കുട്ടികളോട് പറയാനോ, ചെയ്യാനോ പാടില്ലാത്ത ചില വേണ്ടാതീനങ്ങൾ; വിഡിയോയുമായി ഇന്ദ്രജിത്തും പൂർണിമയും
text_fieldsകൊച്ചി: കുട്ടികളോട് പറയാൻ പാടില്ലാത്ത ചില വേണ്ടാതീനങ്ങളുടെ വിഡിയോയുമായി ഇന്ദ്രജിത്തും പൂർണിമ ഇന്ദ്രജിത്തും. കുട്ടികളോട് പറയാനും ചെയ്യാനും പാടില്ലാത്ത കാര്യങ്ങളാണ് വിഡിയോയിൽ പറയുന്നത്. സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പും യുനിസെഫ് ഇന്ത്യയും സംയുക്തമായാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. 'നമുക്ക് വളരാം നന്നായി വളർത്താം' എന്ന തലക്കെേട്ടാടെയാണ് വിഡിയോ.
നീ കറുത്തതാ, മെലിഞ്ഞതാ, തടിയനാ, നിനക്ക് പൊക്കമില്ല, നിന്നെ കാണാൻ കൊള്ളില്ല തുടങ്ങിയ കാര്യങ്ങൾ തമാശക്ക് പോലും കുട്ടികളോട് പറയരുത്. അത് അവരുടെയുള്ളിൽ അപകർഷത ബോധവും ആത്മവിശ്വാസക്കുറവും വളർത്തും. ശാരീരിക പ്രത്യേകതകളെ കുറിക്കുന്ന ഉണ്ടക്കണ്ണി, കോന്ത്രപല്ലൻ തുടങ്ങിയ പ്രയോഗങ്ങളും മണ്ടൻ, മണ്ടി, പൊട്ടൻ, െപാട്ടി തുടങ്ങിയ നെഗറ്റീവായ വിളിപ്പേരുകളും കുട്ടിയെ വിളിക്കരുതെന്നും വിഡിയോയിൽ പറയുന്നു.
അവൻ മിടുക്കനാ, അവളെ കണ്ടുപഠിക്ക്, നിന്നെകൊണ്ട് എന്തിനുകൊള്ളാം ഇതെല്ലാം മാതാപിതാക്കളുടെ സ്ഥിരം പല്ലവിയാണ്. തൊട്ടതിനും പിടിച്ചതിനും വഴക്കുപറയുന്നതും നിസാര കാര്യത്തിന് ശകാരിക്കുന്നതും കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും. നിന്നെകൊണ്ട് പറ്റില്ല എന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്താതെ ഇതിലും നന്നായി ചെയ്യാൻ കഴിയും എന്നുപറഞ്ഞ് കൂടെ നിന്ന് പരിഹാരം കാണണം.
കുട്ടികളോട് കള്ളം പറയരുത്. കള്ളത്തരത്തിന് കൂെടകൂട്ടുകയും ചെയ്യരുത്. അങ്ങനെ ചെയ്താൽ കൂടുതൽ കള്ളങ്ങൾചെയ്യാൻ കുട്ടികൾക്ക് േപ്രരണയാകും. കുട്ടികളുടെ മുമ്പിൽവെച്ച് വഴക്കിടരുത്. പ്രേത്യകിച്ച് മദ്യപാനത്തിന് ശേഷം. മോശം വാക്കുകൾ ഉപയോഗിക്കുകയും അരുതെന്നും വിഡിയോയിൽ പറയുന്നു.
കാര്യങ്ങൾ സാധിക്കാനായി ഭൂതം, പ്രേതം എന്നെല്ലാം പറഞ്ഞ് പേടിപ്പിച്ചാൽ ചില കുട്ടികളിലെങ്കിലും ആ പേടി ജീവിതകാലം മുഴുവൻ പിന്തുടരും. പെൺകുട്ടികളായാൽ അടക്കവും ഒതുക്കവും വേണം എന്ന ക്ലീഷേകൾ ഒഴിവാക്കണം. പെണ്ണായതുകൊണ്ടുതന്നെ ഇവിടെ അധികമായൊന്നും ശീലിക്കേണ്ടതില്ലെന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കണം. നീ ഒരു ആണല്ലേ, പല ആൺകുട്ടികളെയും നമ്മളിത് ഓർമപ്പെടുത്താറുണ്ട്. അത് അവരുടെ മെയിൽ ഈഗോയെ വളർത്താനേ ഉപകരിക്കൂവെന്നും വിഡിയോയിൽ പറയുന്നു.
അച്ഛനമ്മമാർ റോൾ മോഡൽസ് ആകണം. ആൺകുട്ടിക്കും പെൺകുട്ടിക്കും തുല്യപ്രാധാന്യം കൊടുക്കുന്നതും ഉത്തരവാദിത്തങ്ങൾ തുല്യമായി പങ്കുവെച്ച് നൽകുന്നതും, പരസ്പരം ബഹുമാനിക്കുന്നതും വീട്ടിൽനിന്നുതന്നെ തുടങ്ങണം. കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിച്ച് ഓരോ ചുവടിലും അവർക്ക് മാത്യകയായി അവരോടൊപ്പം നിൽക്കണമെന്നും പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.