Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസൂക്ഷിക്കണം, മഴക്കാല...

സൂക്ഷിക്കണം, മഴക്കാല രോഗങ്ങളെ; ആ​രോ​ഗ്യ​വ​കു​പ്പി​​​െൻറ ജാഗ്രതാനിർദേശം

text_fields
bookmark_border
monsoon diseases
cancel

കാ​സ​ർ​കോ​ട്​: മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പി​െൻറ ജാ​ഗ്ര​ത നി​ർ​ദേ​ശം. മഴ തുടങ്ങിയാൽ രോ​ഗ​ങ്ങ​ളു​ടെ കാ​ല​മാ​ണ് വ​ര്‍ത്ത​മാ​ന​കാ​ല കേ​ര​ള​ത്തി​ല്‍. വ​ര്‍ധി​ച്ചു​വ​രു​ന്ന ഭ​വ​ന സാ​ന്ദ്ര​ത​യും, അ​ശാ​സ്ത്രീ​യ​മാ​യ മാ​ലി​ന്യ സം​സ്‌​ക​ര​ണ​വും പ​രി​സ​ര ശു​ചി​ത്വ​ത്തി​ന്റെ അ​ഭാ​വ​വും​ആ​ണ് മ​ഴ​ക്കാ​ല​ങ്ങ​ളെ രോ​ഗ​കാ​ല​മാ​യി മാ​റ്റു​ന്ന​ത്. പ്ര​ധാ​ന​മാ​യും പ്രാ​ണി​ജ​ന്യ രോ​ഗ​ങ്ങ​ള്‍, ജ​ന്തു​ജ​ന്യ​രോ​ഗ​ങ്ങ​ള്‍, ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് മ​ഴ​ക്കാ​ല​ത്ത് പ​ട​ര്‍ന്നു പി​ടി​ക്കു​ന്ന​ത്.

പ്രാ​ണി​ജ​ന്യ രോ​ഗ​ങ്ങ​ള്‍

ഡെ​ങ്കി​പ്പ​നി, മ​ല​മ്പ​നി, ചി​ക്കു​ന്‍ഗു​നി​യ എ​ന്നി​വ​യാ​ണ് മ​ഴ​ക്കാ​ല​ത്ത് വ്യാ​പ​ന സാ​ധ്യ​ത വ​ര്‍ധി​ക്കു​ന്ന പ്ര​ധാ​ന കൊ​തു​കു​ജ​ന്യ​രോ​ഗ​ങ്ങ​ള്‍. ഇ​തി​ല്‍ സ​മീ​പ​കാ​ല​ത്താ​യി മ​ഴ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും അ​ധി​കം പ​ട​ര്‍ന്നു പി​ടി​ക്കു​ന്ന​തും മ​ര​ണ​കാ​ര​ണം വ​രെ ആ​കു​ന്ന​തു​മാ​യ കൊ​തു​കു​ജ​ന്യ രോ​ഗ​മാ​ണ് ഡെ​ങ്കി​പ്പ​നി. കു​റ​ഞ്ഞ അ​ള​വി​ല്‍ കെ​ട്ടി​നി​ല്‍ക്കു​ന്ന ശു​ദ്ധ​ജ​ല​ത്തി​ല്‍ മു​ട്ട​യി​ട്ട് പെ​രു​കു​ന്ന ഈ​ഡി​സ് വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട ഈ​ഡി​സ് ഈ​ജി​പ്തി , ഈ​ഡി​സ് ആ​ല്‍ബോ​പി​ക്ട​സ് വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട പെ​ണ്‍കൊ​തു​കു​ക​ള്‍ ആ​ണ് രോ​ഗം പ​ക​ര്‍ത്തു​ന്ന​ത്.

ല​ക്ഷ​ണ​ങ്ങ​ള്‍

പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന പ​നി, ത​ല​വേ​ദ​ന, എ​ല്ലു​ക​ള്‍ നു​റു​ങ്ങു​ന്ന​ത് പോ​ലെ​യു​ള്ള അ​തി​ശ​ക്ത​മാ​യ ശ​രീ​ര​വേ​ദ​ന, നേ​ത്ര​ഗോ​ള​ത്തി​ലെ വേ​ദ​ന, ദ​ഹ​ന​ക്കു​റ​വ്, ഛര്‍ദി തു​ട​ങ്ങി​യ​വ ഡെ​ങ്കി​പ്പ​നി​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ല​ക്ഷ​ണ​ങ്ങ​ള്‍ക്ക് അ​നു​സ​രി​ച്ചു​ള്ള ചി​കി​ത്സ​യും ന​ല്ല വി​ശ്ര​മ​വും ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ഡെ​ങ്കി​പ്പ​നി ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​വാ​നും മ​ര​ണ​കാ​ര​ണ​മാ​വു​ക​യും ചെ​യ്യാ​റു​ണ്ട്. ഡെ​ങ്കി ഷോ​ക്ക് സി​ന്‍ഡ്രോം, ഡെ​ങ്കി ഹെ​മ​റേ​ജി​ക്ഫീ​വ​ർ എ​ന്നി​വ​യാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്.

നി​യ​ന്ത്ര​ണ മാ​ര്‍ഗ​ങ്ങ​ള്‍

കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ട​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ക. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള വീ​ട്ടു​പ​റ​മ്പി​ല്‍ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ന്ന എ​ല്ലാ സാ​ധ​ന​ങ്ങ​ളും മ​ഴ​വെ​ള്ളം കെ​ട്ടി​നി​ല്‍ക്കാ​തെ ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കു​ക. വീ​ടി​ന്റെ ടെ​റ​സ്സു​ക​ള്‍, വീ​ട്ടി​ന​ക​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പൂ​ച്ചെ​ടി​ക​ളു​ടെ പാ​ത്ര​ങ്ങ​ള്‍ തു​ട​ങ്ങി ചെ​റി​യ അ​ള​വി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള എ​ല്ലാ ഉ​റ​വി​ട​ങ്ങ​ളി​ല്‍നി​ന്നും വെ​ള്ളം നീ​ക്കം​ചെ​യ്യു​ക. റ​ബ്ബ​ര്‍ തോ​ട്ട​ങ്ങ​ളി​ലെ ചി​ര​ട്ട​ക​ള്‍ ക​വു​ങ്ങി​ന്‍ തോ​ട്ട​ങ്ങ​ളി​ലെ പാ​ള​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ മ​ഴ​വെ​ള്ളം കെ​ട്ടി നി​ല്‍ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ‘ഡ്രൈ ​ഡേ’ ആ​ച​രി​ക്കു​ക.

ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ള്‍

മ​ഴ​ക്കാ​ല​ത്ത് പ്ര​ധാ​ന​മാ​യും ഭീ​ഷ​ണി​യാ​വു​ന്ന ജ​ന്തു​ജ​ന്യ രോ​ഗം എ​ലി​പ്പ​നി​യാ​ണ്. എ​ലി, കീ​രി, അ​ണ്ണാ​ന്‍ തു​ട​ങ്ങി ക​ര​ണ്ട് തി​ന്നു​ന്ന ജീ​വി​ക​ളു​ടെ​യും, വ​ള​ര്‍ത്തു മൃ​ഗ​ങ്ങ​ളാ​യ പ​ശു, ആ​ട് തു​ട​ങ്ങി​യ​വ​യു​ടെ​യും ഒ​ക്കെ മൂ​ത്ര​ത്തി​ലൂ​ടെ മ​ണ്ണി​ലും വെ​ള്ള​ത്തി​ലും എ​ത്തു​ന്ന ലെ​പ്‌​റ്റോ​സ്‌​പൈ​റ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട ബാ​ക്ടീ​രി​യ ഉ​ണ്ടാ​ക്കു​ന്ന രോ​ഗ​മാ​ണ് എ​ലി​പ്പ​നി അ​ഥ​വാ വീ​ല്‍സ് ഡി​സീ​സ്. ഇ​ത്ത​ര​ത്തി​ല്‍ രോ​ഗാ​ണു​ക്ക​ള്‍ ക​ല​ര്‍ന്ന മ​ണ്ണി​ലോ വെ​ള്ള​ത്തി​ലോ തൊ​ഴി​ലെ​ടു​ക്കു​മ്പോ​ഴും ഇ​ട​പ​ഴ​കു​മ്പോ​ഴോ ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ള്‍ വ​ഴി​യോ ശ്ലേ​ഷ്മ സ്ത​ര​ങ്ങ​ള്‍ വ​ഴി​യോ ആ​ണ് രോ​ഗാ​ണു​ക്ക​ള്‍ ശ​രീ​ര​ത്തി​ല്‍ എ​ത്തു​ന്ന​ത്.

ല​ക്ഷ​ണ​ങ്ങ​ള്‍

പ​നി, പേ​ശി വേ​ദ​ന, ത​ല​വേ​ദ​ന, ച​ര്‍ദ്ദി, ക​ണ്ണു​ക​ളി​ല്‍ ചു​വ​പ്പു​നി​റം എ​ന്നി​വ​യാ​ണ് പ്രാ​ഥ​മി​ക ല​ക്ഷ​ണ​ങ്ങ​ള്‍. ല​ക്ഷ​ണ​ങ്ങ​ള്‍ ആ​രം​ഭി​ച്ച് ചി​കി​ത്സ തേ​ടി​യാ​ല്‍ എ​ളു​പ്പ​ത്തി​ല്‍ ഭേ​ദ​മാ​ക്കാ​ന്‍ പ​റ്റു​ന്ന അ​സു​ഖ​മാ​ണ് എ​ലി​പ്പ​നി. ചി​കി​ത്സ ല​ഭ്യ​മാ​കാ​ന്‍ വൈ​കി​യാ​ല്‍ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളാ​യ ക​ര​ള്‍, വൃ​ക്ക തു​ട​ങ്ങി​യ​വ​യെ ബാ​ധി​ച്ചു രോ​ഗം മൂ​ര്‍ച്ഛി​ക്കു​ക​യും മ​ര​ണ​കാ​ര​ണ​മാ​വു​ക​യും ചെ​യ്യും. എ​ലി​പ്പ​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​മാ​യി ക​ണ്ണു​ക​ളി​ലും ശ​രീ​ര​ത്തി​ലും ഉ​ണ്ടാ​കു​ന്ന മ​ഞ്ഞ നി​റം ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളാ​യ മ​ഞ്ഞ​പ്പി​ത്ത​മാ​യി തെ​റ്റി​ദ്ധ​രി​ച്ചു മ​റ്റു ചി​കി​ത്സാ​രീ​തി​ക​ള്‍ തേ​ടു​ന്ന​ത് രോ​ഗം മൂ​ര്‍ച്ഛി​ക്കു​ന്ന​തി​നും മ​ര​ണ​കാ​ര​ണ​മാ​കു​ന്ന​തി​നും ഇ​ട​യാ​ക്കാ​റു​ണ്ട്.

നി​യ​ന്ത്ര​ണ മാ​ര്‍ഗ​ങ്ങ​ള്‍

എ​ലി ന​ശീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക. മ​ണ്ണി​ലും വ​യ​ലി​ലും പ​ണി​യെ​ടു​ക്കു​ന്ന​വ​രും, മ​റ്റു ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​രും കൈ​കാ​ലു​ക​ളി​ല്‍ ഉ​ള്ള മു​റി​വു​ക​ളോ​ടു​കൂ​ടി തൊ​ഴി​ലെ​ടു​ക്കാ​തി​രി​ക്കു​ക​യോ മു​റി​വ് രോ​ഗാ​ണു​ക്ക​ള്‍ക്ക് ക​യ​റാ​ന്‍ പ​റ്റാ​ത്ത ത​ര​ത്തി​ല്‍ കെ​ട്ടി വ​യ്ക്കു​ക​യോ ചെ​യ്യ​ണം. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ അ​ട​ച്ചു സൂ​ക്ഷി​ക്ക​ണം. മ​ണ്ണി​ലും പ​റ​മ്പി​ലും പാ​ട​ത്തും പ​ണി​യെ​ടു​ക്കു​ന്ന​വ​ര്‍, പ​ശു, ആ​ട് തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളെ പ​രി​ച​രി​ക്കു​ന്ന​വ​ര്‍, ക്ഷീ​ര ക​ര്‍ഷ​ക​ര്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ എ​ലി​പ്പ​നി പ്ര​തി​രോ​ധ​ത്തി​നാ​യി ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ഗു​ളി​ക​ക​ള്‍ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ നി​ര്‍ദ്ദേ​ശാ​നു​സ​ര​ണം ക​ഴി​ക്കേ​ണ്ട​താ​ണ്

ജ​ല​ജ​ന്യരോ​ഗ​ങ്ങ​ള്‍

വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളാ​ണ് മു​ഖ്യ​മാ​യ ഒ​രു ജ​ല​ജ​ന്യ രോ​ഗം ദ​ഹ​ന​വ്യൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന ഏ​റ്റ​വും സാ​ധാ​ര​ണ​മാ​യ ഒ​രു രോ​ഗ​മാ​ണി​ത്. അ​ഞ്ച്​ വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഈ ​രോ​ഗം കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യി​ല്‍ നി​ന്ന് അ​യ​ഞ്ഞ് ദ്രാ​വ​ക രൂ​പ​ത്തി​ല്‍ മ​ല​വി​സ​ർജ​നം ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ല്‍ അ​തി​നെ വ​യ​റി​ള​ക്കം എ​ന്ന് പ​റ​യാം. പ്ര​ധാ​ന​മാ​യും വൈ​റ​സു​ക​ള്‍, ബാ​ക്ടീ​രി​യ​ക​ള്‍, അ​മീ​ബ​ക​ള്‍ തു​ട​ങ്ങി​യ പ​രാ​ദ​ജീ​വി​ക​ള്‍ മൂ​ല​മാ​ണ് വ​യ​റി​ള​ക്ക​മു​ണ്ടാ​കു​ന്ന​ത്. വ​യ​റി​ള​ക്ക​ത്തി​ന്റെ ആ​രം​ഭം മു​ത​ല്‍ ത​ന്നെ പാ​നീ​യ ചി​കി​ത്സ തു​ട​ങ്ങേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഒ.​ആ​ര്‍.​എ​സ് മി​ശ്രി​ത​മോ വീ​ട്ടി​ല്‍ ത​യാ​റാ​ക്കാ​വു​ന്ന ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ന്‍ വെ​ള്ളം, പ​ഞ്ച​സാ​ര​യും ചേ​ര്‍ത്ത നാ​ര​ങ്ങാ​വെ​ള്ളം തു​ട​ങ്ങി​യ​വ​യെ​ല്ലാം പാ​നീ​യ ചി​കി​ത്സ​യ്ക്കാ​യ് ന​ല്‍കാ​വു​ന്ന​താ​ണ്.

നി​യ​ന്ത്ര​ണ മാ​ര്‍ഗ​ങ്ങ​ള്‍

തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​യ്ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക. പ​ഴ​വ​ര്‍ഗ്ഗ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ന​ല്ല​വ​ണ്ണം ക​ഴു​കി​യ​തി​നു ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ആ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍ എ​പ്പോ​ഴും അ​ട​ച്ചു സൂ​ക്ഷി​ക്കു​ക. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ചൂ​ടോ​ടെ ഉ​പ​യോ​ഗി​ക്കു​ക. പ​ഴ​കി​യ​തും ത​ണു​ത്ത​തും തു​റ​ന്നു വ​ച്ച​തു​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നു മു​മ്പും മ​ല​വി​സ​ർ​ജ​ന​ത്തി​നു ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​യി ക​ഴു​കു​ക. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍ മ​ലി​ന​മാ​ക്കാ​തി​രു​ക്കു​ക. ക്ലോ​റി​നേ​ഷ​ന്‍വ​ഴി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക. കി​ണ​റി​നു ചു​റ്റു​മ​തി​ല്‍ കെ​ട്ടു​ക. കി​ണ​ര്‍ വെ​ള്ളം ഇ​ട​യ്ക്കി​ടെ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക. ടാ​ങ്ക​റു​ക​ളി​ലും മ​റ്റും എ​ത്തി​ക്കു​ന്ന വെ​ള്ളം സു​ര​ക്ഷി​ത​മാ​ണെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗാ​ണു മു​ക്ത​മാ​ണെ​ന്നു​റ​പ്പു വ​രു​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monsoon DiseasesHealth News
News Summary - Beware of monsoon diseases
Next Story