ഇൻസുലിൻ ഉൽപന്നങ്ങൾക്ക് 20 മുതൽ 24 ശതമാനം വരെ വിലക്കുറവ്
text_fieldsകൊച്ചി: സിവിൽ സപ്ലൈസ് ഒൗട്ട്ലെറ്റുകൾ വഴി വിതരണം ചെയ്യുന്ന ഇൻസുലിൻ ഉൽപന്നങ്ങൾക്ക് എം.ആർ.പിയിൽനിന്ന് 20 മുതൽ 24 ശതമാനം വരെ വിലക്കുറവ് നൽകും. 50 ശതമാനത്തിൽ കൂടുതൽ മാർജിൻ ലഭിക്കുന്ന മരുന്നുകൾക്ക് പരമാവധി വിൽപനവില പർച്ചേസ് വിലയിൽ മാർജിന് 20 മുതൽ 22 ശതമാനം വരെയായി പുനർനിശ്ചയിച്ചു.
ഇൻസുലിൻ ഇതര ഉൽപന്നങ്ങൾ കുറഞ്ഞ ഡിസ്കൗണ്ട് 13 ശതമാനമാക്കി. 50 ശതമാനത്തിൽ കൂടുതൽ മാർജിൻ ലഭിക്കുന്ന മരുന്നുകൾ വാങ്ങൽ വിലയുടെ 25 ശതമാനമായി കുറച്ചു. മെഡിക്കൽ-സർജിക്കൽ ഉപകരണങ്ങൾ എഫ്.എം.സി.ജി ഉൽപന്നങ്ങൾ എന്നിവയുടെ വിലയും കുറച്ചു. 20 ശതമാനം പർച്ചേസ് മാർജിൻ ലഭിക്കുന്ന ഉപഭോക്തൃ ഉൽപന്നങ്ങൾക്ക് പർച്ചേസ് നിരക്കിൽ അഞ്ചുശതമാനം മാർജിനിൽ വിൽപനവില പുനർനിശ്ചയിച്ചു.
മെഡിക്കൽ ഹോൾസെയിൽ ഡിവിഷൻ സ്വതന്ത്ര പ്രവർത്തനച്ചുമതലയുള്ള മേഖല മെഡിസിൻ ഡിപ്പോയാക്കി ഉയർത്തി. കമ്പനികളുടെ ഏകീകൃത പർച്ചേസ് സംവിധാനത്തിൽ കൊണ്ടുവരുന്നതിന് കേന്ദ്ര കാര്യാലയത്തിൽ ജനറൽ മാനേജറുടെ നേതൃത്വത്തിൽ മെഡിക്കൽ ഉപദേശകനെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിെച്ചന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോ ഹൈപർ മാർക്കറ്റും മന്ത്രി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.