ചുമ മാറ്റാൻ പൈനാപ്പിൾ
text_fieldsകഫക്കെട്ടും ചുമയും തൊണ്ടവേദനയും അനുഭവിക്കാത്തവർ ഉണ്ടാകില്ല. മഞ്ഞുകാലമായതോടെ ചുമയും കഫക്കെട്ടും കലശലായിരിക്കുകയാണ്. ഇവക്ക് രണ്ടിനും ഫലപ്രദമായ വീട്ടുവൈദ്യവുമുണ്ട്. അവ എന്താണെന്ന് നോക്കാം.
തേൻ
തേൻ തൊണ്ടവേദനക്ക് ഫലപ്രദമാണെന്ന് എല്ലാവർക്കുമറിയാം. ചുമക്കും ഇത് ഗണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അൽപ്പം നാരങ്ങ നീർ ചേർത്ത ചെറു ചൂടുവെള്ളത്തിൽ രണ്ട് ടീസ്പൂൺ തേൻ ചേർത്ത് കഴിക്കാം. അല്ലെങ്കിൽ ഒരു സ്പൂൺ നിറെയ തേൻ മാത്രമെടുത്ത് കഴിക്കുകയുമാകാം.
ബ്രൊമെലെയ്ൻ
പൈനാപ്പിൾ ചുമക്ക് പരിഹാരമാണെന്ന് അറിയാമോ? പൈനാപ്പിളിെൻറ എസൻസ് ആയ ബ്രൊമലെയ്നാണ് ചുമയെ തുരത്താൻ സഹായിക്കുന്നത്.
പൈനാപ്പിൾ കഷണങ്ങളായി കഴിക്കുകയോ 3.5 ഒൗൺസ് ഫ്രഷ് പൈനാപ്പിൾ ജ്യൂസ് കുടിക്കുകയോ ആകാം.
പുതിയിന
വീട്ടിൽ ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്നതും ചുമക്കും കഫക്കെട്ടിനും പരിഹാരം നൽകുന്നതുമായ ജഒന്നായ പുതിയിന ഇല. പുതിയിനയിലടങ്ങിയ െമന്തോളാണ് കഫക്കെട്ടിന് പരിഹാരം നൽകുന്നത്.
പുതിയിന ചായ കുടിക്കുകയോ ആവി പിടിക്കുകയോ ചെയ്യാം. ആവിപിടിക്കുന്നതിനായി പെപ്പർമിൻറ് ഒായിിെൻറ രണ്ടോ മൂന്നോ തുള്ളി ചൂടുവെള്ളത്തിലേക്ക് ഇറ്റിക്കുക. തലവഴി തുണിയിട്ട് മൂടി ഇൗ വെള്ളത്തിെൻറ ആവി കൊള്ളുന്ന വിധം ശ്വാസമെടുക്കുക.
ഉപ്പുവെള്ളം കവിൾക്കൊള്ളുക
ഏറ്റവും എളുപ്പമുള്ള വിദ്യയാണിത്. എട്ട് ഒൗൺസ് ചൂടുവെള്ളത്തിൽ അരടീസ്പൂൺ ഉപ്പു േചർക്കുക. ഇൗ വെള്ളം കവിൾക്കൊള്ളുന്നത് ചുമക്കും കഫക്കെട്ടിനും തൊണ്ടവേദനക്കും ആശ്വാസം നൽകും. എന്നാൽ ആറു വയസിനു താഴെയുള്ള കുട്ടികൾക്ക് ഇത് നല്ലതല്ല. അവർക്ക് മറ്റ് മാർഗങ്ങൾ തേടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.