കോവിഡ് ഭേദമായവരില്‍ അപകടകാരിയായ ഫംഗസ്; പ്രമേഹ രോഗികള്‍ കൂടുതല്‍ സൂക്ഷിക്കണം
text_fieldsന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന രാജ്യത്ത് നാലു ലക്ഷത്തിലധികം ആളുകളാണ് ഇപ്പോള്‍ ദിനംപ്രതി രോഗികളാകുന്നത്. പലതവണ ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധയെ തുടര്‍ന്ന് രോഗികള്‍ വ്യത്യസ്ത ലക്ഷണങ്ങളാണ് കാണിക്കുന്നത്. മരണനിരക്ക് വര്‍ധിക്കുമ്പോള്‍ കോവിഡ് ഭേദമായവരില്‍ പലവിധ പാര്‍ശ്വഫലങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഉറക്കമില്ലായ്മ മുതല്‍ മുടികൊഴിച്ചില്‍ വരെ അനുഭവിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നതാണ്. ഇതിനിടയിലാണ് പുതിയ പാര്‍ശ്വഫലം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മ്യുകോര്‍മികോസിസ് എന്നറിയപ്പെടുന്ന കറുത്ത ഫംഗസ് ബാധയാണിത്.
ഡല്‍ഹി, പുണെ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ഇത്തരത്തില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഈ ഫംഗസ് ബാധ ബാധിക്കുന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്.
ഫംഗസ് ബാധിച്ചവരില്‍ കണ്ണുകള്‍ വീര്‍ക്കുകയും കാഴ്ച കുറയുകയും ചെയ്യുന്നു. ചികിത്സ നടത്തിയില്ലെങ്കില്‍ കാഴ്ചയെ ഗുരുതരമായി ബാധിച്ചേക്കും.
വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നവരിലാണ് ഈ ഫംഗസ് ബാധ കൂടുതല്‍ കണ്ടെത്തുന്നത്. കടുത്ത പ്രമേഹ രോഗികളിലാണ് ഈ ഫംഗസ് ബാധ ഏറ്റവും കൂടുതല്‍ അപകടകാരിയാകുന്നതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് ചികിത്സക്ക് സ്റ്റിറോയിഡുകള്‍ ഉപയോഗിച്ചതാണ് അണുബാധ വ്യാപകമാകാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.