Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightതുമ്മലും ചുമയും...

തുമ്മലും ചുമയും ഒന്നിച്ചു വന്നു; 63കാരന്റെ കുടൽ വയറിനു പുറത്തായി

text_fields
bookmark_border
തുമ്മലും ചുമയും ഒന്നിച്ചു വന്നു; 63കാരന്റെ കുടൽ വയറിനു പുറത്തായി
cancel

തുമ്മലും ചുമയും ഒന്നിച്ചായത് 63കാരൻ കൊടുക്കേണ്ടി വന്നത് വലിയ വില. കടുത്ത തുമ്മലും അതോടൊപ്പം ശക്തിയേറി ചുമയും ഒന്നിച്ചുവന്നപ്പോൾ വയോധികന്റെ വൻകുടൽ വയറ്റിൽനിന്ന് പുറത്തേക്ക് വന്നു. കാരണം അടുത്തിടെയാണ് 63കാരന് ഉദരശസ്ത്രക്രിയ നടന്നത്. അതി​ന്റെ തുന്നലുകൾ ഉണങ്ങിവരുന്നതേ ഉണ്ടായിരുന്നുള്ളൂ.

heതുമ്മലും ചുമയും ഒന്നിച്ചുവന്നപ്പോൾ അദ്ദേഹത്തിന് വയറ്റിൽ കടുത്ത വേദന അനുഭവപ്പെട്ടു. എന്താണ് സംഭവിച്ചത് എന്നറിയാൻ ഷർട്ട് പൊക്കി നോക്കിയപ്പോഴാണ് ശസ്ത്രക്രിയ മുറിവിലൂടെ വൻകുടൽ പുറത്തായത് കാണുന്നത്.

ഉടൻ ഇദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഭാഗ്യവശാൽ വലിയ തോതിൽ രക്തസ്രാവമുണ്ടായില്ല. പുറത്തുവന്ന വൻകുടലിനും കേടുപാടുകൾ സംഭവിച്ചില്ല. ആശുപത്രിയിൽ എത്തിച്ച ശേഷം ഡോക്ടർമാർ വൻകുടൽ തിരികെ വയറ്റിനുള്ളിലേക്ക് തന്നെ മാറ്റിവെച്ചു. ആറു ദിവസം 63കാരന് ആശുപത്രിയിൽ കഴിയേണ്ടി വന്നെങ്കിലും വലിയ സങ്കീർണതയൊന്നും കൂടാതെ സുഖം പ്രാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health News
News Summary - 63 year old man's colon falls out after sneezing and coughing at the same time
Next Story