കേരളത്തിൽ പ്രതിവർഷം 60,000 പുതിയ അർബുദ രോഗികൾ
text_fieldsതിരുവനന്തപുരം: അർബുദ രോഗ ചികിത്സ രംഗത്തെ വെല്ലുവിളി നേരിടുന്നതിന് സര്‍ക്കാര്‍ ക്രിയാത്മക ഇടപെടൽ നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രതിവര്‍ഷം 60,000ത്തോളം അർബുദ രോഗികളാണ് സംസ്ഥാനത്ത് പുതുതായുണ്ടാവുന്നത്. രോഗബാഹുല്യം തടയാൻ ആരോഗ്യവകുപ്പ് കാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കി വരുന്നു. സംസ്ഥാനത്ത് അർബുദരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അർബുദ ബോര്‍ഡ് രൂപവത്കരിക്കുകയും വിദഗ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയ്ക്കും പ്രതിരോധത്തിനും ബോധവത്കരണത്തിനും ഒരുപോലെ പ്രാധാന്യം നല്കി വരുന്നു. അർബുദ ചികിത്സ കേന്ദ്രങ്ങള്‍ ശാക്തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും നടപടി തുടരുകയാണ്.
ഫെബ്രുവരി നാലിന് ലോക അർബുദദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണു മന്ത്രിയുടെ പ്രതികരണം. 'അർബുന പരിചരണ അപര്യാപ്തകള്‍ നികത്താം' എന്നതാണ് ഈ വർഷത്തെ ദിനാചരണ മുദ്രാവാക്യം. ആരോഗ്യവകുപ്പിന്റെയും തിരുവനന്തപുരം ആർ.സി.സിയുടെയും ആഭിമുഖ്യത്തില്‍ ജില്ല കാന്‍സര്‍ കെയര്‍ പ്രോഗ്രാം മുന്നണി പ്രവര്‍ത്തകര്‍ക്ക് രോഗ പരിചരണം, നിര്‍ണയം, പ്രതിരോധം എന്നിവയെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. രാവിലെ 10ന് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.