അഞ്ചു വർഷത്തിനകം 100 മെഡിക്കൽ കോളജുകൾ
text_fieldsന്യൂഡൽഹി: ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് 2027ഓടെ രാജ്യത്ത് 100 മെഡിക്കൽ കോളജുകൾകൂടി അനുവദിക്കണമെന്ന നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജില്ല ആശുപത്രികളെയും റഫറൽ ആശുപത്രികളെയും മെഡിക്കൽ കോളജുകളായി ഉയർത്താനാണ് നിർദേശം.
60:40 കേന്ദ്ര-സംസ്ഥാന അനുപാതത്തിൽ ഓരോ മെഡിക്കൽ കോളജിനും 325 കോടി രൂപ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കും മറ്റു പ്രത്യേക വിഭാഗത്തിൽപെട്ട സംസ്ഥാനങ്ങളിലും അനുപാതം 90:10 ആയിരിക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം ധനവിനിയോഗ വകുപ്പ് അംഗീകരിച്ചതായും ഇക്കാര്യത്തിൽ മന്ത്രിസഭ കരട് തയാറാക്കിയതായും അധികൃതർ അറിയിച്ചു. നേരത്തേ മൂന്നു ഘട്ടങ്ങളിലായി 157 മെഡിക്കൽ കോളജുകൾ അനുവദിച്ചിരുന്നു. ഇതിൽ 93 എണ്ണം പ്രവർത്തനം ആരംഭിച്ചു. 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ളതും പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ മെഡിക്കൽ കോളജുകൾ ഇല്ലാത്തതുമായ ജില്ലകളിലാണ് പുതിയ മെഡിക്കൽ കോളജുകൾ അനുവദിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.