Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightഭയമില്ലാതെ...

ഭയമില്ലാതെ പരീക്ഷയെഴുതാം

text_fields
bookmark_border
ഭയമില്ലാതെ പരീക്ഷയെഴുതാം
cancel

എല്‍.കെ.ജി പരീക്ഷയാണെങ്കിലും അനാവശ്യ ആശങ്കയാണ് രക്ഷിതാക്കൾക്ക്. എന്തിനാണ് പരീക്ഷയെക്കുറിച്ച് ഇത്രയധികം ടെന്‍ഷന്‍? എന്തിനാണ് വിദ്യാര്‍ഥികള്‍ പരീക്ഷയെ പേടിക്കുന്നത്? രക്ഷിതാക്കൾ എന്തിനാണ് അവരെ പേടിപ്പിക്കുന്നത്? നന്നായി പഠിക്കുന്ന വിദ്യാര്‍ഥികളാണെങ്കില്‍ പോലും മിക്ക രക്ഷാകര്‍ത്താക്കള്‍ക്കും വേവലാതിയാണ്. എപ്പോഴും പിറകേ നടന്ന് 'പഠിക്ക്...പഠിക്ക്...' എന്ന് പറഞ്ഞു സ്വൈര്യം നഷ്ടപ്പെടുത്തുമ്പോള്‍ നിങ്ങളുടെ കുട്ടികൾക്ക് മിക്കപ്പോഴും ഇത് നെഗറ്റീവ് റിസല്‍ട്ടാവും നല്‍കുകയെന്ന് മറക്കരുത്.

കളി, ഉല്ലാസം, ഉറക്കം, വിശ്രമം

കളിക്കാനും ഉല്ലസിക്കാനും വിശ്രമിക്കാനും അനുവദിക്കാതെയുള്ള രക്ഷിതാക്കളുടെ സമീപനങ്ങള്‍ കുട്ടികളില്‍ പരീക്ഷയെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം ഇല്ലാതാക്കും. ടെന്‍ഷനായാല്‍ നന്നായി പഠിച്ചത് പരീക്ഷാ സമയത്ത് മറന്നു പോകും. രക്ഷിതാക്കൾ കുട്ടികളോട് സൗമ്യമായി പെരുമാറുക.

പരീക്ഷക്ക് വേണ്ടി ഉറക്കമൊഴിച്ച് പഠിക്കുന്നത് നല്ലതല്ല. പഠിച്ചത് ഓര്‍മവെക്കാന്‍ നന്നായി ഉറങ്ങേണ്ടത് അത്യന്താപേക്ഷിതമാണ്. ഉറങ്ങുമ്പോള്‍ പഞ്ചേന്ദ്രിയങ്ങളും എല്ലാ അവയവങ്ങളും പൂര്‍ണ വിശ്രമത്തിലാകും. ഏഴ്-എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ ഉറക്കം വിദ്യാര്‍ഥികള്‍ക്ക് ദിനവും ലഭിക്കണം. രാത്രി നേരത്തെ കിടന്ന് രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ചിലര്‍ക്ക് രാത്രി വൈകിയിരുന്ന് പഠിക്കുന്നതാണ് ഇഷ്ടം. ചിലര്‍ക്ക് രാവിലെയും. അത് അങ്ങനെ തന്നെ അവര്‍ ചെയ്തോട്ടെ. രക്ഷിതാക്കളുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്.


വിദ്യാര്‍ത്ഥികള്‍ പ്രാര്‍ഥനയോടെ പഠനം തുടങ്ങുക. ധ്യാനം ശീലമാക്കുക. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ ആദ്യം പഠിക്കുക. ഇടക്ക് കണ്ണിനും ശരീരത്തിനും വിശ്രമം നല്‍കുക. ഇടവേളകളില്‍ കിടക്കയില്‍ മലര്‍ന്ന് കിടന്നോ കസേരയില്‍ നിവര്‍ന്നിരുന്നോ എല്ലാ ചിന്തകളും മനസ്സില്‍ നിന്ന് ഒഴിവാക്കണം. നീണ്ടുനിവര്‍ന്ന് കണ്ണടച്ചാകണം കിടക്കേണ്ടത്. ഇരിക്കുമ്പോള്‍ കൈകള്‍ രണ്ടും തുടകള്‍ക്കു മുകല്‍ ചേര്‍ത്തുവെക്കണം. കണ്ണടച്ച് പതിയെ ശ്വാസം അകത്തേക്കു വലിച്ച് പതിയെ പുറത്തേക്കു വിടുക. ഇങ്ങനെ ശ്വാസം അകത്തേക്കു വലിക്കുമ്പോള്‍ പോസിറ്റീവ് ചിന്തകള്‍ ഉള്ളിലേക്കു പോകുന്നതായും ശ്വാസം പുറത്തേക്കു വിടുമ്പോള്‍ നെഗറ്റീവ് ചിന്തകള്‍ പുറത്തേക്കു തള്ളുന്നതായും സങ്കല്‍പ്പിക്കുക. ഇപ്രകാരം ചെയ്യുമ്പോള്‍ മനസ് ശാന്തമാകുകയും ഉന്മേഷം ഉണ്ടാകുകയും ചെയ്യും.

ഭക്ഷണം പരമ പ്രധാനം

വിദ്യാര്‍ഥികള്‍ രാവിലെയും വൈകീട്ടും കുളിക്കണം. ധാരാളം വെള്ളം കുടിക്കുകയും പഴവര്‍ഗങ്ങള്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയും വേണം. ലഘുവായ ആഹാരം മതി പരീക്ഷക്കാലത്ത്. പക്ഷേ ചൂടു കൂടുതല്‍ അനുഭവപ്പെടുന്ന പോളിസ്റ്റര്‍ തുണികളാണ് സാധാരണ യൂനിഫോമിനായി സ്‌കൂള്‍ അധികൃതര്‍ പോലും നല്‍കുക. വീട്ടിലെങ്കിലും അയവുള്ള പരുത്തി വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കണം. പരീക്ഷക്കാവശ്യമായ സാമഗ്രികള്‍ തലേന്ന് തയാറാക്കി വെക്കുകയും പരീക്ഷക്ക് പുറപ്പെടുമ്പോള്‍ അവയെല്ലാം കൈവശമുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. മാനസിക പിരിമുറുക്കമില്ലാതെ ഉത്ക്കണ്ഠയില്ലാതെ നിശ്ചിത സമയത്തിന് മുമ്പേ തന്നെ പരീക്ഷാ കേന്ദ്രത്തിലെത്തണം. ഓണ്‍ലൈനായും ഓഫ്‌ലൈനായും പത്ത് മാസം പഠിച്ച പാഠ്യഭാഗങ്ങളില്‍ നിന്ന് തരുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കൃത്യതയോടെ എഴുതിയെങ്കിലേ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കൂ. സാധാരണ പഠിച്ച കാര്യങ്ങള്‍ പരീക്ഷ ഹാളിലിരിക്കുമ്പോള്‍ അവ ഓര്‍മയിലെത്തുകയും ഉത്തരമെഴുതാന്‍ സാധിക്കുകയും ചെയ്യാറുണ്ട്.

നെഗറ്റീവ് ചിന്തകള്‍ പാടില്ല

'എനിക്കു സാധിക്കും' എന്ന വിശ്വാസം എപ്പോഴും മനസ്സിലുണ്ടാകണം. മുന്‍ പരീക്ഷാ ചോദ്യങ്ങള്‍ ശേഖരിച്ച് ഉത്തരങ്ങള്‍ കണ്ടെത്തുകയും പാഠങ്ങള്‍ വായിക്കുമ്പോള്‍ ചോദ്യം വരാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

എഴുതാന്‍ എളുപ്പവും തെളിമയുമുള്ള ഒന്നിലേറെ പേനകള്‍ കരുതുക. നല്ല കൈയക്ഷരത്തില്‍ എഴുതുക. ഹാള്‍ടിക്കറ്റ് നമ്പര്‍ ഉത്തരക്കടലാസില്‍ തെറ്റ് കൂടാതെ എഴുതുക. പരസ്പര ബന്ധമില്ലാത്ത ഉത്തരം എഴുതരുത്. ആത്മവിശ്വാസത്തോടെ ചോദ്യപേപ്പറുകള്‍ സ്വീകരിക്കുകയും വായിച്ചു മനസ്സിലാക്കുകയും ചെയ്യുക. മനസ്സിലാകാത്ത ചോദ്യങ്ങള്‍ എക്സാമിനറോട് ചോദിക്കുക. എളുപ്പമുള്ള ചോദ്യങ്ങള്‍ക്ക് ആദ്യവും പ്രയാസമുള്ളവക്ക് അവസാനവും ഉത്തരം എഴുതുന്നതാണ് നല്ലത്. ഉത്തരം എഴുതിക്കഴിഞ്ഞ ചോദ്യങ്ങള്‍ അടയാളപ്പെടുത്തുക. ഉപന്യാസമെഴുതാന്‍ സമയമില്ലെങ്കില്‍ പോയന്റുകള്‍ എഴുതുക.


ഉത്തരം പൂര്‍ണമായി അറിയില്ലെങ്കില്‍ അറിയാവുന്നത് എഴുതുക. അനുവദിച്ച സമയത്തിന് പത്ത് മിനിറ്റ് മുമ്പെങ്കിലും ഉത്തരങ്ങള്‍ എഴുതിത്തീര്‍ക്കാന്‍ ശ്രദ്ധിക്കുകയും നേരത്തെ എഴുതിത്തീര്‍ന്നാലും പരീക്ഷക്ക് അനുവദിച്ച സമയം കഴിഞ്ഞ ശേഷം മാത്രം ഹാള്‍ വിടുകയും ചെയ്യുക.

പരീക്ഷ കഴിഞ്ഞാല്‍...

അതെക്കുറിച്ച് ആവലാതിപ്പെടുകയോ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യുകയോ അരുത്. അടുത്ത പരീക്ഷാ വിഷയം പഠിക്കുന്നതിലാവണം ശ്രദ്ധ. ഭയവും ആശങ്കയുമില്ലാതെ ശുഭാപ്തി വിശ്വാസത്തോടെയാകണം പരീക്ഷയെ വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കേണ്ടത്. വിജയം സുനിശ്ചിതമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Exam without fear
News Summary - You can write the exam without fear
Next Story