മിസോറാമിനു പിന്നാലെ ത്രിപുരയിലും ആഫ്രിക്കൻ പന്നിപ്പനി
text_fieldsഅഗർത്തല: ത്രിപുരയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് രോഗബാധിത മേഖലകളിൽ പന്നികളെ കൂട്ടക്കൊല ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. ത്രിപുരയിലെ മൃഗക്ഷേമ വകുപ്പിന്റെ കീഴിലുള്ള ദേവിപൂരിലെ ഫാമിലാണ് പന്നിപ്പനി പടർത്തുന്ന വൈറസുകളെ കണ്ടത്തിയത്.
അഗർത്തലയിൽ നിന്നുള്ള വിദഗ്ധ സംഘം ഫാമിലെത്തി സ്ഥിതിഗതികൾ വിശകലനം ചെയ്തു. സാഹചര്യം കൈകാര്യം ചെയ്യാൻ ദ്രുതപ്രതികരണ സംഘം രൂപീകരിക്കുകയും ചെയ്തു.
ഏപ്രിൽ ഏഴിന് മൂന്ന് സാമ്പിളുകൾ നോർത്ത് ഈസ്റ്റ് റീജിയണൽ ഡിസീസ് ഡയഗ്നോസ്റ്റ് ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയച്ചതിൽ പന്നിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോൾ ഫാമിലുള്ള എല്ലാ പന്നികൾക്കും രോഗലക്ഷണങ്ങൾ കാണുന്നുണ്ടെന്നും ഇതിനോടകം പകർച്ചവ്യാധി ഫാമിൽ പടർന്നിട്ടുണ്ടാവും എന്നും വിദഗ്ധർ പറഞ്ഞു. രോഗത്തെ നേരിടാൻ കർഷകർക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
രോഗവ്യാപനം തടയാൻ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലെ എല്ലാ പന്നികളെയും കൊന്ന് കുഴിച്ചിട്ടു. ഫാമിന് പുറത്തേക്ക് വൈറസ് പടരാതിരിക്കാനാണ് ശ്രമമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.