കോവിഡ് മൂലം രണ്ടര കോടി കുഞ്ഞുങ്ങൾക്ക് പതിവ് പ്രതിരോധ കുത്തിവെപ്പുകൾ നഷ്ടമായെന്ന്
text_fieldsജനീവ: ലോകമെമ്പാടുമുള്ള രണ്ടര കോടി കുഞ്ഞുങ്ങൾക്ക് കോവിഡ് മൂലം പതിവ് പ്രതിരോധ കുത്തിവെപ്പുകൾ നഷ്ടമായെന്ന് റിപ്പോർട്ട്. ഡിഫ്തീരിയ, ടെറ്റനസ് പോലെ രോഗങ്ങൾക്കെതിരായ പതിവ് പ്രതിരോധ കുത്തിവെപ്പുകളാണ് കുട്ടികൾക്ക് ലഭിക്കാതെ പോയത്.
കോവിഡ് രോഗികളുടെ ആധിക്യത്തെ തുടർന്ന് രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ താളംതെറ്റിയതടക്കം പ്രശ്നങ്ങളാണ് ഇതിന് കാരണമായതെന്ന് ലോകാരോഗ്യ സംഘടനയും യൂനിസെഫും പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷത്തെ മാത്രം കണക്കാണിത്. 2019 മുതൽ ഇതാണ് സ്ഥിതിയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള റെഡ് അലർട്ടാണെന്നാണ് യൂനിസെഫ് എക്സിക്യുട്ടീവ് ഡയറക്ടർ വിശേഷിപ്പിച്ചത്.
പ്രതിരോധ കുത്തിവയ്പ് ലഭിക്കാത്ത കുട്ടികളിൽ ഭൂരിഭാഗവും ഇന്ത്യ, എത്യോപ്യ, ഇന്തോനേഷ്യ, നൈജീരിയ, ഫിലിപ്പീൻസ് തുടങ്ങിയ വികസ്വര രാജ്യങ്ങളിൽ താമസിക്കുന്ന കുട്ടികളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.