ബി ഫസ്റ്റ്; അത്യാഹിതവേളകൾ ക്രിയാത്മകമായി കൈകാര്യം ചെയ്യാൻ, പരിശീലന പരിപാടിയുമായി ആസ്റ്റര്‍ മെഡ്‌സിറ്റി
text_fieldsകൊച്ചി: നമുക്ക് ചുറ്റും സംഭവിക്കാവുന്ന അത്യാഹിത സന്ദർഭങ്ങളെ കൃത്യമായി മനസ്സിലാക്കി അപകടത്തിൽപെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിനുള്ള ജീവൻരക്ഷാ പരിശീലനം ഉറപ്പാക്കുന്ന പദ്ധതിയാണ് ബി.ഫസ്റ്റ്. അത്യാഹിതവേളകൾ മനസാന്നിദ്ധ്യത്തോടെ കൈകാര്യം ചെയ്യാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ബി.ഫസ്റ്റ്റിന്റെ ലക്ഷ്യം.
ആലുവ സെന്റ് സേവ്യേഴ്സ് കോളേജിലാണ് "ബി ഫസ്റ്റ്" എന്ന ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിച്ചത്. എറണാകുളം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ. കെ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ എമർജൻസി വിഭാഗം മേധാവി ഡോ. ജോൺസൺ വർഗീസ് ക്ലാസുകൾക്ക് നേതൃത്വം നൽകി.ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കൽ അഫെയർസ് ഡയറക്ടർ ഡോ. ടി.ആർ ജോൺ, എറണാകുളം ജില്ല ദുരന്ത നിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ, സെന്റ് സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ബോധവൽകരണ പരിപാടിയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ഇതോടൊപ്പം ശ്രദ്ധ ആകർഷിച്ചു.
ഒരാളുടെ ജീവൻ രക്ഷിക്കുക എന്നതിനേക്കാൾ മഹത്വരമായ കാര്യം മറ്റൊന്നില്ല. നമ്മുടെ കൺമുൻപിൽ ഒരാൾ ജീവനു വേണ്ടി കേഴുംമ്പോൾ ആത്യാവശ്യമായി നാം അറിഞ്ഞിരിക്കേണ്ട ചില ജീവൻ രക്ഷ മാർഗങ്ങൾ ഉണ്ട്, അതിന് ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റർ മെഡ്‌സിറ്റി നേതൃത്വം നൽകുന്ന ബി.ഫസ്റ്റ് എന്ന ബോധവത്കരണ പരിപാടിയിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് എന്നും, വരും ദിവസങ്ങളിൽ ഇത് കൂടുതൽ പേരിലേക്ക് എത്താൻ സാധിക്കട്ടെ എന്നും ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ കെ പറഞ്ഞു.
അപ്രതീക്ഷിതമായി നമ്മുടെ കണ്മുന്നിൽ ഒരാൾ കുഴഞ്ഞു വീഴുന്നത് കണ്ടാൽ, ചുറ്റും നിൽക്കുന്നവർക്ക് എന്ത് ചെയ്യണമെന്ന് അറിയാത്തത് കൊണ്ട് മാത്രം ഒരുപാട് ജീവനുകൾ നഷ്ടമാകുന്നുണ്ട്. നാളെ ചിലപ്പോൾ അത് നമ്മളിൽ ആരുമാകാം. എന്നാൽ കൃത്യസമയത്ത് ആർക്കും ചെയ്യാവുന്ന ചില പൊടിക്കൈകൾ അറിഞ്ഞിരുന്നാൽ ആ വിലപ്പെട്ട ജീവൻ നമുക്ക് രക്ഷിക്കാൻ കഴിയും. ലളിതമായ ഈ ജീവൻരക്ഷാ മാർഗങ്ങളാണ് ഡോ. ജോൺസൺ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി കൊടുത്തത്.
നമ്മുടെ കണ്മുന്നിൽ ഒരാൾ കുഴഞ്ഞു വീഴുന്നത് കണ്ടാൽ പതറി നിൽക്കാതെ എത്രയും വേഗം ആവശ്യമായ പ്രഥമ ശുശ്രൂഷ നൽകാൻ കഴിഞ്ഞാൽ ഒരുപാട് ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കൽ അഫയേഴസ് ഡയറക്ടർ ഡോ.ടി ആർ ജോൺ പറഞ്ഞു. ഇത്തരം ജീവൻരക്ഷാ ഉപാധികൾ അറിഞ്ഞിരിക്കേണ്ടത് സ്വാതന്ത്ര്യ ദിനത്തിൽ എല്ലാവരും ഒരു കടമയായി ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൃദയ സംബന്ധമായ തകരാറുകൾ കൊണ്ടോ, രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞാലോ ഷുഗറിന്റെ അളവ് കൂടിയാലോ ആളുകൾ ഇങ്ങനെ അപ്രതീക്ഷിതമായി കുഴഞ്ഞു വീഴാം. അത് ശ്രദ്ധയിൽ പെട്ടാൽ ധൈര്യത്തോടെ അവരുടെ ജീവൻ രക്ഷിക്കാൻ ആദ്യം മുന്നിട്ടിറങ്ങാനുള്ള പ്രചോദനമാണ് വേണ്ടത്. പ്രഥമശുശ്രൂഷയെ കുറിച്ചുള്ള വ്യക്തമായ അറിവുണ്ടെങ്കിൽ മാത്രമേ നമുക്കതിന് കഴിയൂ.
ആദ്യ ഘട്ടത്തിൽ,എൻസിസി കേഡറ്റുകൾ, പോലീസുകാർ, ഓട്ടോറിക്ഷാ ഡ്രൈവർമാർ എന്നിവർക്കും ആസ്റ്റർ മെഡ്‌സിറ്റിയുടെ നേതൃത്വത്തിൽ 'ബി ഫസ്റ്റ് ' ബോധവത്കരണ പരിപാടി സംഘടിപ്പിക്കുക . ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയിലൂടെ വിവിധ സാമൂഹികരംഗങ്ങളിലുള്ളവരിലേക്ക് 'ബി ഫസ്റ്റ്' എന്ന ആശയം എത്തിക്കുക എന്നതാണ് ലക്ഷ്യം.
എറണാകുളം ഡെപ്യൂട്ടികളക്ടർ ഉഷ ബിന്ദു മോൾ .കെ (ജില്ല ദുരന്ത നിവാരണ അതോറിറ്റി), സെന്റ് സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്, മെഡിക്കൽ അഫെയർസ് ഡയറക്ടർ ഡോ. ടി.ആർ ജോൺ ആസ്റ്റർ മെഡ്സിറ്റി, എറണാകുളം ജില്ല ദുരന്ത നിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ,എമർജൻസി വിഭാഗം മേധാവി ഡോ. ജോൺസൺ വർഗീസ് ആസ്റ്റർ മെഡ്സിറ്റി, സെന്റ് സേവ്യേഴ്സ് കോളേജ് എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. നിനു റോസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.