പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ഏകാന്തത കൂടുതല്‍!
text_fieldsഏകാന്തത വളരെ നിസ്സാരമായി തോന്നിയേക്കാം. പക്ഷേ അത് തിരിച്ചറിയാൻ കഴിയാത്തവിധം സങ്കീർണമാണ്. ഇത് മനുഷ്യന്റെ ആരോഗ്യത്തിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഏകാന്തത വൈകാരികമായി തളർത്തുക മാത്രമല്ല, പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് ഗവേഷകർ. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഏകാന്തത കൂടുതല്‍ ബാധിക്കുന്നത്. 17 നും 29 നും ഇടയിൽ പ്രായമുള്ള 97 കോളജ് വിദ്യാർഥികളാണ് ടിയാൻജിൻ സർവകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിന്‍റെ ഭാഗമായത്.
ദിവസം 15 സിഗരറ്റ് പുകക്കുന്നതിന് സമാനമായ പ്രശ്‌നങ്ങളാണ് ഏകാന്തത ഉണ്ടാക്കുന്നത്. സാമൂഹിക ഒറ്റപ്പെടലിനെയും ഏകാന്തതയെയും കുറിച്ചുള്ള പല പഠനങ്ങളും മുതിര്‍ന്നവരെയാണ് കേന്ദ്രീകരിക്കുന്നതെങ്കിലും മുതിര്‍ന്നവര്‍ക്ക് മാത്രമല്ല ഏകാന്തതയെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
സാമൂഹിക സമ്മർദമുള്ള സാഹചര്യങ്ങളിൽ ഏകാന്തത ഹൃദയമിടിപ്പ് കുറക്കാൻ കാരണമാകും. ഇത് ഹൃദയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഓട്ടോണമിക് നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ, പക്ഷാഘാത സാധ്യത എന്നിവയിലേക്കും നയിക്കും. ഏകാന്തതയുടെ ഏറ്റവും അപകടകരമായ അവസ്ഥ സ്വയം ഇല്ലാതാക്കലാണ്. താങ്ങാനാകാത്ത അവസ്ഥ ഏകാന്തതയിൽ ഉണ്ടാകുമ്പോഴാണ് അതിവൈകാരികതയുള്ള പലരും അത്മഹത്യയിലേക്ക് തിരിയുന്നത്. ഏകാന്തതയിലൂടെ കടന്നുപോകുന്നവരെ തിരിച്ചറിയാനും ആവശ്യമായ പരിചരണം കൊടുക്കാനും ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.