Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightമഹാരാഷ്​ട്രയിൽ 17ൽ...

മഹാരാഷ്​ട്രയിൽ 17ൽ ഒമ്പത്​ ഒമിക്രോൺ ബാധിതർക്ക്​ രോഗമുക്തി

text_fields
bookmark_border
omicron-ward-maha
cancel

മുംബൈ: മഹാരാഷ്​ട്രയിൽ കോവിഡ്​ ഒമിക്രോൺ വകഭേദം ബാധിച്ച 17ൽ ഒമ്പത്​ പേർ രോഗമുക്തി നേടി. രോഗലക്ഷണങ്ങളില്ലാതിരുന്ന ഇവരുടെ പരിശോധന ഫലം നെഗറ്റീവായതായി സംസ്​ഥാന ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു.

എന്നിരുന്നാലും ഒമിക്രോൺ വകഭേദത്തെ നിസാരമായി കാണരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. 'ഒമിക്രോൺ' ബാധ സംശയിക്കുന്നവരുടെ എണ്ണം ക്രമാനുഗതമായി വർധിച്ചുവരുന്നു സാഹചര്യം പരിഗണിച്ചാണിത്​. അന്ധേരിയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ 40 പേരെയും ബോംബെ ആശുപത്രിയിൽ രണ്ട​ുപേരെയും പ്രവേശിപ്പിച്ചു.

റിസ്​ക്​ രാജ്യങ്ങളിൽ നി​ന്നെത്തി രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ പാർപ്പിക്കാൻ പ്രത്യേക ഒമിക്രോൺ വാർഡ്​ സജീകരിക്കാൻ ബി.എം.സി ആശുപത്രികൾക്ക്​ നിർദേശം നൽകി.

ശനിയാഴ്​ച രാവിലെ വരെ ഏഴ്​ ഒമിക്രോൺ ബാധിതരാണ്​ ഡിസ്​ചാർജ്​ ആയതെന്ന്​ ആരോഗ്യ വകുപ്പ്​ അറിയിച്ചു. സെവൻ ഹിൽസ്​ ആശുപത്രിയിൽ നിന്ന്​ വൈകീട്ട്​ രണ്ടുരോഗികൾ കൂടി രോഗം ഭേദമായി മടങ്ങി. പിംപ്​രി ഛിചബ്​വാഡിൽ നിന്ന്​ നാലുപേരും പൂനെ, കല്യാണി-ഡോംബിവ്​ലി എന്നിവിടങ്ങളിൽ നിന്ന്​ ഓരോരുത്തരും രോഗമുക്തി നേടിയിരുന്നു.

ആന്ധ്രപ്രദേശിലും ചണ്ഡിഗഡിലും കർണാടകയിലും​ ഓരോ കേസുകൾ വീതം റിപ്പോർട്ട്​ ചെയ്​തതോടെ ഇന്ത്യയിൽ ഒമിക്രോൺ ബാധിതരു​െട എണ്ണം 36 ആയി ഉയർന്നിരുന്നു. അയർലൻഡിൽ നിന്നെത്തിയ 34കാരനാണ് ആന്ധ്രപ്രദേശിൽ​ ഒമിക്രോൺ ബാധിച്ചത്​. ഇയാൾക്ക്​ രോഗലക്ഷണങ്ങളില്ല. ശനിയാഴ്ച നടത്തിയ ആർ.ടി.പി.സി.ആർ പരി​ശോധന ഫലം നെഗറ്റീവായിരുന്നു.

ചണ്ഡീഗഡിലെ ബന്ധുക്കളെ കാണാൻ ഇറ്റലിയിൽ നിന്ന് എത്തിയ 20കാരൻ ഒമിക്രോൺ പോസിറ്റീവായി. നവംബർ 22ന് ഇന്ത്യയിലെത്തിയ ശേഷം ഹോം ക്വാറന്‍റീനിലായിരുന്നു. ഡിസംബർ ഒന്നിന് നടത്തിയ പുനഃപരിശോധനയിൽ കൊവിഡ് പോസിറ്റീവായി. ജനിതക ശ്രേണീകരണത്തിലാണ്​ ഒമി​ക്രോൺ സ്​ഥിരീകരിച്ചത്​.

രോഗലക്ഷണങ്ങളില്ലാത്ത ഇയാൾ ഇറ്റലിയിൽ വെച്ച് ഫൈസർ വാക്സിൻ രണ്ട്​ ഡോസും സ്വീകരിച്ചിരുന്നു. നിലവിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റീനിലാണ്. ഇയാളുടെ ബന്ധുക്കളും ക്വാറന്‍റീനിൽ കഴിയുകയാണ്​. ബന്ധുക്കളുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവായിരുന്നു.

കർണാടകയിൽ മൂന്നാമത്തെ കേസാണ് സ്ഥിരീകരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽനിന്ന് മടങ്ങിയെത്തിയ 34കാരനിലാണ് ഒമിക്രോൺ കണ്ടെത്തിയത്. സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്‍റെ സമ്പർക്കപട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി.

ഡൽഹിയിൽ രണ്ടാമത്തെ കേസ്​ കഴിഞ്ഞദിവസം സ്​ഥിരീകരിച്ചിരുന്നു. മഹാരാഷ്​ട്ര, കർണാടക, രാജസ്​ഥാൻ എന്നിവയാണ്​ ഒമിക്രോൺ സ്​ഥിരീകരിച്ച മറ്റു സംസ്​ഥാനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtra​Covid 19Omicron
News Summary - 9 of the 17 Omicron patients in Maharashtra have been tested negative
Next Story