രാത്രി ഭക്ഷണം എങ്ങനെയാകണം?
text_fieldsഭക്ഷണവും ആരോഗ്യവും സംബന്ധിച്ച് എപ്പോഴും ആശങ്കാകുലരാണ് നാം. ഒരു ഭക്ഷണവും ഉപേക്ഷിക്കാനും വയ്യ, ഭാരം കുറയു കയും വേണം എന്നതാണ് നമ്മുടെ പോളിസി.
ഭക്ഷണത്തിെൻറ കാര്യത്തിൽ ബ്രേക്ക്ഫാസ്റ്റ് ഫോർ ബ്രെയ്ൻ എന് നാണ് ചൊല്ല്. പ്രാതലാണ് ഏറ്റവും പ്രധാന ഭക്ഷണമെന്നും ഭാരം കുറക്കുന്നതിെൻറ പേരിൽ പ്രാതൽ ഒഴിവാക്കരുതെ ന്നും നാം പഠിച്ചിട്ടുണ്ട്. അത്താഴ പഷ്ണികിടന്നാൽ പ്രാവിെൻറ ഭാരം കുറയുമെന്ന് പണ്ട് മുത്തശ്ശിമാർ പറയാ റുണ്ടായിരുന്നു. ഭാരം കുറക്കാൻ രാത്രി ഭക്ഷണം കുറക്കുന്നതാണ് നല്ലത്.
പകൽ സമയത്താണ് ശരീരത്തിെൻറ ഉപാ പചയ പ്രവർത്തനങ്ങളെല്ലാം ത്വരിതഗതിയിൽ നടക്കുകയും ശരീരം കൂടുതൽ ഉൗർജ്ജം ചെലവഴിക്കുകയും ചെയ്യുന്നത്. രാത്രി നാ ം വിശ്രമിക്കുന്നതിനാൽ ശരീരപ്രവർത്തനങ്ങൾ പതുക്കെയാണ് നടക്കുക. ആവശ്യത്തിൽ അധികം ഭക്ഷണം രാത്രി കഴിച്ചാൽ ഉൗർജ ്ജം ചെലവഴിക്കാനാകാതെ കൊഴുപ്പായി നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടും. അതാണ് രാത്രി ഭക്ഷണം കുറക്കണം എന്ന് പറയുന ്നതിെൻറ പിന്നിൽ.
പ്രാതൽ നന്നായി കഴിക്കുക. ഉച്ചക്കും രാത്രിയും അൽപ്പം ഭക്ഷണം മതി. ഒന്നിച്ച് കഴിക്കാതെ ഇടക്കിടക്കായും കഴിക്കാം. എന്നാൽ രാത്രിയിൽ വൈകി ഭക്ഷണം കഴിക്കുന്നത് ഭാരം വർധിക്കുന്നതിനും കൊളസ്ട്രോൾ കൂടുന്നതിനും ഇടവെ ക്കും. രാത്രി വൈകിയും ധാരാളം ഭക്ഷണം കഴിക്കുന്ന സ്വഭാവമാണ് നിങ്ങൾക്കെങ്കിൽ അത് നിർത്താൻ സമയമായി.
പലപ്പോഴും നമുക്ക് രാത്രി ൈവകി ഭക്ഷണം കഴിക്കേണ്ടി വരാറുണ്ട്. ചിലപ്പോൾ വിശപ്പ് കൂടുന്നതുകൊണ്ടും വൈകി ഭക്ഷണം കഴിക്കാറുണ്ട്. പകൽ ഭക്ഷണം കഴിക്കുേമ്പാൾ അതിനെ ദഹിപ്പിക്കാൻ നമ്മുടെ ശരീരത്തിന് ശീലമുണ്ട്. എന്നാൽ പകൽ കഴിക്കുന്ന അതേ കലോറിയിലുള്ള ഭക്ഷണം രാത്രി കഴിച്ചാൽ അത് അമിത ഭാരത്തിന് ഇടവെക്കും.
എത്ര കലോറി രാത്രി കഴിക്കണം എന്നത് പകൽ എത്ര നിങ്ങൾ ഉപയോഗിക്കുന്നു എന്നതിനും പകൽ എന്ത് കഴിക്കുന്നു എന്നതിനുമനുസരിച്ച് വ്യത്യാസപ്പെടും. ഏകദേശം 1800 മുതൽ 3000 കലോറി വരെ ഒരു ദിവസം എന്നരീതിയിൽ ഭക്ഷണം കഴിക്കാവുന്നതാണ്. ഇതു പ്രകാരം മൂന്നു നേരത്തെ ഭക്ഷണത്തിന് കലോറിയെ ഭാഗിക്കുകയാണെങ്കിൽ 450 -650 കലോറി ഭക്ഷണമാണ് രാത്രി കഴിക്കാവുന്നത്.
ഭാരം കുറക്കുകയും ആരോഗ്യം സംരക്ഷിക്കുകയും വേണമെങ്കിൽ രാത്രി വൈകി ഭക്ഷണം കഴിക്കരുത്. രാത്രി ഭക്ഷണശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞ് മാത്രമേ ഉറങ്ങാവൂ.
- രാത്രി വൈകി ഭക്ഷണം കഴിക്കുന്നതിനുള്ള യഥാർഥ കാരണം എന്താണെന്ന് മനസിലാക്കുക
- ചിലപ്പോൾ പകൽ ഭക്ഷണം കൂടുതലായി നിയന്ത്രിക്കുന്നത് രാത്രി വൈകിയാലും വിശപ്പിന് ഇടവെക്കും.
- ബിൻജ് ഇൗറ്റിങ് ഡിസോഡർ, നൈറ്റ് ഇൗറ്റിങ് സിൻഡ്രോം പോലുള്ള പ്രശ്നങ്ങൾ മൂലവുമാകാം ഇൗ സ്വഭാവം. ഇത്തരം പ്രശ്നമുള്ളവർ പലപ്പോഴും ദേഷ്യം, സങ്കടം, നിരാശ തുടങ്ങി വിവിധ വികാരങ്ങൾ ഉണ്ടാകുേമ്പാൾ വിശക്കുന്നില്ലെങ്കിലും ഭക്ഷണം കഴിക്കും.
- നൈറ്റ് ടൈം ഇൗറ്റിങ് പ്രശ്നങ്ങളെ തരണം ചെയ്യാൻ ഫുഡ് ആൻറ് മൂഡ് ഡയറി സൂക്ഷിക്കുക.
- വൈകി ഭക്ഷണം കഴിക്കുന്നതിന് കാരണം കണ്ടെത്തിയാൽ അതിന് പ്രേരകമാകുന്ന ഘടകങ്ങളെ തിരിച്ചറിയണം.
- പലപ്പോഴും ഭക്ഷണത്തിെൻറ ലഭ്യത കഴിക്കാൻ പ്രേരണയാകുന്നുണ്ട്.
- നൈറ്റ്ടൈം ഇൗറ്റിങ് സിൻഡ്രോം, ബിൻജ് ഇൗറ്റിങ് ഡിസോർഡർ എന്നിവയുള്ളവർ വിദഗ്ധ സഹായം തേടണം. ഇത്തരം പ്രശ്നങ്ങളുടെ കാരണം കണ്ടെത്താൻ വിദഗ്ധർക്കേ സാധിക്കുകയുള്ളൂ.
- രാത്രി കൂടുതൽ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ പകൽ വേണ്ടത്ര കഴിക്കുന്നില്ലെന്ന് അറിയണം. അതിനാൽ ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും രൂപരേഖയുണ്ടാക്കുന്നത് നല്ലതാണ്.
- നല്ല ഉറക്കം ലഭിക്കുന്നത് ഭക്ഷണം നിയന്ത്രിക്കുന്നതിന് സഹായിക്കും. ഉറക്കം കുറഞ്ഞാൽ കൂടുതൽ കലോറി ഭക്ഷണം കഴിക്കുന്നതിനും അത് വഴി അമിത ഭാരത്തിനും ഇടവെക്കും.
- എന്ത് കഴിക്കണം എന്ന് തീരുമാനിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുേമ്പാൾ അമിത ഭക്ഷണത്തിന് സാധ്യത കുറയും. വിശപ്പ് കുറയുന്നതിനാൽ രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കാൻ സാധിക്കും.
- വിശപ്പില്ലാതെയും ആളുകൾ ഭക്ഷണം കഴിക്കുന്നതിെൻറ പ്രധാനകാരണം ഉത്കണ്ഠയും മാനസിക സമ്മർദ്ദവുമാണ്. അതിനാൽ മനസിനെ ശാന്തമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.
- പകൽ സമയം കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയെ സന്തുലിതമായി നിലനിർത്താൻ സഹായിക്കും. മാത്രമല്ല. അമിത വിശപ്പ്, ക്ഷീണം, അസ്വസ്ഥത തുടങ്ങിയവയിൽ നിന്നും രക്ഷ നൽകും.
- വിശപ്പ് ഉണ്ടാകുേമ്പാൾ അനാരോഗ്യകരമായ ഭക്ഷണം കഴിക്കാൻ സാധ്യത കൂടുതലാണ്. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നത് വഴി ഇത് ഒഴിവാക്കാം.
- ദിവസം മൂന്നു നേരമെങ്കിലും ഭക്ഷണം കഴിക്കുക. അളവ് കുറച്ച് തവണ കൂട്ടുന്നതാണ് ഭാരം നിയന്ത്രിക്കാൻ ഏറ്റവും നല്ലത്.
- എല്ലാ ഭക്ഷണത്തിലും പ്രോട്ടീൻ ഉൾപ്പെടുത്തുക. വിശപ്പുമൂലം ഭക്ഷണം കഴിക്കുേമ്പാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിച്ചാൽ കൂടുതൽ സമയം വിശപ്പിനെ പിടിച്ചു നിർത്തും. അത് വഴി രാത്രിയുള്ള അമിത ഭക്ഷണം തടയാനാകും.
- ജങ്ക് ഫുഡുകൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.