കോവിഡ്: ആയുഷിെൻറ ചികിത്സാരീതി അശാസ്ത്രീയമെന്ന് ഐ.എം.എ; മറുപടിയുമായി ശാസ്ത്രജ്ഞർ
text_fieldsന്യൂഡൽഹി: ആയുവർവേദവും യോഗയും യുനാനിയും ഹോമിയോപ്പതിയുമടക്കമുള്ള ആയുഷിെൻറ ചികിത്സാ രീതികളെ ചോദ്യം ചെയ്യുകയും അശാസ്ത്രീയമെന്ന് വിശേഷിപ്പിക്കുകയും ചെയ്ത ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് (ഐ.എം.എ) മറുപടിയുമായി ആയുഷ് മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞൻമാർ.
കോവിഡ് 19 വൈറസ് ബാധിച്ചവർക്ക് ബദൽ മരുന്നുകളും യോഗയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്വർധെൻറ നീക്കത്തിനെതിരെ രാജ്യത്തെ 3.5 ലക്ഷത്തോളം ഡോക്ടർമാരുടെ പരമോന്നത സമിതിയായ ഐ.എം.എ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. ആയുഷ് പ്രോേട്ടാകോളുകൾ പ്രകാരം മന്ത്രിയുടെ എത്ര സഹപ്രവർത്തർ കോവിഡ് ചികിത്സ തേടിയിട്ടുണ്ടെന്നതടക്കം അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും അവർ വെല്ലുവിളിച്ചു.
എന്നാൽ, ഐ.എം.എക്കും ഉത്തരം നൽകാൻ അഞ്ച് ചോദ്യങ്ങളുമായി സെൻട്രൽ കൗൺസിൽ ഫോൺ റിസേർച്ച് ഇൻ ആയുർവേദിക് സയൻസസിൽ പ്രവർത്തിക്കുന്ന 300 ആയുഷ് ശാസ്ത്രജ്ഞൻമാർ രംഗത്തെത്തി. 'കോവിഡ് 19 ചികിത്സയിൽ ആൻറി- മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത് സംബന്ധിച്ച് അലോപ്പതി ഡോക്ടർമാർ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് അവർ ചോദിച്ചു. 'കോവിഡ് വൈറസ് പ്രതിരോധിക്കുന്നതിനോ, ചികിത്സിക്കുന്നതിനോ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത് നിലവിലെ രേഖകൾ പിന്തുണക്കുന്നില്ലെന്നും അവർ പറഞ്ഞു. അതോടൊപ്പം കോവിഡ് ചികിത്സയിൽ റെംഡെസിവിർ steroid methylprednisolone എന്നീ മരുന്നുകളുടെ ഫലപ്രാപ്തിയെ കുറിച്ചും അയുഷ് ശാസ്ത്രജ്ഞൻമാർ ചോദ്യമുന്നയിച്ചു.
രണ്ട് പ്രൊഫഷനുകളെയോ ശാസ്ത്രത്തിെൻറ രണ്ട് ശാഖകളെയോ ഇൗ സാഹചര്യത്തിൽ പരസ്പരം പഴിചാരാനല്ല നമ്മൾ ഉദ്ദേശിക്കുന്നത്. എന്നിരുന്നാലും പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെ നിലനിൽപ്പിന് വേണ്ടി പ്രവർത്തിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ച കാലഘട്ടമാണിത്. അവരുടെ ഗവേഷണത്തിലും പ്രക്രിയകളിലും നമ്മൾ വിശ്വാസം ചെലുത്തുന്നുണ്ടെങ്കിൽ ആധുനിക സയൻസിലെ ഡോക്ടർമാർ അത് തിരിച്ചും ചെയ്യണം സി.എസ്.ഡബ്ല്യൂ.എ പ്രസിഡൻറ് വി.കെ ഷാഹി ദ പ്രിൻറിനോട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.