Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2018 2:01 PM GMT Updated On
date_range 10 Feb 2018 2:01 PM GMTആർത്തവ പ്രശ്നങ്ങൾക്ക് ഇഞ്ചിച്ചായ കുടിക്കാം
text_fieldsbookmark_border
ഇൗ തണുപ്പത്ത് ചൂടുള്ള ഇഞ്ചിച്ചായ കുടിക്കുന്നതുപോലെ സുഖകരമായതൊന്നുമില്ല. വൈറ്റമിൻ സി, മഗ്നേഷ്യം, ലവണങ്ങൾ എന്നിവയുടെ കലവറയാണ് ഇഞ്ചിച്ചായ. ഇഞ്ചിച്ചായയുടെ ഗുണങളെന്തെല്ലാമെന്ന് നോക്കാം:
- ദൂര യാത്രക്ക് മുമ്പ് ഒരു ഗ്ലാസ് ഇഞ്ചിച്ചായ കുടിക്കുന്നത് ഒാക്കാനം, ഛർദ്ദി തുടങ്ങി യാത്രക്കിെട ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കും.
- ദഹന പ്രശ്നങ്ങൾക്ക് നല്ല പരിഹാരമാണ് ഇഞ്ചിച്ചായ. ഭക്ഷണത്തിെൻറ ആകിരണം വർധിപ്പിക്കുകയും ദഹനം വേഗത്തിലാക്കുകയും ചെയ്യുന്നു.
- പേശീവേദനകൾക്കും സന്ധികളിലെ വേദനകൾക്കും ഇഞ്ചി നല്ലതാണ്. ഇഞ്ചിയിലെ ആൻറി ഇൻഫ്ലമേറ്ററി ഘടകങ്ങൾ മസിലുകളിെല ഇൻഫ്ലമേഷൻ പരിഹാരിക്കും.
- ജലദോഷം മൂലമുണ്ടാകുന്ന കഫെക്കട്ട്, ശ്വാസം മുട്ടൽ എന്നിവക്കും ഇഞ്ചിച്ചായ കുടിക്കാം. അന്തരീക്ഷ മാറ്റം മൂലമുണ്ടാകുന്ന അലർജികൾക്കും നല്ല ചികിത്സയാണ് ഇഞ്ചിച്ചായ.
- ഇഞ്ചിച്ചായയിലുള്ള വൈറ്റമിനുകളും ലവണങ്ങളും അമിനോ ആസിഡും മൂലം രക്ത ചംക്രമണം വർധിക്കും. അത് ഹൃദ്രോഗങ്ങൾക്കുള്ള സാധ്യതയും കുറക്കും.
- ആർത്തവ പ്രശ്നങ്ങൾ എല്ലാ സ്ത്രീകളും അനുഭവിക്കുന്നതാണ്. ചൂടുള്ള ഇഞ്ചിച്ചായയിൽ ഒരു തുണി മുക്കി എടുത്ത് അത് അടിവയറ്റിൽ പിടിക്കുക. ഇത് വേദന കുറക്കുകയും മസിലുകൾക്ക് അയവ് നൽകുകയും െചയ്യും. കൂടാതെ തേൻ ചേർത്ത ഇഞ്ചിച്ചായ കുടിക്കുകയുമാകാം.
- ഇഞ്ചിയിലുള്ള ആൻറി ഒാക്സൈഡുകൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.
- മാനസിക സമ്മർദ്ദങ്ങൾക്കും ടെൻഷനും ഇഞ്ചിച്ചായ ആശ്വാസം പകരും.
ഇഞ്ചിച്ചായ ഉണ്ടാക്കുന്നതെങ്ങനെ?
- ഇഞ്ചി നന്നായി കഴുകി നേർമയിൽ അരിയുക.
- അരിഞ്ഞ ഇഞ്ചി രണ്ട് ഗ്ലാസ് വെള്ളത്തിലിട്ട് 10 മിനുട്ട് തിളപ്പിക്കുക.
- നന്നായി ഇളക്കി ആവശ്യമെങ്കിൽ പഞ്ചസാര ചേർത്ത് കഴിക്കാം.
- ഇഞ്ചിയുടെ രുചി മാറിക്കിട്ടാൻ കുടിക്കേമ്പാൾ വേണമെങ്കിൽ തേനോ, നാരങ്ങാ നീരോ ചേർക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story