മുടി കൊഴിയുന്നുണ്ടോ? പരിഹാരമുണ്ട്...
text_fieldsഇടതൂർന്ന മുടി ഇഷ്ടപ്പെടാത്ത പെൺകുട്ടികളില്ല. പലരും മുടി വളരാനുള്ള നിരവധി ഉത്പന്നങ്ങൾ ഉപയോഗിച്ച് മടുത്തവരായിരിക്കും. മുടി വളരുന്നില്ല എന്നു മാത്രമല്ല, ഉള്ളത് െകാഴിഞ്ഞു പോകുന്നു എന്നതാവും പലരുടെയും സങ്കടം.
മുടി വളരുന്നതും കൊഴിയുന്നതും പാരമ്പര്യമാണെന്ന് പറയുന്നവരുമുണ്ട്. എന്നാൽ മുടിയുടെ വളർച്ചയിൽ ഭക്ഷണത്തിനും പങ്കുണ്ട്. മുടിയെ എണ്ണയിട്ടും മറ്റും പരിരക്ഷിക്കുേമ്പാഴും പുറമെയുള്ള സംരക്ഷണം പോലെ തന്നെ ഉള്ളിൽ നിന്നും സംരക്ഷണം ആവശ്യമാെണന്ന് ഒാർക്കണം.
മുടിയുടെ ആരോഗ്യത്തിനും വളർച്ചക്കും സഹായിക്കുന്ന ചില ഭക്ഷണ പദാർഥങ്ങളുണ്ട്. ദിവസവും ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കും. അത്തരം ചില ഭക്ഷണപദാർഥങ്ങളെ പരിചയപ്പെടാം.
ചീര
ചീര മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇരുമ്പ്, വൈറ്റമിൻ എ, സി, പ്രോട്ടീൻ എന്നിവയുടെ നല്ല ഉറവിടമാണ് ചീര. മുടി കൊഴിച്ചിലിെൻറ പ്രധാന കാരണം ഇരുമ്പംശം കുറയുന്നതാണ്. ഇരുമ്പ് സത്ത് കൂടുതൽ ഉണ്ടെന്നതു മാത്രമല്ല, മുടിക്ക് പ്രകൃതിദത്ത സംരക്ഷണം നൽകുന്ന സെബവും ചീര അടങ്ങിയിരിക്കുന്നു. കൂടാതെ, ഒമേഗ-3 ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.
മുട്ടയും പാലുൽപ്പന്നങ്ങളും
മുടി വളരുന്നതിനും കട്ടികൂടുന്നതിനും മുട്ടയും പാലുത്പന്നങ്ങളും സഹായിക്കും. പാൽ, കട്ടിത്തൈര്, മുട്ട എന്നിവയിൽ പ്രോട്ടീൻ, വൈറ്റമിൻ B12, ഇരുമ്പ്, സിങ്ക്, ഒമേഗ 6 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. പാലുത്പന്നങ്ങൾ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന വിറ്റാമിൻ B7െൻറ കലവറ കുടിയാണ്.
വാൽനട്സ്
മുടികൊഴിച്ചിൽ തടയാൻ വാൽനട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. ബേയാടിൻ, വിറ്റാമിൻ B1, B6, B9, വൈറ്റമിൻ ഇ, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവ ധാരാളമായി ഇവയിൽ അടങ്ങിയിരിക്കുന്നു. ഇവ തലയോട്ടിയിൽ പോഷകങ്ങളെത്തിച്ച് മുടിയെ സംരക്ഷിക്കുന്നു.
പേരക്ക
മുടി ബലം കുറയുന്നതും പൊട്ടുന്നതും തടയാൻ വിറ്റാമിൻ സി സഹായിക്കും. പേരക്ക വിറ്റാമിൻ സിയുടെ കലവറയാണ്. പേരയിലും വിറ്റാമിൻ സിയും ബിയും ധാരാളമായി അടങ്ങിയിട്ടുണ്ട്.
തുവരപരിപ്പ്
മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബേയാടിൻ എന്നിവ തുവരപ്പരിപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കൂടാതെ ഫോളിക് ആസിഡും ഉണ്ട്. ചുവന്ന രക്താണുക്കളുടെ ആരോഗ്യത്തിന് ഫോളിക് ആസിഡ് ആവശ്യമാണ്. ആരോഗ്യകരമായ ചുവന്ന രക്താണുക്കൾ തലയോട്ടിയിലും ചർമത്തിലും വേണ്ടത്ര ഒാക്സിജെനത്തിച്ച് ശരീരത്തിെൻറ ആരോഗ്യം സംരക്ഷിക്കുന്നു.
ബാർലി
വൈറ്റമിൻ ഇയും ഇരുമ്പും കോപ്പറും ധാരാളം അടങ്ങിയ ബാർലി കഴിക്കുന്നത് മുടിെകാഴിച്ചിൽ തടയും.
ചിക്കൻ
മുടി രൂപപ്പെടുന്നത് പ്രോട്ടീനുകൾ കൊണ്ടാണ്. പ്രോട്ടീൻ കലവറയായ കോഴിയിറച്ചി കഴിക്കുന്നത് മുടിയുടെ വളർച്ചയെ സഹായിക്കുന്നു.
കാരറ്റ്
വൈറ്റമിൻ എ അടങ്ങിയ കാരറ്റ് കണ്ണിന് മാത്രമല്ല മുടിക്കും നല്ലതാണ്. ഇത് മുടിയെ സംരക്ഷിക്കുകയും മുടിപൊട്ടുന്നതിൽ നിന്ന് തടയുകയും ചെയ്യും. മധുരക്കിഴങ്ങും വിറ്റാമിൻ എയുടെ കലവറയാണ്.
ശക്തിയേറിയ െവയിലേൽക്കുന്നതും മലിനീകരണവും കെമിക്കൽ ഉത്പന്നങ്ങളുടെ സ്ഥിര ഉപയോഗവും മുടിയെ നശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.