നടന്ന്, നടന്ന്... നേടാം ആരോഗ്യം
text_fieldsജിമ്മിൽ ഭാരം ഉയർത്താൻ മടി, യോഗ ചെയ്യാൻ വയ്യ. ഭാരം കുറക്കുകയും വേണം. എന്തു ചെയ്യും? എങ്കിൽ നടക്കാം. ഭാരം കുറക്കാനാഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല വ്യയാമം നടത്തമാണ്. പ്രായമായവർക്കും പ്രമേഹ രോഗികൾക്കും ഹൃദ്രോഗമുള്ളവർക്കുമെല്ലാം നടത്തം നല്ലതാണ്.
ഭാരം കുറക്കാനുള്ള എളുപ്പമുള്ള ആരോഗ്യകരമായ വഴി. ആർക്കും സ്വീകരിക്കാവുന്ന വ്യായാമം എന്നതാണ് നടത്തത്തെ ജനകീയമാക്കുന്നത്. അപകട സാധ്യതയും കുറവാണ്. പ്രത്യേക പരിശീലനമോ സൗകര്യങ്ങളോ ആവശ്യമില്ല. എത്ര പ്രായമായി എന്നത് പ്രശ്നമല്ല. ആർക്കും നടക്കാം. പേശികളുടെയും എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം വർധിപ്പിക്കുന്നു. അസ്ഥിക്ഷയം തടയുന്നു.
ഹൃദയാരോഗ്യം
നടത്തം ഹൃദയത്തെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് സഹായിക്കുന്നു. കൂടുതൽ ശക്തിയോടെ രക്തം പമ്പുചെയ്യും. ഇത് രക്തചംക്രമണം വർധിപ്പിക്കുകയും അതുമൂലം കൂടുതൽ ഒാക്സിജനും പോഷകങ്ങളും ശരീരകലകളിെലത്തുകയും ചെയ്യും.
ഒാക്സിജൻ സ്വകീരിക്കാനുള്ള ശ്വാസകോശത്തിെൻറ കഴിവിനെയും നടത്തം വർധിപ്പിക്കുന്നു. കൂടുതൽ ഒാക്സിജൻ സ്വീകരിക്കാൻ കഴിയുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയുന്നതിന് ഇടയാക്കും. ശക്തസമ്മദ്ദം കുറക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോൾ ലെവലും ക്രമീകരിക്കപ്പെടുകയും ചെയ്യും. ഒരാഴ്ചയിൽ മൂന്ന് തവണ 30 മിനുേട്ടാളം നടക്കുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്യുന്നവരിൽ ഹൃേദ്രാഗം മൂലമുള്ള മരണ സാധ്യത 26 ശതമാനം കുറയുമെന്നും പഠനങ്ങൾ പറയുന്നു.
ഭാരം കുറക്കാൻ
മണിക്കൂറിൽ അഞ്ചുകിലോമീറ്റർ വേഗതയിൽ നടക്കാൻ മിനിട്ടിൽ നാലു കാലറി ഉപയോഗിക്കണം. അതുമൂലം ഇൗ വേഗതയിൽ നടക്കുന്നവർക്ക് കുടവയരും അമിതഭാരവും നിയന്ത്രിക്കാൻ സാധിക്കും. നടത്തം തുടങ്ങുേമ്പാൾ തന്നെ ഭാരം കുറയുമെന്ന് പ്രതീക്ഷിക്കരുത്. ചെറുതായി കുറയുമെങ്കിലും മാസങ്ങൾ വിടാതെ നിത്യ വ്യായാമം ചെയ്താൽ മാത്രമേ ഭാരത്തിൽ വൻ വ്യാത്യാസം കാണപ്പെടുകയുള്ളൂ.
രക്തസമ്മർദ്ദം
രക്താതിസമ്മർദ്ദമുള്ളവരിൽ നടത്തം നല്ലതാണ്. നടക്കുേമ്പാൾ രക്തക്കുഴലുകൾ കൂടുതൽ വികസിക്കുകയും രക്തപ്രവാഹം വർധിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ദിവസേനയുള്ള നടത്തം മൂലം സിസ്റ്റോളിക് പ്രഷറിൽ 5.2-11.0 മില്ലീമിറ്റർ മെർക്കുറിയും ഡയാസ്റ്റോളിക് പ്രഷറിൽ 3.8-7.7 മില്ലീമീറ്റർ മെർക്കുറിയും കുറയും.
ദഹനം വർധിക്കും
അബ്ഡൊമിനൽ-പെൽവിക് മസിലുകളുടെ ശരിയായ പ്രവർത്തനം മൂലം കുടലിെൻറ പ്രവർത്തനം ദ്രുതഗതിയിലാക്കുകയും ദഹനം സുഗമമാകുകയും ചെയ്യും.ചില ദഹന രസങ്ങൾ നടത്തം ഉത്പാദിപ്പിക്കപ്പെടുന്നുതും ദഹനം വർധിക്കുന്നതിനിടയാക്കുന്നു. ഇത് ഗ്യാസ് പ്രശ്നങ്ങൾക്കും പരിഹാരമാണ്. മലബന്ധം തടയുകയും വിസർജനം സുഗമമാക്കുകയും ചെയ്യുന്നു.
മാനസികാരോഗ്യം
നിത്യേന നടക്കുന്നത് മൂലം ശരീരത്തിൽ ബീറ്റ എൻഡോർഫിൻ (ശരീരത്തിെൻറ മോർഫിൻ) ഉത്പാദിപ്പിക്കപ്പെടുകയും ഇത് മാനസിക സന്തോഷവും നല്ല ചിന്തകളും നൽകുകയും ചെയ്യുന്നു. വിഷാദത്തെ മറികടക്കാനും ഇതുമൂലം സാധിക്കുന്നു.
ഒരു ദിവസം എത്ര നടക്കണം
ദിവസേന 30 മിനുട്ട് നടക്കുന്നതാണ് നല്ലത്. ചില ദിവസം കൂടുതലും ചിലദിവസം കുറവും നടന്നാലും ആഴ്ചയിൽ ആകെ 150 മിനുട്ട് (2.5മണിക്കൂർ) നടന്നിരിക്കണം. ചെറുതായി നടക്കുന്നത് പോലും തീരെ നടക്കാത്തതിനേക്കാളും നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.