നിർജലീകരണത്തെ കരുതിയിരിക്കണം
text_fieldsപാലക്കാട്: ക്രമാതീതമായി ഉയരുന്ന ചൂടിൽ ജില്ല വെന്തുരുകുകയാണ്. എന്നാൽ നിർജലീകരണത്തെ കരുതിയിരിക്കണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
എന്താണ് നിർജലീകരണം
ശരീരത്തിന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ജലം, ശരീരത്തിൽനിന്ന് നഷ്ടമാകുന്ന അവസ്ഥയാണ് നിർജലീകരണം. ഉയർന്ന അന്തരീക്ഷ ഊഷ്മാവിൽ നിർജലീകരണ സാധ്യത കൂടുതലാണ്. അമിത ദാഹം, വായും ചുണ്ടും ഉണങ്ങുക, തൊണ്ട വറ്റി വരളുക, തലവേദന, അസ്വസ്ഥത, മസിൽ കോച്ചി പിടിത്തം, ശരീര വേദന, വിശപ്പ് അനുഭവപ്പെടാതിരിക്കുക, ബോധക്ഷയം, അപസ്മാരം എന്നിവയാണ് ലക്ഷണം.
പരിഹാരം
കൂടുതൽ ജലം കുടിക്കുക. സാധാരണ ഒരു ദിവസം കുടിക്കേണ്ടത് രണ്ട് ലിറ്റർ വെള്ളമാണ്. ഉയർന്ന താപനിലയിൽ ചുരുങ്ങിയത് രണ്ടര- മൂന്ന് ലിറ്റർ കുടിക്കണം. ഓരോരുത്തരുടെയും ശരീരത്തിന്റെ അളവിൽ വ്യത്യാസമുണ്ടാവും എന്നതിനാൽ ആവശ്യമായ ജലത്തിന്റെ അളവിലും വ്യത്യാസമുണ്ടാകും.
ശ്രദ്ധിക്കാൻ
ദാഹം അനുഭവപ്പെടുമ്പോഴൊക്കെ വെള്ളം കുടിക്കുക. കായികാധ്വാനം ചെയ്യുന്നവരും വെയിലത്ത് പണിയെടുക്കുന്ന വരും ഓരോ അരമണിക്കൂറിലും ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ജനലുകൾ പകൽ തുറന്നിടുക, ക്രോസ് വെന്റിലേഷൻ പ്രോത്സാഹിപ്പിക്കുക. ചൂടു കുറയ്ക്കാൻ കർട്ടൻ ഉപയോഗിക്കാം. ഉച്ചക്ക് 12 മുതൽ മൂന്നുവരെ പുറത്തിറങ്ങാതിരിക്കുക. ഈ സമയം പുറം പണി ഒഴിവാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.