ചൈനക്കു പിന്നാലെ ദക്ഷിണ കൊറിയയിലും കോവിഡ് പിടിമുറുക്കുന്നു; ബുധനാഴ്ച നാലുലക്ഷം രോഗികൾ
text_fieldsചൈനക്കു പിന്നാലെ ദക്ഷിണ കൊറിയയിലും കോവിഡ് വ്യാപനം രൂക്ഷം. ബുധനാഴ്ച നാലു ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാമാരി പൊട്ടിപുറപ്പെട്ടതു മുതൽ രാജ്യത്ത് സ്ഥിരീകരിക്കുന്ന പ്രതിദിന കേസുകളിൽ ഏറ്റവും ഉയർന്നതാണിത്. പ്രാദേശിക വ്യാപനം മൂലമുള്ളതാണ് ഇതിൽ ഭൂരിഭാഗം കേസുകളും.
ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 7,629,275 ആയതായി കൊറിയൻ രോഗ നിയന്ത്രണ ഏജൻസി (കെ.ഡി.സി.എ) അറിയിച്ചു. ചൊവ്വാഴ്ച രാജ്യത്ത് 293 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ചൈനയിലും ഒരിടവേളക്കുശേഷം കോവിഡ് പിടിമുറുക്കുകയാണ്. ലക്ഷകണക്കിനാളുകൾ കർശനമായ ലോക്ഡൗൺ നിയന്ത്രണത്തിലാണ്. ബുധനാഴ്ച ചൈനയിൽ 3,290 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 11 പേരുടെ നില അതീവ ഗുരുതരമാണ്.
2019ൽ വുഹാനിലാണ് ലോകത്തിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ ചൈനയിൽ ഒരു കോവിഡ് മരണംപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാപനം തടയാനായി ആശുപത്രികളിൽ ചൈന ചികിത്സ സൗജന്യമാക്കിയിട്ടുണ്ട്. ബുധനാഴ്ച റിപ്പോർട്ട് ചെയ്ത കേസുകളിൽ ആയിരത്തിലധികം കേസുകൾ ഒമിക്രോൺ വകഭേദം മൂലമാണ്.
ദക്ഷിണ ചൈനൻ നഗരവും ടെക് ഹബ്ബുമായ ഷെൻജെനിൽ 18 ലക്ഷം പേർ ലോക്ഡൗൺ നിയന്ത്രണത്തിലാണ്. ഷാങ്ഹായ് ഉൾപ്പെടെയുള്ള നഗരങ്ങളിലും നിയന്ത്രണം കർശനമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.