ചെവി ചൊറിയുന്നുണ്ടോ, ഇത് പരീക്ഷിച്ചു നോക്കൂ...
text_fieldsചെവി കടിച്ചിട്ട് വയ്യ എന്ന് പരാതിപ്പെടാത്തവർ ഉണ്ടാകില്ല. ചെവി ചൊറിയുേമ്പാൾ കൈയിൽ കിട്ടുന്ന വസ്തു അത് ബഡ്സ് ആകെട്ട, സേഫ്റ്റി പിന്നോ ഹെയർപിന്നോ പേനയോ ആകെട്ട ചെവിയിലിട്ട് തിരിക്കലും ചെവിതോണ്ടി എടുത്ത് ചൊറിയലുമെല്ലാം എല്ലാവരും പരീക്ഷിച്ച് മടുത്തിരിക്കും. ഇതൊന്നും ചെയ്യാൻ പാടില്ലെന്ന് അറിയുന്നവരും ചെവി ചൊറിയുന്നതിെൻറ അസ്വസ്ഥത കൂടുേമ്പാൾ എല്ലാം പരീക്ഷിക്കുകയും അതിെൻറ സുഖം അനുഭവിക്കുകയും ചെയ്യും. പലപ്പോഴും ചെവിക്കുള്ളിൽ മുറിവുണ്ടാകുന്നതിനും അണുബാധക്കും ഇത് ഇടവരുത്തും. മുതിർന്നവരെ കണ്ട് കുട്ടികൾ അനുകരിക്കുന്നതും അപകടകരമാണ്.
ചെവിക്കുള്ളിൽ ചെറിയ രോമങ്ങളുണ്ട്. ചിലരിലെ രോമങ്ങൾ സെൻസിറ്റിവിറ്റി കൂടിയതായിരിക്കും. അവ ചെറിയ പൊടി പടലങ്ങൾ പറ്റുേമ്പാഴേക്കും അസ്വസ്ഥമാകും. ഇതാണ് ഇടക്കിടെ ചൊറിച്ചിൽ അനുഭവപ്പെടുന്നതിെൻറ പ്രധാനകാരണം. വരണ്ട ത്വക്ക് ഉള്ളവർക്കും ചെവി ചൊറിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
ചെവി ചൊറിച്ചിലിന് എന്തു ചെയ്യും?
ചെവി കടി അവസാനിപ്പിക്കാൻ ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാവുന്നതാണ്.
- കറ്റാർ വാഴ
കറ്റാർവാഴക്കുള്ളിലെ ജെൽ എടുക്കുക. തല ചെരിച്ചു പിടിച്ച് മൂന്ന് നാലു തുള്ളി ജെൽ ചെവിക്കുള്ളിൽ ഇറ്റിക്കുക. അൽപ്പ സമയം അത് ചെവിക്കുള്ളിൽ തങ്ങാൻ അനുവദിക്കുക. ആന്തരിക കർണത്തിലെത്തുന്ന കറ്റാർ വാഴ ജെൽ അവിടത്തെ പിഎച്ച് ലെവൽ സാധാരണ നിലയിലാക്കാൻ സഹായിക്കും. കൂടാതെ ചെവിയിലെ വരണ്ട ത്വക്കിലെ എണ്ണമയമുള്ളതാക്കുകയും ചൊറിച്ചിലും അസ്വസ്ഥതകളും മാറ്റുകയും ചെയ്യും.
- ഇഞ്ചി
ഇഞ്ചി അണുനാശക സ്വഭാവമുള്ളതാണ്. അതുകൊണ്ട് തെന്ന ഇത് ചെവിവേദനയും ചൊറിച്ചിലും മാറ്റും. ഇഞ്ചിനീര് നേരിട്ട് ചെവിയിലേക്ക് ഒഴിക്കരുത്. മറിച്ച് ബാഹ്യകർണ്ണത്തിൽ ഒഴിക്കാം.
- ഒായിൽ
പല ഒായിലുകളും ചെവി ചൊറിച്ചിലിന് ശമനം നൽകുന്നതാണ്. വെളിച്ചെണ്ണ, വെജിറ്റബിൾ ഒായിൽ, ഒലീവ് ഒായിൽ, ടീ ട്രീ ഒായിൽ എന്നിവ ഉദാഹരണങ്ങളാണ്. ഒരു സ്പൂൺ ഒായിൽ എടുത്ത് അൽപ്പം ചൂടാക്കുക. സഹിക്കാവുന്നത്ര മാത്രമേ ചൂടാക്കാവൂ. ഒരു ഡ്രോപ്പറിൽ ചൂടാക്കിയ ഒായിൽ എടുത്ത് തല ചെരിച്ചു പിടിച്ച് ചെവിയിൽ ഇറ്റിക്കാം. രണ്ടു മിനുട്ടിന് ശേഷം തല നേരെയാക്കി ഒായിൽ കളയാം. കൂടുതൽ ഉെണ്ടങ്കിൽ തുടച്ചു കളയാവുന്നതാണ്.
- വെളുത്തുള്ളി
വെളുത്തുള്ളി ചതച്ച് ചൂടാക്കിയ എണ്ണയിലോ അല്ലെങ്കിൽ എള്ളെണ്ണയിലോ അൽപ്പ നേരം കുതിർത്ത് വെക്കുക. എണ്ണയിൽ നിന്ന് വെളുത്തുള്ളി അരിച്ചെടുക്കുക. ശേഷം എണ്ണ കർണ്ണ നാളത്തിൽ ഒഴിക്കാം. ഇത് ചെവി െചാറിച്ചിലിന് ഏറ്റവും നല്ല പരിഹാര മാർഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.