അട്ടപ്പാടി ശിശുമരണ വിവാദം: ആരോഗ്യവകുപ്പ് പ്രതിരോധത്തിൽ
text_fieldsപാലക്കാട്: അട്ടപ്പാടി ശിശുമരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതിരോധത്തിലായി ആരോഗ്യവകുപ്പും സംസ്ഥാന സർക്കാറും. ഹെൽത്ത് നോഡൽ ഒാഫിസറും കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി സൂപ്രണ്ടുമായ ഡോ. ആർ. പ്രഭുദാസിനെ മാറ്റിനിർത്തിയുള്ള ആരോഗ്യമന്ത്രിയുടെ സന്ദർശനവും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഉന്നയിച്ച ആേരാപണങ്ങളുമാണ് സർക്കാറിന് പുതിയ തലവേദനയായത്. രാഷ്ട്രീയ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും ആരെയും ബലിയാടാക്കാൻ ഉദ്ദേശ്യമില്ലെന്ന് പട്ടികജാതി-പട്ടികവർഗ മന്ത്രി കെ. രാധാകൃഷ്ണനും പ്രതികരിച്ചത് ഇൗ സാഹചര്യത്തിലാണ്.
ശിശുമരണം നടന്ന ഉൗരുകൾ സന്ദർശിച്ച മന്ത്രി കെ. രാധാകൃഷ്ണൻ, വകുപ്പുകളുടെ ഏകോപനമില്ലായ്മയും പ്രവർത്തന പാളിച്ചകളും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിെൻറ വെളിച്ചത്തിലാണ് വിവിധ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം വിളിച്ച് ആക്ഷൻ പ്ലാൻ തയാറാക്കിയത്. തുടർന്നായിരുന്നു ആരോഗ്യമന്ത്രി വീണാ േജാർജിെൻറ അപ്രതീക്ഷിത സന്ദർശനം. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ യോഗമുണ്ടെന്ന് അറിയിപ്പ് നൽകി ഡോ. പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചാണ് മന്ത്രിയും ആരോഗ്യ ഡയറക്ടറും അട്ടപ്പാടിയിലെത്തിയത്.
കോട്ടത്തറ ആശുപത്രിയിൽ ഒരു മണിക്കൂറോളം ചെലവഴിച്ച മന്ത്രി, ആശുപത്രിയിലെ ക്രമേക്കടുകളിൽ നടപടിയുണ്ടാകുമെന്ന് സൂചന നൽകുകയും ചെയ്തു. പെെട്ടന്നുണ്ടായ സന്ദർശനമാണെന്നും സൂപ്രണ്ടിനെ മാറ്റിനിർത്തിയതല്ലെന്നും മന്ത്രി വ്യക്തമാക്കിയെങ്കിലും തിരുവനന്തപുരത്ത് അങ്ങനെയൊരു യോഗം ഉണ്ടായിരുന്നില്ലെന്നും മാറ്റിനിർത്തിയതിൽ രഹസ്യ അജണ്ടയുണ്ടെന്നും തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കമെന്നും ഡോ. പ്രഭുദാസ് പറഞ്ഞതോടെ മന്ത്രി പ്രതിരോധത്തിലായി. പ്രാദേശിക സി.പി.എം നേതാക്കൾക്ക് ഡോ. പ്രഭുദാസിനോടുള്ള വിരോധമാണ് മന്ത്രിയെ കരുവാക്കിയുള്ള അണിയറ നീക്കത്തിന് പിന്നിലെന്ന് ആേക്ഷപമുണ്ട്. തന്നോട് കൈക്കൂലി ചോദിച്ച പ്രാദേശിക രാഷ്ട്രീയക്കാരാണ് സന്ദർശന വേളയിൽ മന്ത്രിേയാടൊപ്പം ഉണ്ടായിരുന്നതെന്ന ഗുരുതര ആരോപണവും ഡോ. പ്രഭുദാസ് തിങ്കളാഴ്ച ഉന്നയിച്ചു. സൂപ്രണ്ട്തന്നെ അട്ടപ്പാടിയിലെ ഭരണതല വീഴ്ചകൾ ചൂണ്ടിക്കാട്ടിയതോടെ, ഇത് അടിയന്തരമായി പരിഹരിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്്.
വിദഗ്ധ പഠനം ആവശ്യം ^ഡോ. പ്രഭുദാസ്
അഗളി: ആദിവാസി ശിശുമരണങ്ങൾ സംബന്ധിച്ച് വിദഗ്ധ പഠനം നടത്തണമെന്ന് അട്ടപ്പാടി ട്രൈബൽ നോഡൽ ഓഫിസർ ഡോ. പ്രഭുദാസ്. എന്തുകൊണ്ടാണ് ഇത് ആവർത്തിക്കുന്നതെന്ന് മെഡിക്കൽ കോളജിൽ നിന്ന് വിദഗ്ധ സംഘത്തെ നിയോഗിച്ച് ജനിതക, സാമൂഹിക വിഷയങ്ങളിലടക്കം പഠനം ആവശ്യമാണ്. 2013ൽ വിദഗ്ധ സംഘം അട്ടപ്പാടിയിലെത്തി പഠനം നടത്തിയിരുന്നെങ്കിലും അനുബന്ധ നടപടികൾ നടപ്പിലായില്ല. ഗർഭിണികളായ യുവതികൾക്ക് പോഷക സമ്പുഷ്ടമായ ഭക്ഷണം അതത് പ്രദേശങ്ങളിൽ ലഭ്യമാക്കാൻ പദ്ധതി നടപ്പിലാക്കണം. ഭൂരിഭാഗം ആദിവാസികൾക്കും ഭൂമിയുണ്ട്.
തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി ഉൗരുകൾ കേന്ദ്രീകരിച്ച് കോഴി, കന്നുകാലി വളർത്തൽ ഫാമുകളും പച്ചക്കറി കൃഷിയും ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും പ്രഭുദാസ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
ഒരു വർഷത്തിനിെട 22 അബോർഷൻ, അഞ്ച് ചാപിള്ള, ഏഴ് ഗർഭസ്ഥ ശിശുമരണം, നാല് കുട്ടികളുടെ മരണമടക്കം 47 കുഞ്ഞുങ്ങൾ അട്ടപ്പാടിയിൽ മരിച്ചിട്ടുണ്ട്. ആശുപത്രിയിൽ കാലാവധി പൂർത്തിയാവാതെ പ്രസവത്തിനെത്തുന്ന യുവതികളെ ചികിത്സിക്കാൻ വിദഗ്ധരായ ഗൈനക്കോളജിസ്റ്റുമാരോ പീഡിയാട്രീഷ്യനോ ഇല്ല. മൂന്നോ നാലോ വർഷം മാത്രം പ്രവൃത്തി പരിചയമുള്ള ഡോക്ടർമാരാണ് ഇവിടെയുള്ളത്. 54 കിടക്കയുള്ള ആശുപത്രിയിൽ 158ഒാളം രോഗികളാണ് നിലവിൽ ആശുപത്രിയിലുള്ളത്.
സി.ടി സ്കാനടക്കം സംവിധാനങ്ങളില്ലാത്തതിനാൽ രോഗികളെ ദൂരസ്ഥലങ്ങളിലേക്ക് പറഞ്ഞയക്കുകയാണ്. ട്രൈബൽ താലൂക്ക് നിലവിൽ വന്നിട്ടും അതിനനുസരിച്ച് ആശുപത്രിയുടെ നിലവാരമുയർത്താനായിട്ടില്ല. പട്ടികജാതി വകുപ്പിന് കീഴിലുണ്ടായിരുന്ന ആശുപത്രി പിന്നീട് ആേരാഗ്യവകുപ്പിന് കൈമാറുകയായിരുന്നു. രണ്ട് വകുപ്പുകളും സംയുക്തമായി നടത്തുന്ന രീതിയിൽ ഗവൺെമൻറ് ഉത്തരവിറക്കിയാൽ അത് ഗുണകരമാവും. മന്ത്രിയുമായി തനിക്ക് വിയോജിപ്പുകളില്ല. തെൻറ മേലധികാരികൾ അട്ടപ്പാടിയിൽ എത്തുേമ്പാൾ മറുപടി പറയേണ്ട നോഡൽ ഒാഫിസർ താനായിരിക്കെ തന്നെ മാറ്റിനിർത്തിയതിലുള്ള വിഷമം പറഞ്ഞതേയുള്ളൂവെന്നും ഡോ. പ്രഭുദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.