Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightമദ്യപാനം...

മദ്യപാനം യുവാക്കൾക്കിടയിൽ സ്‌ട്രോക്ക് കേസുകൾ വർദ്ധിപ്പിക്കുന്നു; ആശങ്ക ഉയർത്തി പുതിയ റിപ്പോർട്ട്

text_fields
bookmark_border
മദ്യപാനം യുവാക്കൾക്കിടയിൽ സ്‌ട്രോക്ക് കേസുകൾ വർദ്ധിപ്പിക്കുന്നു; ആശങ്ക ഉയർത്തി പുതിയ റിപ്പോർട്ട്
cancel

മദ്യപാന ശീലം യുവാക്കളിൽ സ്ട്രോക്ക് ഉണ്ടാകാൻ കാരണമാകുന്നതായി പുതിയ പഠനങ്ങൾ. ഒരുകാലത്ത് പ്രായമായവരെ ബാധിച്ചിരുന്ന ആരോഗ്യപ്രശ്നമായി കണക്കാക്കപ്പെട്ടിരുന്ന സ്ട്രോക്ക് ഇപ്പോൾ അമിതമായ മദ്യപാനം ഉൾപ്പെടെയുള്ള ജീവിതശൈലി ശീലമാക്കിയ ചെറുപ്പക്കാരിലാണ് കൂടുതലായി കണ്ടുവരുന്നത്.

ഉയർന്ന മദ്യപാനം യുവാക്കളിൽ സ്ട്രോക്ക് വരാനുള്ള സാധ്യത 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. 2022-ലെ ഇൻ്റർസ്ട്രോക്ക് പഠനം അനുസരിച്ച് ഉയർന്നതും മിതമായതുമായ മദ്യപാനം ഹൃദയാഘാത സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വെളിപ്പെടുത്തി.

മദ്യം തലച്ചോറിലെ ന്യൂറോണുകൾ തമ്മിലുള്ള സ്വാഭാവിക ബന്ധത്തെ തടസ്സപ്പെടുത്തും. ഇത് തലച്ചോറിൻ്റെ പ്രവർത്തനം മന്ദ​ഗതിയിലാക്കാനും രക്തസമ്മർദ്ദം, രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ എന്നിവ വർധിപ്പിക്കാനും കാരണമാകുന്നു. ഇത് തലച്ചോറിലേക്കുള്ള ഓക്സിജൻ വഹിച്ചുകൊണ്ടുള്ള രക്ത വിതരണം തടയുന്നതിലൂടെ രക്തപ്രവാഹത്തിനും പക്ഷാഘാതത്തിലേക്കും നയിക്കുന്നു.

പക്ഷാഘാതം മൂലമുള്ള മരണങ്ങൾ 2020-ൽ 6.6 ദശലക്ഷത്തിൽ നിന്ന് 2050-ഓടെ 9.7 ദശലക്ഷമായി ഉയരുമെന്ന് ലാൻസെറ്റ് പഠനം വെളിപ്പെടുത്തി. 2050 ഓടെ പക്ഷാഘാതം മൂലമുണ്ടാകുന്ന മരണം പ്രതിവർഷം 10 ദശലക്ഷമായും ഉയരാം.

പൊണ്ണത്തടി, പ്രമേഹം, സമ്മര്‍ദം, ഉറക്കമില്ലായ്മ, അനാരോഗ്യകരമായ ഡയറ്റ് എന്നിവയ്ക്ക് പുറമെ മദ്യപാനവും പുകയില ഉപയോ​ഗവും പക്ഷാഘാത സാധ്യത വർധിപ്പിക്കുന്ന മറ്റ് രണ്ട് പ്രധാന ഘടകങ്ങളാണ്. മദ്യപാനത്തിന് ദീര്‍ഘകാല ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

മദ്യം തലച്ചോറിനെ ദോഷകരമായി ബാധിക്കുന്നു. ഓർമക്കുറവ്, തീരുമാനമെടുക്കാൻ ബുദ്ധിമുട്ട്, പെരുമാറ്റ രീതിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാവുന്നു.

പതിവായി മദ്യം കഴിക്കുന്നത് തലച്ചോറിൻ്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ മസ്തിഷ്ക ക്ഷതം, ന്യൂറോണുകളുടെ നഷ്ടം, സിനാപ്സുകൾക്ക് കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകും.

അമിതമായ മദ്യപാനം അപസ്മാരത്തിന് കാരണമായേക്കാമെന്നും സ്ട്രോക്ക് വരാനുള്ള സാധ്യതയുമായി അടുത്ത ബന്ധമുണ്ടെന്നും പഠനം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strokealcoholyouth
News Summary - Alcohol consumption fuelling stroke cases among youth
Next Story