സംസ്ഥാനത്ത് കുഷ്ഠരോഗത്തിന് ചികിത്സ തേടുന്നത് 500 പേർ
text_fieldsകോഴിക്കോട്: ജനുവരി 30 മുതൽ രണ്ടാഴ്ച സംസ്ഥാനം കുഷ്ഠരോഗ നിർമാർജന വാരമായി ആചരിക്കുന്നു. കുഷ്ഠം നിർമാർജനം ചെയ്തു കഴിഞ്ഞ േരാഗമാണെന്നാണ് പലരുടെയും ധാരണ. എന്നാൽ, സംസ്ഥാനത്ത് 500ഓളം പേർ കുഷ്ഠരോഗത്തിന് ചികിത്സ തേടുന്നുവെന്നാണ് കണക്ക്. സമൂഹത്തിൽ അറിയാതെപോകുന്ന കുഷ്ഠരോഗികെള കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ നടത്തിയ അശ്വമേധ എന്ന പരിപാടിയുടെ ഭാഗമായി കഴിഞ്ഞ വർഷം 700 കുഷ്ഠരോഗികളെ കണ്ടെത്താനായി. ഇതിൽ 52 പേർക്ക് അംഗവൈകല്യം വന്നുകഴിഞ്ഞിരുന്നു. 52 പേർ കുട്ടികളാണെന്നതും ആശങ്കജനകമാണ്.
മറ്റുപല രോഗങ്ങളെയും അപേക്ഷിച്ച് കാര്യമായ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഇല്ലാത്തതിനാൽ കുഷ്ഠരോഗ ലക്ഷണങ്ങൾ അവഗണിക്കപ്പെടുകയാണ്. രോഗാണു ശരീരത്തിൽ കടന്ന് വർഷങ്ങൾക്ക് ശേഷം മാത്രമേ ലക്ഷണങ്ങൾ കാണൂവെന്നതും രോഗം ശ്രദ്ധയിൽ പെടാതിരിക്കാൻ കാരണമാകുന്നു.
എന്താണ് കുഷ്ഠം?
മൈക്കോബാക്ടീരിയം ലെപ്ര എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന സാംക്രമിക രോഗമാണ് കുഷ്ഠം. രോഗാണു ശരീരത്തിലെത്തി രണ്ട്, അഞ്ച് വർഷങ്ങൾ വരെ എടുത്ത ശേഷമേ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയുള്ളൂ. വായുവിലൂടെ പകരുന്ന രോഗമാണിത്. രോഗിയുടെ നാസസ്രവങ്ങളിലൂടെയും ഉച്ഛ്വാസ വായുവിലൂടെയും രോഗാണു മറ്റുള്ളവരിലെത്തും. എന്നാൽ, പ്രതിരോധ ശേഷിയുള്ളവർക്ക് രോഗം വരണമെന്നില്ല.
ലക്ഷണങ്ങൾ
ചർമത്തിൽ നിറം മങ്ങിയതോ ചുവന്നതോ ആയ സ്പർശന ശേഷിക്കുറവുള്ള പാടുകൾ. ഇവക്ക് ചൊറിച്ചിൽ ഉണ്ടാകാറില്ല.
നാഡികളുടെ വീക്കം, തടിപ്പ്, സ്പർശന ശേഷിക്കുറവ്, പേശികളുെട ബലക്കുറവ്, കൈകാലുകളുടെ മരവിപ്പ്.
ഉണങ്ങാത്ത വേദനയില്ലാത്ത വ്രണങ്ങൾ, അംഗവൈകല്യങ്ങൾ.
രോഗനിർണയം
സ്പർശന ശേഷി പരിശോന. നാഡികളുടെ തടിപ്പ് നിശ്ചയിക്കുക, ത്വക്കിൽ നേരിയ മുറിവുണ്ടാക്കി കിട്ടുന്ന സ്രവം പരിശോധിക്കുക, ബയോപ്സി, നാഡികളുടെ അൾട്രാസൗണ്ട് സ്കാൻ എന്നിങ്ങനെ രോഗം കണ്ടെത്താം.
ചികിത്സ
എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി കുഷ്ഠരോഗത്തിനുള്ള മരുന്നുകൾ ലഭ്യമാണ്. ആറുമാസം മുതൽ 12 മാസം വരെയാണ് ചികിത്സ കാലയളവ്.
നിർദിഷ്ട കാലയളവിൽ ശരിയായ ചികിത്സ നടത്തിയ രോഗിക്ക് മറ്റേതൊരാെളയും പോലെ സാധാരണ ജീവിതം നയിക്കാനാവും.
രോഗി ഉപയോഗിച്ച വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലൂടെയോ ഭക്ഷണം പങ്കുവെക്കുന്നതിലൂടെയോ രോഗം പകരില്ല.
രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ചർമരോഗ വിദഗ്ധനെ സമീപിക്കുക.
വിവര സാങ്കേതിക വിദ്യ ഉൾെപ്പടെയുള്ള മാർഗങ്ങൾ ഉപയോഗിച്ച് ജനങ്ങളെ കുഷ്ഠരോഗത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനായി സർക്കാറിെൻറ പുതിയ പദ്ധതിയാണ് എൽസ.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ആർ. അശ്വിനി
(ഐ.എ.ഡി.വി.എൽ കേരള മീഡിയ സെൽ കൺവീനർ അസിസ്റ്റൻറ് പ്രഫസർ, ഡിപ്പാർട്മെൻറ് ഒാഫ് ഡെർമറ്റോളജി, കോട്ടയം െമഡിക്കൽ കോളജ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.