ആസ്തമക്ക് ആന്റിബോഡി ചികിത്സ: ശ്രദ്ധ നേടി ശ്വാസകോശരോഗ വിദഗ്ധരുടെ പഠനം
text_fieldsആലുവ: ശ്വാസകോശരോഗ വിദഗ്ധർ ആസ്തമ രോഗികളിൽ നടത്തിയ പഠനത്തിന് അന്താരാഷ്ട്ര പ്രശംസ. രാജഗിരി ആശുപത്രിയിലെ പൾമണറി മെഡിസിൻ വിഭാഗം ഡോക്ടർമാർ രചിച്ച ഗവേഷണ പ്രബന്ധമാണ് അന്തർദേശീയ മെഡിക്കൽ ജേർണലുകളിൽ സ്ഥാനം പിടിച്ചത്.
അതിതീവ്ര ആസ്തമ ബാധിതരിൽ ഇൻഹേലറുകളും മറ്റ് മരുന്നുകളും ഫലം കാണാത്ത സാഹചര്യങ്ങളിൽ ഒമാലിസുമാബ് ആന്റിബോഡി ചികിത്സ ഫലപ്രദമാകുന്നതായാണ് ഡോ. വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം കണ്ടെത്തിയത്. പൾമണറി വിഭാഗം മേധാവി ഡോ. വി. രാജേഷിന്റെ നേതൃത്വത്തിൽ ഡോ. ജ്യോത്സന അഗസ്റ്റിൻ, ഡോ. ആർ. ദിവ്യ, ഡോ. മെൽസി ക്ലീറ്റസ് എന്നിവർ ചേർന്നാണ് പ്രബന്ധം തയാറാക്കിയത്. നിരവധി ദേശീയ അന്തർദേശീയ വേദികളിൽ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ രാജഗിരി ആശുപത്രി പൾമണറി വിഭാഗം തലവനും സീനിയർ കൺസൽട്ടന്റുമായ ഡോ. വി.രാജേഷ് ക്ഷണിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.