ചിലപ്പോള്‍ മനസിന്റെ ആപേക്ഷികതാ നിയമം എന്നും വിളിക്കപ്പെടുന്നു. പ്രപഞ്ചത്തിലെ എല്ലാം ആപേക്ഷികമാണെന്നും നമ്മുടെ അനുഭവങ്ങളും ധാരണകളും രൂപപ്പെടുന്നത് നമ്മുടെ കാഴ്ചപ്പാട്, അല്ലെങ്കില്‍ റഫറന്‍സ് ഫ്രയിം അനുസരിച്ചാണ് എന്നാണ് ഈ നിയമം പറയുന്നത്. ഈ നിയമം നമ്മുടെ ധാരണകളെ രൂപപ്പെടുത്താന്‍ സഹായിക്കുന്നു. ഒരു വസ്തുവിനെ മറ്റേതെങ്കിലും വസ്തുവുമായി താരതമ്യം ചെയ്തുകൊണ്ടാണ് പലപ്പോഴും അതിനെ വിലയിരുത്തുന്നത്. ഉദാഹരണത്തിന് ചെറിയ വസ്തുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വസ്തുവിനെ വലുതായി കാണുന്നു.
ഏപ്പോഴും താരതമ്യത്തിന്റെ വൈരുദ്ധ്യം ഈ നിയമത്തില്‍ ഉപയോഗിക്കുന്നു. ലോ ഓഫ് റിലേറ്റിവിറ്റി വ്യക്തികള്‍ അവരുടെ കാഴ്ചപ്പാടിനെ വികസിപ്പിക്കാന്‍ വെല്ലുവിളിക്കുന്നതിലൂടെ വ്യക്തിഗത വളര്‍ച്ചയെയും വികാസത്തെയും പ്രോത്സാഹിപ്പിക്കുന്നു. ജഡ്ജ്മെന്റുകള്‍, പക്ഷപാതം, മുന്‍വിധി എന്നിവയെ ചോദ്യം ചെയ്യുകയും പകരം പല വീക്ഷണകോണില്‍ നിന്ന് കാര്യങ്ങളെ കാണാനും പഠിപ്പിക്കുന്നു.
അഡോപ്റ്റബിലിറ്റി ഏത് സാഹചര്യത്തെയും വെല്ലുവിളിയോടെ കാണുന്നതിന് പര്യാപ്തമാക്കുന്നു. ആളുകള്‍ എപ്പോഴും അവരുടെ നിലവിലുള്ള സാഹചര്യങ്ങളെ വിലയിരുത്തുന്നതിന് മുന്‍കാല അനുഭവങ്ങളുടെ റഫറന്‍സ് പോയിന്റുകള്‍ ഉപയോഗിക്കുന്നു. അനുഭവങ്ങളുടെ ആപേക്ഷികത ബാഹ്യ താരതമ്യങ്ങളിലേക്ക് മാത്രമല്ല, ആന്തരികമായവയിലേക്കും വ്യാപിക്കുന്നുവെന്നും നിയമം പറയുന്നു. വ്യക്തികള്‍ മുന്‍കാല അനുഭവങ്ങളുമായി താരതമ്യപ്പെടുത്തിയാണ് നിലവിലെ സാഹചര്യങ്ങളെ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.