എ.ആർ.ടി ഐ.വി.എഫ് സെന്റർ തുറന്നു
text_fieldsമനാമ: കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ എ.ആർ.ടി ഐ.വി.എഫ് സെന്റർ, ആലിയിൽ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽഖലീഫ ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ, എൻ.എച്ച്.ആർ.എ സി.ഇ.ഒ ഡോ. അഹമ്മദ് അൽ അൻസാരി എന്നിവർ സന്നിഹിതരായിരുന്നു. അസിസ്റ്റഡ് റീപ്രൊഡക്ടിവ് ടെക്നോളജി (എ.ആർ.ടി), ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്) എന്നിവയിലെ ആശുപത്രിയുടെ പുതിയ സേവനങ്ങൾ ഇനി ലഭ്യമാണ്.
അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ കോർപറേറ്റ് സി.ഇ.ഒ ഡോ. ജോർജ് ചെറിയാൻ, ഗ്രൂപ് സി.ഇ.ഒ ജൂലിയ ടോവി എന്നിവർ അതിഥികളെ സ്വാഗതം ചെയ്തു.ആശുപത്രിയിലെ എ.ആർ.ടി-ഐ.വി.എഫ് സെന്റർ ഡയറക്ടർ ഡോ.മറിയം ദഷ്തി ഹ്രസ്വമായ അവതരണം നടത്തി. സാധാരണ രീതിയിൽ മാതാപിതാക്കളാകാൻ കഴിയാത്ത ദമ്പതികളെ സഹായിക്കാൻ ആധുനികമായ എല്ലാവിധ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജി.സി.സിയിൽ തന്നെ ആദ്യമാണ് സംവിധാനം. ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടറും ചീഫ് ഓഫ് മെഡിക്കൽ സ്റ്റാഫുമായ ഡോ. ദീപക് എബ്രഹാം, സി.ഒ.ഒ പീറ്റർ കെന്നഡി എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.