ആഗോള നഴ്സിങ് മികവിന് ആദരം; ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ്
text_fieldsജി.സി.സിയിലും ഇന്ത്യയിലും പ്രവർത്തന ശ്രംഖല വ്യാപിച്ചുകിടക്കുന്ന ഏറ്റവും വലിയ ആതുര പരിരക്ഷ സേവന ദാതാക്കളിലൊന്നായ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ 2021 മേയിൽ അന്താരാഷ്ട്ര നഴ്സസ് ദിനത്തിലാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് അവതരിപ്പിക്കുന്നത്. ആരോഗ്യ പരിചരണ രംഗത്തെ വാഴ്ത്തപ്പെടാത്ത ഹീറോകളായ നഴ്സുമാരെ ആദരിക്കലാണ് അവാർഡിന്റെ ലക്ഷ്യം.
വൈദ്യ പരിചരണ രംഗത്ത് അവരുടെ പ്രാധാന്യം അടിവരയിടുന്ന ഈ പുരസ്കാരം സവിശേഷമായ അവരുടെ നേട്ടങ്ങളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. മുന്നണിപ്പോരാളികളെന്ന നിലക്ക് കാലങ്ങളായി, വിശിഷ്യാ മഹാമാരി കാലത്ത് അതിമഹത്തായ പങ്കാണ് അവർ നിർവഹിച്ചത്. അത് മുൻനിർത്തി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ അവരുടെ സേവനങ്ങളെ മുമ്പൊരിക്കലുമില്ലാത്ത വിധം അനുമോദിക്കാനും ആഘോഷിക്കാനും ആഗ്രഹിക്കുന്നു. നഴ്സിങ് വ്യവസായത്തിൽ ആഗോള വ്യാപകമായി ഏറ്റവും വലിയ പുരസ്കാരമായി അസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് ഇതിനകം പേരെടുത്തുകഴിഞ്ഞിട്ടുണ്ട്.
നഴ്സിങ്ങ് നേട്ടങ്ങൾക്ക് ആഗോള അംഗീകാരം ഒരു മനുഷ്യന്റെ ദീർഘവീക്ഷണം
ലോകം മുഴുക്കെ നഴ്സുമാരുടെ കഥകൾ ലോകത്തിനായി സമർപിക്കാൻ ആഗ്രഹിച്ച ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ആണ് ഈ പദ്ധതിക്കു പിന്നിലെ ധിഷണാശാലി. ‘‘നഴ്സുമാർ ആരോഗ്യ പരിചരണരംഗത്തെ വാഴ്ത്തപ്പെടാത്ത ഹീറോകളാണ്. രോഗികൾക്കും, വിശാലാർഥത്തിൽ സമൂഹത്തിനും തങ്ങളുടെ ജീവിതം സമർപിക്കുന്നവർ. പലപ്പോഴും വെല്ലുവിളി നിറഞ്ഞ, കടുത്ത സമ്മർദപൂർണമായ സാഹചര്യങ്ങളിൽ ജോലിയെടുക്കുന്നവർ. ആഗോള തലത്തിൽ 29 ദശലക്ഷം പേർ ഈ രംഗത്തുണ്ടായിട്ടും ഗുരുതരമായ ആൾക്ഷാമം ഈ രംഗത്ത് നാം നേരിടുന്നുണ്ട്.
2030 ആകുമ്പോഴേക്ക് 45 ലക്ഷം നഴ്സുമാരുടെ കുറവുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കോവിഡ് മഹാമാരി ഈ വെല്ലുവിളി കൂടുതൽ ഗുരുതരമാക്കിയിട്ടേയുള്ളൂ. എണ്ണമറ്റ നഴ്സുമാർ ശാരീരിക നഷ്ടം, കടുത്ത ക്ഷീണം, മാനസിക സമ്മർദം തുടങ്ങിയവ അനുഭവിച്ച് ഒടുവിൽ ജോലി തന്നെ വിട്ടുപോകുന്നതിനെ കുറിച്ച് ആലോചിക്കാൻ പ്രേരിപ്പിക്കുന്നു. പ്രായം ചെന്നവരുടെ തലമുറ വർധിക്കുകയും ജീവിതശൈലി രോഗ ബാധിതരുടെ എണ്ണം കൂടുകയും ചെയ്യുമ്പോൾ ആരോഗ്യപരിരക്ഷ സേവനങ്ങളും ഉയരണം, അത് നഴ്സുമകാരുടെ പങ്ക് കൂടുതൽ പ്രധാനമാക്കി മാറ്റും.
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് ഈ നിസ്വാർഥ വ്യക്തിത്വങ്ങളുടെ മഹത്തായ സേവനങ്ങളെ ആദരിക്കാൻ വേണ്ടിയാണെന്നതിനൊപ്പം നഴ്സിങ് അനുപേക്ഷ്യവും വിശിഷ്ടവുമായ കരിയറാണ് നഴ്സിങ്ങെന്ന് ഭാവി തലമുറകളെ പ്രചോദിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ്.
ഏഴ് രാജ്യങ്ങളിലെ സ്ഥാപനങ്ങളിലായി 9,000 ലേറെ നഴ്സുമാർ ആസ്റ്ററിൽ സേവന രംഗത്തുള്ളതിനാൽ നഴ്സിങ് സമൂഹത്തിന്റെ സമർപണവും പിടിച്ചുനിൽക്കാനുള്ള ശേഷിയും എത്രശക്തമാണെന്ന് നേരിട്ടുകാണാനാകുമെന്ന സവിശേഷതയുണ്ട്. പ്രാഥമിക പരിശോധന മുതൽ ശസ്ത്രക്രിയാനന്തര രോഗമുക്തി വരെ വൈകാരിക പിന്തുണയുമായി ഒരു രോഗിയുടെ പരിചരണ യാത്രയിലുനീളം നഴ്സുമാർ വഹിക്കുന്നത് സമാനതകളില്ലാത്ത പങ്കാണ്.
രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും കരുതലിന്റെയും ആശ്വാസത്തിന്റെയും അത്താണികളാണ് പലപ്പോഴും അവർ. ഈ പുരസ്കാരം വഴി, ഇങ്ങനെ സവിശേഷരായി നിലകൊള്ളുന്ന നഴ്സുമാരുടെ കഥകളിലേക്ക് അനിവാര്യമായി ശ്രദ്ധ പതിപ്പിക്കുകയും വെളിച്ചം വീശുകയും ചെയ്യലാണ് ഞങ്ങളുടെ ലക്ഷ്യം. അവരുടെ നേട്ടങ്ങളെ ആഘോഷമാക്കണം. ആരോഗ്യ പരിചരണ വ്യവസായത്തിൽ അവരെ റോൾ മോഡലുകളാക്കി ഉയർത്തിക്കാട്ടണം. ലോകം മുഴുക്കെ സമൂഹത്തെ ചികിത്സിക്കുകയും നിലനിർത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു തൊഴിൽ മേഖല അർഹിക്കുന്നത് അവർക്ക് തിരിച്ചുനൽകലാണ് ഞങ്ങൾ നിർവഹിക്കുന്ന ദൗത്യം.
‘‘ഇന്ത്യയിൽ ബംഗളൂരു നഗരത്തിൽ പുരസ്കാര സമർപണത്തിന്റെ മൂന്നാം എഡിഷന് ആതിഥ്യമരുളുമ്പോൾ, പുതുകാല യുവതക്ക് പ്രചോദനം പകരാനും നഴ്സിങ്ങിൽ വിജയകരമായ ദീർഘകാല കരിയറിലേക്ക് അവരെ വഴി നടത്താനുമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’’- ഡോ. ആസാദ് മൂപ്പന്റെ വാക്കുകൾ.
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിന്റെ ആദ്യ രണ്ട് എഡിഷനുകളും 2022, 2023 വർഷങ്ങളിൽ അന്താരാഷ്ട്ര നഴ്സസ് ദിനമായ മേയ് 12നാണ് നടന്നത് കെനിയയിലെ മാർസബിറ്റ് കൗണ്ടി സ്വദേശിയായ നഴ്സ് അന്ന ഖബാലെ ദുബ, യു.കെ സ്വദേശിയായ നഴ്സ് മാർഗരറ്റ് ഹെലൻ ഷെപേർഡ് എന്നിവരായിരുന്നു രണ്ടുതവണയായി പുരസ്കാര ജേതാക്കൾ. 250,000 ഡോളർ വീതമായിരുന്നു സമ്മാനത്തുക. രണ്ടാം എഡിഷനിൽ 202 രാജ്യങ്ങളിലെ 52,000 അപേക്ഷകരിൽ നിന്നായിരുന്നു വിജയിയെ കണ്ടെത്തിയത്.
സ്ക്രീനിങ്, മൂല്യനിർണയം, പൊതു വോട്ടിങ്, അവസാന വട്ട ഗ്രാൻഡ് ജൂറി മൂല്യനിർണയം എന്നിങ്ങനെ കഠിന പ്രക്രിയകൾക്കൊടുവിൽ ഏണസ്റ്റ് ആൻഡ് യങ് എൽ.എൽ.പി സ്വതന്ത്രമായി നടത്തിയ തെരഞ്ഞെടുപ്പിലായിരുന്നു ജേതാവ് തീരുമാനമായത്. അവസാന വട്ട വോട്ടിങ്ങിലെത്തിയ മറ്റ് ഒമ്പതു പേരും അർഹമായ ആദരം നൽകപ്പെട്ടു. പുരസ്കാരങ്ങളും നൽകി.
പ്രചോദനാത്മകം, യു.കെ സ്വദേശി മാർഗരറ്റ് ഷെപേർഡിന് പുരസ്കാരനേട്ടം
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് രണ്ടാം എഡിഷൻ ജേതാവായ മാർഗരറ്റ് ഹെലൻ ഷെപ്പേർഡിനെ പുരസ്കാരത്തിനർഹയാക്കുന്നത് മികച്ച രോഗനിർണയം വഴി പ്രമേഹ രോഗ പരിചരണം മെച്ചെപ്പെടുത്താനായി അവരുടെ സമർപണത്തിനാണ്. യു.കെയിലെ മോണോജീനിക് പ്രമേഹരംഗത്തെ മുൻനിര നഴ്സാണവർ. ഈ അവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ലോകമൊട്ടുക്കുമുള്ള ഡോക്ടർമാർക്ക് അവർ ഉപദേശം നൽകുകയും ചെയ്യുന്നു. ഈ രോഗാവസ്ഥയെ കുറിച്ച അവബോധം ഉയർത്താൻ (80 ശതമാനം രോഗികളിലും തുടക്കത്തിൽ ഇത് തെറ്റായാണ് രോഗനിർണയം നടത്തപ്പെടുന്നത്. അതുവഴി അനാവശ്യ ഇൻസുലിൻ ഇഞ്ചക്ഷനുകൾക്ക് രോഗി നിർബന്ധിതനായി മാറുന്നു). 2002ൽ ജനറ്റിക്സ് പ്രമേഹ നഴ്സുമാരുടെ ദേശീയ ശ്രംഖല തന്നെ അവർ രൂപം നൽകി.
മോണോജീനിക് പ്രമേഹത്തിന് പ്രാരംഭ ഘട്ടത്തിൽ തന്നെ ജനിതക ടെസ്റ്റിങ് നൽകാനുള്ള ശ്രമങ്ങൾക്ക് മാർഗരറ്റ് മുന്നിൽ നിൽക്കുന്നു. സമ്മാനത്തുകയായി ലഭിച്ച 250,000 ഡോളർ അവർ ദാനം ചെയ്തത് നവജാത ശിശുക്കളിൽ സൗജന്യ പ്രമേഹ പരിശോധനക്കായുള്ള ഫണ്ടിലേക്കാണ്. ജീവിതം മാറ്റിമറിക്കുന്ന രോഗനിർണയവും ചികിത്സയും ആഗോള വ്യാപകമായി ദരിദ്ര കുടുംബങ്ങൾക്ക് ലഭ്യമാക്കാൻ അതുവഴി അവർക്കായി. 2023ൽ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് ലഭിച്ചത് മുതൽ റോയൽ ഡെവൺ യൂനിവേഴ്സിറ്റി ഹെൽത്ത്കെയർ ഫൗണ്ടേഷൻ ട്രസ്റ്റിലെ സംഘം 26 രാജ്യങ്ങളിലെ 100 ഓളം കുട്ടികൾക്ക് സൗജന്യ ജനിതക പരിശോധന നടത്താനും അതുവഴി 63 ശതമാനം കേസുകളിലും ജനിതക മാറ്റങ്ങൾ തിരിച്ചറിയാനുമായി. വലിയ മാറ്റങ്ങളാണ് ഇത് സാധ്യമാക്കിയത്. ഇൻസുലിൻ ഇഞ്ചെക്ഷൻ എടുത്തുകൊണ്ടിരുന്ന 18 കുട്ടികളെ ഗുളികകളിലേക്ക് മാറ്റാനും അതുവഴി അവരുടെ ജീവിതനിലവാരം ഗണ്യമായി ഉയർത്താനുമായി.
ലോകമൊട്ടുക്കും നവജാത ശിശുക്കളിലെ പ്രമേഹബാധിതർക്കായി ദാനം ചെയ്യാനും ഏതു സാഹചര്യത്തിലുമുള്ള കുഞ്ഞങ്ങൾക്ക് അങ്ങനെ ജനിതക പരിശോധന നടത്താനും അവസരമൊരുക്കിയ ആസ്റ്റർ ഗാർഡിയൻസ് അവാർഡിനെ കുറിച്ച് മാർഗരറ്റ് ഷെപേർഡ് പങ്കുവെക്കുന്നതിങ്ങനെ: ‘‘ആസ്റ്റർ ഗാർഡിയൻസ് അവാർഡ് ആഗോളാടിസ്ഥാനത്തിൽ എനിക്ക് നേടിയെടുക്കാവുന്ന സ്വാധീനം യഥാർഥത്തിൽ ഏറെ വിപുലമാക്കിയിരിക്കുന്നു. ഇത് തിരക്കുപിടിച്ച, എന്നാൽ ചാരിതാർഥ്യം നിറഞ്ഞ ഒരു വർഷമായിരുന്നു. മോണോജീനിക് പ്രമേഹ രംഗത്ത് അർഥപൂർണമായ പരിവർത്തനം കൊണ്ടുവരാൻ ഈ അവാർഡ് നൽകിയ അവസരങ്ങൾക്ക് ഞാൻ കൃതജ്ഞതയുള്ളവരാണ്’’.
നവജാതശിശുക്കളിലെ പ്രമേഹ പരിശോധനക്ക് ഫണ്ടിങ്ങിന് പുറമെ, പ്രഫസർ ആൻഡ്രൂ ഹാറ്റേഴ്സ്ലിയെ കൂട്ടുപിടിച്ച് ജനിതക പ്രമേഹത്തെ കുറിച്ച് പോഡ്കാസ്റ്റ് പരമ്പരയുമായി ബോധവത്കരണം ഊർജിതമാക്കുന്നതിലും അവർ മുന്നിൽനിന്നവരാണ്. www.1in6b.comൽ ലഭ്യമായ ഈ പോഡ്കാസ്റ്റുകൾ 32 രാജ്യങ്ങളിൽനിന്നായി 7360 ഡൗൺലോഡുകൾ നേടിയെടുത്തിട്ടുണ്ട്. മോണോജീനിക് പ്രമേഹത്തെ കുറിച്ച് അവബോധം വളർത്തിയും അതിനിർണായക ഗവേഷണങ്ങൾ നടത്തിയുമുള്ള ഇവ ആഗോള ശ്രോതാക്കൾക്ക് കൂടുതൽ സക്രിയമായ രൂപത്തിൽ നൽകാനായി.
രണ്ടാം എഡിഷനിൽ ഫൈനൽ റൗണ്ടിലെത്തിയ മറ്റ് ഒമ്പതു പേർ കാത്തി ക്രിബൻ പിയേഴ്സ്- യു.എ.ഇ, ക്രിസ്റ്റീൻ മാവിയ സമി- കെനിയ, ഗ്ലോറിയ സിബല്ലോ- പാനമ, ജിൻസി ജെറി- അയർലൻഡ്, ലിലിയൻ യു സിയു മി- സിംഗപ്പൂർ, മൈക്കൽ ജോസഫ് ഡിനോ- ഫിലിപ്പീൻസ്, ശാന്തി തെരേസ ലക്ര- ഇന്ത്യ, തെരേസ ഫ്രാഗ -പോർച്ചുഗൽ, വിൽസൺ ഫുംഗാമെസ ഗ്വസ്സ -ടാൻസാനിയ എന്നിവരായിരുന്നു.
ഇവർ നിലവിൽ അവസാന ഘട്ട പ്രക്രിയകളിലൂടെ കടന്നുപോകുകയാണ്- ഗ്രാൻഡ് ജൂറി നടത്തുന്ന ഇന്റർവ്യൂ, പൊതുജന പങ്കാളിത്തമുള്ള വോട്ടിങ്. ഇവക്കൊടുവിൽ 2024 നവംബർ 28ന് ഇന്ത്യയിലെ ബംഗളുരുവിൽ അന്തിമ വിജയിയെ പ്രഖ്യാപിക്കും. പുരസ്കാര ജേതാവിന് 250,000 ഡോളർ സമ്മാനത്തുക നൽകുന്നുവെന്നതിനൊപ്പം ഇത്തവണ ഫൈനൽ റൗണ്ടിലെത്തിയ മറ്റ് ഒമ്പതു പേർക്കും സമ്മാനം നൽകും. ഈ വർഷത്തെ ഗ്രാൻഡ് ജൂറി പ്രമുഖ ആരോഗ്യ പരിചരണ വിദഗ്ധരും ഈ രംഗത്തെ പ്രമുഖരുമായ ഹോവാർഡ് കാറ്റൺ (ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, ഇന്റർനാഷനൽ കൗൺസിൽ ഓഫ് നഴ്സസ്, സ്വിറ്റ്സർലാൻഡ്), പ്രഫ. ഷീല ടിലൂ (സഹ അധ്യക്ഷ, ഗ്ലോബൽ എച്ച്.ഐ.വി പ്രിവെൻഷൻ കൊആലിഷൻ, മുൻ ബോട്സ്വാന ആരോഗ്യ മന്ത്രി, പാർലമെന്റംഗം), പ്രഫ. ജെയിംസ് ബുക്കാൻ (അഡ്ജങ്റ്റ് പ്രഫസർ, ലോകാരോഗ്യ സംഘടന കൊളാബറേറ്റിങ് സെന്റർ ഫോർ നഴ്സിങ്), ഡോ. പീറ്റർ കാർട്ടർ (OBE)പുരസ്കാര ജേതാവ്, സ്വതന്ത്ര ആരോഗ്യ പരിചരണ കൺസൾട്ടന്റ്, റോയൽ കോളജ് ഓഫ് നഴ്സിശങ് മുൻ സി.ഇ.ഒ), ഡോ. നീതി പാൽ (സീനിയർ ഡിജിറ്റൽ ഉപദേഷ്ടാവ്, AXA (E.C), ബോർഡ് ചെയർ- ഹാർബ്ർ, മാനേജിങ് ഡയറക്ടർ, ഹെൽത്ത്4ഓൾ അഡ്വൈസറി) എന്നിവരടങ്ങിയതാണ് ഗ്രാൻഡ് ജൂറി. ഇവരുടെ വൈദഗ്ധ്യവും പ്രതിഭയും തീർച്ചയായും ഏറ്റവും ഉയർന്ന മാനകങ്ങളിലൂടെ ഫൈനലിസ്റ്റുകളിൽനിന്ന് പുരസ്കാര ജേതാവിനെ കണ്ടെത്താൻ സഹായിക്കും.
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2024
പദ്ധതിയുടെ മുൻ വർഷത്തെ വൻവിജയവും സ്വീകാര്യവും ഈ വർഷം 202 രാജ്യങ്ങളിലെ നഴ്സുമാരിൽനിന്ന് 78,000ലേറെ അപേക്ഷകരായി ഉയരാൻ ഇടയാക്കിയിട്ടുണ്ട്. രോഗി പരിചരണം, ഗവേഷണം, നവീകരണം, നേതൃത്വം, സാമൂഹിക സേവനം തുടങ്ങി നഴ്സിങ്ങിന്റെ വിവിധ മേഖലകളിൽ മികവു തെളിയിച്ചവരാണവർ.
ബംഗളുരുവിൽ നവംബർ 28ന് വിജയിയെ പ്രഖ്യാപിക്കും
ആരോഗ്യ പരിരക്ഷ വ്യവസായം സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിൽ എന്നെത്തെക്കാൾ പ്രധാനമാണ് നഴ്സുമാർ നൽകുന്ന സേവനങ്ങൾ അർഹമായി ആദരിക്കലും അവ ആഘോഷമാക്കലും. ബംഗളൂരു ഐ.ടി.സി ഗാർഡീനിയയിൽ ഒരുക്കുന്ന ആഗോള വേദിയിൽ 10 ഫൈനലിസ്റ്റുകളെയും ആദരിക്കപ്പെടുന്നതിനൊപ്പം ജേതാവിന് 250,000ഡോളറും സമ്മാനമായി നൽകും. ഈ വർഷത്തെ ജേതാവ് ആരെന്നറിയുന്ന പരിപാടി ലൈവായി www.asterguardians.com നവംബർ 28ന് ഇന്ത്യൻ സമയം 6.30 മുതൽ (ജി.എസ്.ടി സമയം വൈകിട്ട് അഞ്ച് മണി) കാണാം.
ആരോഗ്യ പരിരക്ഷയുടെ ആർദ്രരായ കാവൽമാലാഖമാർ
ലോകം മുഴുക്കെ ആരോഗ്യപരിരക്ഷ സംവിധാനത്തിൽ നഴ്സുമാർ അനുപേക്ഷ്യരായി തന്നെ തുടരും. നഴ്സുമാരുടെ പങ്കിനെ കുറിച്ചും ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിന്റെ ഭാവിയെ കുറിച്ചും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ജി.സി.സി ഗ്രൂപ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ അലിഷ മൂപ്പൻ പറയുന്നു: ‘‘നഴ്സുമാരാണ് ആരോഗ്യ പരിരക്ഷയുടെ നട്ടെല്ല്. അനുതാപപൂർണവും, ഉന്നത നിലവാരമുള്ളതുമായ പരിചരണം നൽകുന്ന അവർ പലപ്പോഴും ക്ലിനിക്കൽ ഉത്തരവാദിത്വങ്ങൾക്ക് പുറത്തുള്ള വിവിധ റോളുകൾ സ്വയം ഏറ്റെടുക്കുന്നു.
ഗവേഷണം, നവീകരണം, വിദ്യാഭ്യാസം തുടങ്ങി ആരോഗ്യ പരിരക്ഷ സംവിധാനത്തിന്റെ ശാക്തീകരണത്തിനാവശ്യമായ മേഖലകളിൽ കൂടുതൽ പുരോഗതിക്കും അഭിവൃദ്ധിക്കും അവരുടെ സമർപ്പണം ചാലകശക്തിയായി വർത്തിക്കുന്നു. വിജയകരമായി പിന്നിട്ട ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ അവാർഡിന്റെ രണ്ട് എഡിഷനുകൾ വഴി ആഗോളതലത്തിൽ വേറിട്ടുനിൽക്കുന്ന നഴ്സുമാരെ ആദരിക്കാൻ നമുക്കായിട്ടുണ്ട്. പുരസ്കാരത്തിന് ഈ വർഷത്തെ സന്ദേശമായ ‘‘നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി. പരിരക്ഷയുടെ സാമ്പത്തിക ശക്തി’’ എന്നത് ആരോഗ്യപൂർണവും ശക്തവുമായ ലോകത്തെ രൂപപ്പെടുത്തുന്നതിൽ നഴ്സുമാർ വഹിക്കുന്ന സവിശേഷ പങ്ക് ആഘോഷിക്കുന്നതിൽ നമ്മുടെ സമർപണത്തെ പ്രതിഫലിപ്പിക്കുന്നു.
‘‘ആരോഗ്യ പരിരക്ഷയുടെ ഭാവി സുദൃഢമാക്കുന്നതിലും ആത്മവിശ്വാസം പകരുന്നതിലും നഴ്സുമാരുടെ സമർപണത്തെ ആഘോഷമാക്കൽ അനിവാര്യമാണ്. ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് ഈ നഴ്സിങ് ചരിതങ്ങളെ പുറംലോകത്തിനു മുന്നിലെത്തിക്കുന്നു. അവരുടെ സേവനങ്ങൾ നൽകുന്ന സാമ്പത്തിക- സാമൂഹിക ശക്തിയെയും അംഗീകരിക്കുന്നു. ഈ പദ്ധതി ഒരു പ്രസ്ഥാനമായി പുതുരൂപമെടുത്തുകഴിഞ്ഞിട്ടുണ്ട്. ആഗോള നഴ്സിങ് സമൂഹം ഇതിനോട് കൂടുതൽ ഇഷ്ടവും അടുപ്പവും കാണിച്ചുതുടങ്ങിയത് നഴ്സുമാരുടെ ആവേശദായകമായ നേട്ടങ്ങളെ തിരിച്ചറിയുന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്ന നേർസാക്ഷ്യമായും മാറിയിട്ടുണ്ട്. അസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഈ അമൂല്യരായ പ്രഫഷനലുകളെ പിന്തുണക്കുന്നതിലും ആദരിക്കുന്നതിലും എന്നും മുൻപന്തിയിലുണ്ട്. അവർ ആഴത്തിൽ അർഹിക്കുന്ന അംഗീകാരം പൂർണമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു’’ -അലിഷ മൂപ്പന്റെ വാക്കുകൾ.
അലീഷ മൂപ്പൻ, മാനേജിങ് ഡയറക്ടർ ആൻഡ് ഗ്രൂപ്പ്, സി.ഇ.ഒ, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ജി.സി.സി
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
പുരസ്കാര ദാന ചടങ്ങിനെ സവിശേഷമാക്കി ലോകാരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദനം ഗബ്രിയേസൂസിന്റെ വിഡിയോ സന്ദേശവും അവതരിപ്പിക്കപ്പെട്ടു. ഫൈനൽ റൗണ്ടിലെത്തിയവരെ ആദരിച്ചും പദ്ധതി പ്രായോജകരായ ആസ്റ്റർ ഡി.എം ഹെൽത്ത്കെയറിനെ അനുമോദിച്ചുമായിരുന്നു സന്ദേശം. വിജയിയെ പ്രഖ്യാപിച്ചത് ഡോ. ആസാദ് മൂപ്പനായിരുന്നു. യു.കെ സർക്കാറിലെ ഹെൽത്ത് ഇംപ്രൂവ്മെന്റ് ആൻഡ് ഡിസ്പാരിറ്റീസ് ഓഫീസിലെ ഡെപ്യൂട്ടി ചീഫ് പബ്ലിക് ഹെൽത്ത് നഴ്സായ പ്രഫസർ ജാമി വാട്ടറാൾ പുരസ്കാര ദാനം നിർവഹിച്ചു. റോയൽ കോളജ് ഓഫ് നഴ്സിങ് പ്രസിഡന്റ് ഷീല സുബ്രാനി, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലിഷ മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഗവേണൻസ് ആൻഡ് കോർപറേറ്റ് കാര്യ എക്സിക്യുട്ടീവ് ഡയറക്ടറും ഗ്രൂപ് മേധാവിയുമായ ടി.ജെ വിൽസൺ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര സമർപണം.
ആഗോള വ്യാപകമായി ദശലക്ഷക്കണക്കിന് രോഗികൾക്ക് നിസ്വാർഥരായ നഴ്സുമാരുടെ സേവനങ്ങളെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ 2021 മേയിൽ അന്തരാഷ്ട്ര നഴ്സസ് ദിനത്തിൽ നാന്ദി കുറിച്ച ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2023ന് ലോകമൊട്ടുക്കും ലഭിച്ചത് അഭൂതപൂർവമായ പ്രതികരണമാണ്. 202 രാജ്യങ്ങളിലെ 52,000 ലേറെ നഴ്സുമാർ അപേക്ഷ നൽകി. തൊട്ടുമുമ്പ് 24,000 അപേക്ഷകൾ എത്തിയത് പരിഗണിച്ചാൽ 116 ശതമാനം വർധന. അന്ന് ഗ്രാൻഡ് അവാർഡ് ദാന ചടങ്ങിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ, വിശിഷ്ടാതിഥികൾ, യു.കെയിൽനിന്നും യു.എ.ഇയിൽനിന്നും വിദേശത്തുനിന്നുമായി പ്രമുഖ വ്യക്തിത്വങ്ങൾ, നിരവധി പ്രതിനിധികൾ എന്നിങ്ങനെ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.