കോവിഡ് ലക്ഷണങ്ങളുമായി വീട്ടിൽ കഴിയുന്നവർ ഇക്കാര്യം അറിയണം
text_fieldsകൽപറ്റ: കോവിഡ് ലക്ഷണങ്ങളായ ചുമ, പനി, ജലദോഷം, ശരീരവേദന, ശ്വാസതടസ്സം, വയറിളക്കം തുടങ്ങിയവ ഉള്ളവർ പരിശോധന നടത്താതെയും ആരോഗ്യപ്രവർത്തകരെ അറിയിക്കാതെയും വീടുകളിൽ തുടരുന്നത് രോഗം ഗുരുതരമാകുന്നതിനും മാരകമാകുന്നതിനും കാരണമായേക്കാം. രോഗലക്ഷണങ്ങൾ ഗുരുതരമാകുന്ന അവസരത്തിൽ മാത്രം ആശുപത്രികളിൽ എത്തിയാൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞെന്നു വരില്ല.
കോവിഡുമൂലം കടുത്ത ന്യൂമോണിയയും രക്തത്തിലെ ഓക്സിജൻ അളവ് പെട്ടെന്ന് കുറയുന്ന അവസ്ഥയും വരാനിടയുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക വ്യക്തമാക്കി. കോവിഡ് പരിശോധിച്ച് പോസിറ്റിവ് ആയാലും വീടുകളിൽ തന്നെ ചികിത്സയിൽ കഴിയാൻ അവസരമുണ്ട്. ലക്ഷണങ്ങൾ മൂർച്ഛിക്കുന്ന സമയത്ത് രോഗികളെ ചികിത്സിക്കാനായി കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ, കോവിഡ് രണ്ടാംനിര ചികിത്സ കേന്ദ്രങ്ങൾ, കോവിഡ് ആശുപത്രികൾ എന്നിവ ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്.
അതിനാൽ, മേൽപറഞ്ഞ ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യപ്രവർത്തകരെയോ ആശാ പ്രവർത്തകരെയോ വാർഡ് മെംബറെയോ അറിയിക്കുകയും പരിശോധന നടത്തുകയും ചെയ്യണം. ലക്ഷണങ്ങൾ ഉള്ളവർ വീട്ടുകാരുൾപ്പെടെ മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.