എല്ലാ രണ്ടു മിനിട്ടിലും ഒരു സ്ത്രീ വീതം ഗർഭ- പ്രസവ സങ്കീർണതകൾ മൂലം മരിക്കുന്നുവെന്ന് യു.എൻ
text_fieldsജനീവ: 20 വർഷത്തിനുള്ളിൽ മാതൃ മരണ നിരക്ക് മൂന്നിലൊന്നായി കുറഞ്ഞെങ്കിലും, എല്ലാ രണ്ടു മിനിട്ടിലും ഒരു സ്ത്രീ ഗർഭ- പ്രസവ സമയത്തെ സങ്കീർണതകൾ മൂലം മരിക്കുന്നുവെന്ന് യു.എൻ.
2000-2015 കലയളവിൽ മതൃ മരണനിരക്ക് വളരെയധികം കുറഞ്ഞിട്ടുണ്ട്. എന്നാൽ 2016 -2020 കാലയളവിൽ ഈ നിരക്കിൽ മാറ്റമൊന്നും സംഭവിക്കാതെ നിശ്ചലാവസ്ഥയിൽ തന്നെ തുടരുകയായിരുന്നു. ചിലയിടങ്ങളിൽ നിരക്ക് വർധിക്കുകയും ചെയ്തു -യു.എൻ വ്യക്തമാക്കി.
20 വർഷത്തിനിടെ ആകെ മാതൃമരണ നിരക്ക് 34.4 ശതമാനം കുറഞ്ഞിട്ടുണ്ട്. 1,00,000 ജനനം നടക്കുമ്പോൾ 339 അമ്മമാർ മരിച്ചിരുന്ന 2000 - 2003 കാലഘട്ടത്തിൽ നിന്ന് 2020 ലെത്തിയപ്പോൾ 223 മരണമായി കുറഞ്ഞിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ റിപ്പോർട്ട് പറയുന്നു.
അതായത്, 2020ൽ ഗർഭവും പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണതകൾ മൂലം ദിവസവും 800 സ്ത്രീകൾ മരിക്കുന്നു. എല്ലാ രണ്ടു മിനിട്ടിലും ഒരു സ്ത്രീ മരിക്കുന്നുവെന്നർഥം.
ബെലാറസിൽ മാതൃ മരണ നിരക്ക് 95.5 ശതമാനം കുറഞ്ഞു. എന്നാൽ വെനസ്വലെയിൽ 2000-2015 കാലയളവിൽ മരണ നിരക്ക് വർധിച്ചിരിക്കുകയാണ്.
ഗർഭധാരണം ഭൂരിഭാഗം സ്ത്രീകൾക്കും പ്രതീക്ഷകൾ നൽകുന്നതാണെങ്കിലും ദശലക്ഷക്കണക്കിന് പേർക്ക് അത് അപകടകരാമായ സാഹചര്യമാണുണ്ടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
2016നും 2020നും ഇടയിൽ എട്ട് യു.എൻ മേഖലകളിൽ രണ്ടിടത്ത് മാത്രമാണ് മരണ നിരക്ക് കുറഞ്ഞത്. ആസ്ട്രേലിയയിലും ന്യൂസിലാന്റിലും 35 ശതമാനവും മധ്യ -ദക്ഷിണ ഏഷ്യയിൽ 16 ശതമാനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.