26.27 കോടിയുടെ ആരോഗ്യ പദ്ധതികള്‍ക്ക് അംഗീകാരം
text_fieldsകൊച്ചി: 15ാം ധനകാര്യ കമീഷന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 2022-23 ഹെല്‍ത്ത് ഗ്രാന്റ് പ്രകാരം സമര്‍പ്പിച്ച പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം. 103 തദ്ദേശ സ്ഥാപനങ്ങളിലായി 26.27 കോടിയുടെ പദ്ധതികള്‍ക്കാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റും ജില്ല ആസൂത്രണ സമിതി അധ്യക്ഷനുമായ ഉല്ലാസ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കിയത്. അഞ്ച് സ്കീമിലായി 82 ഗ്രാമ പഞ്ചായത്തും ഏഴ് ബ്ലോക്ക് പഞ്ചായത്തും 14 നഗരസഭയുമാണ് പദ്ധതികള്‍ സമര്‍പ്പിച്ചിരുന്നത്.
ഹെല്‍ത്ത് സബ് സെന്ററുകള്‍ക്ക് കെട്ടിടങ്ങള്‍ നിർമിക്കാനും ലബോറട്ടറികള്‍ ഉള്‍പ്പെടെ ആരോഗ്യ സൗകര്യം മെച്ചപ്പെടുത്തുന്നതിനുമാണ് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. മൂന്ന് തദ്ദേശ സ്ഥാപനങ്ങളുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ ഭേദഗതികള്‍ അംഗീകരിച്ചു.
ആസൂത്രണ സമിതി അംഗങ്ങളായ സനിത റഹീം, അഡ്വ. കെ. തുളസി, അനിത, ശാരദ മോഹന്‍, ലിസി അലക്സ്, എ.എസ്. അനില്‍കുമാര്‍, മനോജ് മൂത്തേടന്, റീത്ത പോള്‍, മാത്യൂസ് വര്‍ക്കി, ജില്ല പ്ലാനിങ് ഓഫിസര്‍ പി.എ. ഫാത്തിമ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.