'സി.ഒ.പി.ഡി രോഗികളിൽ 20 ശതമാനം മരണവും വായു മലിനീകരണം മൂലം'
text_fieldsലഖ്‌നൗ: ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി) ബാധിച്ച മുതിർന്ന രോഗികളിലെ 20 ശതമാനത്തിലധികം മരണങ്ങളും വായു മലിനീകരണവുമായി ബന്ധപ്പെട്ടതാണെന്ന് കെ.ജി.എം.യുവിലെ പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ മേധാവി ഡോ.വേദ് പ്രകാശ്. യു.പി.ടി.ബി.സി. കോൺ 2022 സംഘാടക സെക്രട്ടറി കൂടിയാണ് വേദ്.
ഇറാസ് ലഖ്‌നൗ മെഡിക്കൽ കോളജിലെ ശ്വാസകോശാരോഗ്യ വിഭാഗവും കെ.ജി.എം.യുവും സംയുക്തമായാണ് ക്ഷയരോഗം, നെഞ്ചുരോഗം എന്നിവ സംബന്ധിച്ച് 16-ാമത് വാർഷിക സമ്മേളനം, യു.പി.ടി.ബി.സി. കോൺ 2022 സംഘടിപ്പിച്ചത്.
'വായു മലിനീകരണം കാരണം മിക്കവാറും എല്ലാവരും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നു. ഉയർന്ന പ്രതിരോധശേഷി കാരണം നമ്മിൽ മിക്കവർക്കും പ്രതികൂല സാഹചര്യങ്ങളെ നേരിടാനാകും. വളരെ കുറച്ച് പേർക്ക് മാത്രമേ ആശുപത്രി പരിചരണം ആവശ്യമായി വരാറുള്ളൂ. എന്നാൽ , ശൈത്യകാലത്ത് മലിനീകരണ തോത് കൂടുതലായതിനാൽ ആശുപത്രി പരിചരണം ആവശ്യമായി വരുന്നവരുടെ എണ്ണം കൂടുന്നു' ഡോ പ്രകാശ് കൂട്ടിച്ചേർത്തു.
വായുമലിനീകരണം മൂലം രാജ്യത്ത് രണ്ടിലൊരാൾ ശ്വാസകോശ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഈ പ്രശ്നങ്ങൾ ശ്വാസകോശാരോഗ്യം, സി.ഒ.പി.ഡി, ആസ്ത്മ എന്നിവക്ക് കാരണമാകുന്നുവെന്ന് പൂനെയിൽ നിന്നുള്ള ഡോ.സുന്ദീപ് സാൽവി പറഞ്ഞു.
രാജീവ് ഗാർഗ്, ഡോ ആനന്ദ് ശ്രീവാസ്തവ, ഡോ രാജേന്ദ്ര പ്രസാദ് എന്നിവരും ത്രിദിന സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ മറ്റ് പ്രസംഗകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.