ഭാരം കുറക്കാൻ ജപ്പാനീസ് വാട്ടർ തെറാപ്പി
text_fieldsവെള്ളം നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ശരീരത്തിലെ വിഷവസ്തുക്കെള പുറംതള്ളാൻ എട്ടു മുതൽ പത്തു ഗ്ലാസ് വെള്ളം വരെ ദിവസവും കുടിക്കണമെന്നാണ് വിദഗ്ധാഭിപ്രായം. ചെറുചൂടുവെള്ളത്തിൽ നാരങ്ങ നീരും തേനും ചേർത്ത് കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതാണ് നല്ലതെന്ന് ചില ന്യൂട്രീഷ്യൻമാർ അഭിപ്രായപ്പെടുന്നു.
ജപ്പാനിലും ആളുകൾ ആരോഗ്യവാൻമാരും അമിതഭാരമില്ലാത്തവരുമായിരിക്കാൻ വേണ്ടി വാട്ടർ തെറാപ്പിയാണ് ശീലിക്കുന്നത്. ചെറിയ വഴികളിലൂടെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഇത് സഹായിക്കും. നിത്യ ജീവിതത്തിലെ വെള്ളത്തിെൻറ ഉപയോഗം ആരോഗ്യസംരക്ഷണത്തിനു കൂടി പ്രയോജനപ്പെടുത്തുന്നത് എങ്ങനെ എന്നാണ് ജപ്പാനീസ് വിദ്യ പറയുന്നത്.
ജപ്പാൻ വാട്ടർ തെറാപ്പി
അന്നനാളമാണ് ഒരുവിധം പ്രശ്നങ്ങളുടെെയല്ലാം കാരണക്കാരൻ. ജപ്പാനീസ് വാട്ടർ തെറാപ്പി നിങ്ങളുടെ ആമാശയത്തെ കഴുകി വൃത്തിയാക്കി ദഹനത്തെ സുഗമമാക്കും. ജപ്പാെൻറ പരമ്പരാഗതമായ ചികിത്സാ വിധിയിൽ ഉണർന്നയുടൻ വെള്ളം കുടിക്കാനാണ് ആവശ്യപ്പെടുന്നത്. പുലർച്ചെയുള്ള ഇൗ സമയം സുവർണ മണിക്കൂറുകൾ എന്നാണ് അറിയപ്പെടുന്നത്. ഇൗ സമയത്ത് വെള്ളം കുടിക്കുന്നത് ഭാരം കുറക്കുകയും ദഹനം സുഗമമാക്കുകയും മാത്രമല്ല, പല ആരോഗ്യ പ്രശ്നങ്ങൾക്കും ശമനമുണ്ടാക്കുമെന്നും ജപ്പാൻ വൈദ്യം പറയുന്നു.
ജപ്പാൻ വാട്ടർ തെറാപ്പിയിലെ നിർദേശങ്ങൾ
- രാവിലെ ഉറക്കമെഴുന്നേറ്റ ഉടൻ നാലു മുതൽ ആറു ഗ്ലാസ് വെള്ളം കുടിക്കുക. ഒാരോ ഗ്ലാസ് വെള്ളവും 160 മുതൽ 200 മില്ലി ലിറ്റർവരെ ഉണ്ടായിരിക്കണം. ഇളം ചൂട് വെള്ളം കുടിക്കുന്നതാണ് നല്ലത്. വേണമെങ്കിൽ വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞു ചേർക്കാം.
- വെള്ളം കുടിച്ച ശേഷം പല്ലു തേക്കാം. അടുത്ത 45 മിനുട്ടിനുള്ളിൽ മറ്റൊന്നും തിന്നുകയോ കുടിക്കുകയോ അരുത്. അതിനു ശേഷം പതിവ് ദിനചര്യയാകാം.
- ഒരു ദിവസം പലതവണ നാം ഭക്ഷണം കഴിക്കാറുണ്ട്. എന്നാൽ എപ്പോഴായാലും ഭക്ഷണശേഷം രണ്ടു മണിക്കൂർ എങ്കിലും കഴിയാതെ വെള്ളം കുടിക്കരുത്.
- പ്രായമായവരും തുടക്കക്കാരും ദിവസേന ഒരു ഗ്ലാസ് വെള്ളം കുടിച്ച് തുടങ്ങുക. പിന്നീട് പടിപടിയായി െവള്ളത്തിെൻറ അളവ് വർധിപ്പിക്കാം.
- ഒറ്റയടിക്ക് നാലോ ആറോ ഗ്ലാസ് വെള്ളം കുടിക്കാൻ സാധിക്കാത്തവർ ഒാരോ ഗ്ലാസ് വെള്ളത്തിനും ശേഷവും രണ്ടു മിനുട്ട് ഇടവേള നൽകുക.
- ഇൗ ദിനചര്യ നിത്യ ജീവിതത്തിൽ പതിവാക്കിയാൽ ആരോഗ്യകരമായ ജീവിതം നയിക്കാനാകുമെന്ന് ജപ്പാനീസ് വാട്ടർ തെറാപ്പി പറയുന്നു.
ആരോഗ്യകരമായ ജീവിതത്തിന് ജപ്പാൻ വാട്ടർ തെറാപ്പിയിൽ ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കുന്നുണ്ട്. അവ എന്തെന്ന് നോക്കാം.
- ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കുക. ശരീരത്തിെൻറ മെറ്റാബോളിസം ത്വരിതപ്പെടുത്താൻ അത് ഉപകരിക്കും.
- ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ഉപ്പിട്ട ഇളം ചൂടുവെള്ളം നാലോ അഞ്ചാ തവണ കവിൾക്കൊള്ളണം.
- ദഹനത്തെ തടസപ്പെടുത്തുന്നതിനാൽ നിന്നുകൊണ്ട് ഭക്ഷണം കഴിക്കരുത്.
- ദഹനത്തെ സഹായിക്കാൻ ഭക്ഷണം നന്നായി ചവച്ചരക്കുക
ജപ്പാനീസ് വാട്ടർ തെറാപ്പിയുടെ ഗുണഫലം
സമ്മർദ്ദം, അമിതഭാരം എന്നിവ കുറക്കും. ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കും. നിങ്ങൾക്ക് ദിവസം മുഴുവൻ അത് ഉൗർജവും നൽകുകയും ചെയ്യും. ആരോഗ്യം സംരക്ഷിക്കാൻ ആയുർവേദത്തിലും ഉറക്കമുണർന്നയുടൻ വെള്ളം കുടിക്കാനാണ് ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.