ചായകുടിച്ച് തൊണ്ടവേദന അകറ്റാം
text_fieldsസാധാരണ എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ് തൊണ്ടവേദന. മഞ്ഞു കാലത്ത് തൊണ്ടവേദനയുണ്ടാകാൻ സാധ്യത കൂടുതല ുമാണ്. സാധാരണ പ്രശ്നമാണെങ്കിലും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് അസഹനീയമാണ്. ജലദോഷത്തെപോലെ തൊണ്ടവേദനയും വൈറസ് ബാധയാണ്. പലപ്പോഴും വീട്ടു ചികിത്സകൊണ്ട് തന്നെ മാറ്റാവുന്നതും. എന്നാൽ ബാക്ടീരിയ മൂലമുണ്ടാകുന്ന തരം തൊണ്ടവേദനയുമുണ്ട്. അതിന് വീട്ടു ചികിത്സ പോര. ഡോക്ടറെ കണ്ട് ആൻറിബയോട്ടിക് എടുക്കുക തന്നെ വേണം.
തൊണ്ട വേദനയുെട ലക്ഷണങ്ങൾ
- തൊണ്ടയിൽ വേദന
- ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്
- തെണ്ട ചൊറിച്ചിൽ
- കരകരപ്പ്
- തൊണ്ടയിൽ ചുവപ്പ് നിറം
- ശബ്ദമടപ്പ് എന്നിവ സാധാരണ ലക്ഷണങ്ങളാണ്.
തൊണ്ട വേദനക്ക് വീട്ടു ചിക്തസ
ഉപ്പുവെള്ളം കൊണ്ട് കവിൾക്കൊള്ളുക
ഇത് ഏറ്റവും എളുപ്പമുള്ളതും എന്നാൽ ഫലപ്രദവുമായ വഴിയാണ്. തിളപ്പിച്ച ശേഷം ചൂടു കുറച്ച വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ഉപ്പ് ചേർക്കുക. ഇൗ വെള്ളം കൊണ്ട് കവിൾക്കൊള്ളുന്നത് തൊണ്ട വേദനക്ക് പരിഹാരം നൽകും
മഞ്ഞൾ
പലതരം അണുബാധകൾക്കും ഒൗഷധമാണ് മഞ്ഞൾ. തൊണ്ട വേദനയുള്ളവർ ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ മഞ്ഞളും ഒരു ടീസ്പൂൺ ഉപ്പും കലർത്തി കവിൾക്കൊള്ളുക. കിടക്കുന്നതിനു മുമ്പ് പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നതും നല്ലതാണ്.
വെളുത്തുള്ളി
ഒരു കഷണം ഗ്രാമ്പൂവിനൊപ്പം വെളുത്തുള്ളിയും ചേർത്ത് വായിലിട്ട് ചവക്കുക. അല്ലെങ്കിൽ വെളുത്തുള്ളി കഷണം മുറിച്ച് വായിൽ 15 മിനുട്ട് നേരം സൂക്ഷിക്കുക. പലർക്കും വെളുത്തുള്ളി ഉപയോഗം ബുദ്ധിമുട്ടായിരിക്കും എന്നതിനാൽ അതിനോടൊപ്പം അൽപ്പം തേനോ ഒലീവ് ഒായിലോ ഉപയോഗിക്കാം. വെളുത്തുള്ളി ചതയുേമ്പാൾ ഉണ്ടാകുന്ന അലിസിൻ എന്ന പദാർഥത്തിന് ആൻറി ബാക്ടീരിയൽ, ആൻറിഫംഗൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. ഇത് തൊണ്ടവേദനക്ക് ആശ്വാസം നൽകും.
തേൻ
ചൂടുവെള്ളത്തിൽ അൽപ്പം തേനും നാരങ്ങാ നീരും ചേർത്ത് കഴിക്കുക. നാരങ്ങാ നീരിന് പകരം ചായായാലും മതി.
ചായ
തൊണ്ട വേദനക്ക് ശമനം നൽകുന്ന വിവിധ തരം ചായകൾ ഉണ്ട്. ഗ്രാമ്പൂ ചായ, ഇഞ്ചിച്ചായ, ഗ്രീൻ ടീ എന്നിവക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. റാസ്ബെറി ടീ, ഗ്രീൻ ടീ, പെപ്പർമിൻറ് ടീ എന്നിവയും തൊണ്ടവേദനക്ക് ശമനം നൽകും. ചായയിൽ രണ്ടു മൂന്ന് തുളസിയിലകളും ഇടുന്നത് നല്ലതായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.