ആവശ്യക്കാരില്ല; കെട്ടിക്കിടക്കുന്നത് കാലാവധി തീരാറായ അഞ്ച് കോടി ഡോസ് കോവാക്സിൻ
text_fieldsഹൈദരാബാദ്: ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ. 2023 തുടക്കത്തിൽ കാലാവധി അവസാനിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനുകളാണ് ഇത്രയേറെ കെട്ടിക്കിടക്കുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനത്തിന് ശമനമുണ്ടായതോടെ പ്രതിരോധ വാക്സിനുകൾക്ക് ആവശ്യം വൻ തോതിൽ കുറഞ്ഞിരുന്നു. നേരത്തെ, ആവശ്യക്കാർ ഏറിയ സമയത്ത് വൻ തോതിൽ ഉൽപ്പാദിപ്പിച്ച ഡോസുകളാണ് ഇപ്പോൾ കെട്ടിക്കിടക്കുന്നത്.
2021ൽ 100 കോടി ഡോസ് വാക്സിൻ ഉൽപ്പാദിപ്പിക്കുകയെന്ന ലക്ഷ്യം ഭാരത് ബയോടെക് കൈവരിച്ചിരുന്നു. എന്നാൽ, 2022ഓടെ വാക്സിൻ ആവശ്യകതക്ക് വൻ തോതിൽ കുറവുണ്ടായി. ഇതോടെ, ഈ വർഷം തുടക്കത്തിൽ തന്നെ കോവാക്സിന്‍റെ ഉൽപ്പാദനം കമ്പനി നിർത്തിവെച്ചിരുന്നു.
20 കോടി ഡോസ് കോവാക്സിൻ ശേഖരം കമ്പനിക്കുണ്ടെന്നും ഇതിൽ അഞ്ച് കോടി വിതരണത്തിന് തയാറാണെന്നും ഭാരത് ബയോടെക് വൃത്തങ്ങൾ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.