വൃക്കയിലെ മുഴയിൽ നിന്നുള്ള രക്തസ്രാവം; യുവതിക്ക് ആലപ്പുഴ മെഡിക്കൽ കോളജിൽ നൂതന ചികിത്സയിലൂടെ പുനർജന്മം
text_fieldsഅമ്പലപ്പുഴ: വൃക്കയിലെ മുഴയിൽ നിന്നുള്ള രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിലായ യുവതിക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സെലക്റ്റീവ് ആഞ്ജിയോ എമ്പോളിസേഷൻ ചികിത്സയിലൂടെ രോഗം ഭേദമാക്കി. മാവേലിക്കര ചെന്നിത്തല ഒരിപ്പുറം പുതുശ്ശേരിൽ തെക്കതിൽ ഷിബുവിെൻറ ഭാര്യ മായക്കാണ് (26) നൂതന ചികിത്സയിലൂടെ രോഗം ഭേദമായത്.
കഠിനമായ വയറുവേദനയെ തുടർന്നാണ് യുവതി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. യൂറോളജി വിഭാഗം മേധാവി ഡോ. എം. നാസറിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആന്തരിക രക്തസ്രാവമാണെന്ന് കണ്ടെത്തി. വിദഗ്ധ പരിശോധനയിൽ വലതു വൃക്കയിൽ രക്തം വാർന്നുകൊണ്ടിരിക്കുന്ന വലിയ മുഴ കണ്ടെത്തിയതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പിന്നീടാണ് സെലക്റ്റീവ് ആഞ്ജിയോ എമ്പോളിസേഷന് വിധേയയാക്കിയത്.
സ്വകാര്യ ആശുപത്രികളിൽ ഈ ചികിത്സക്ക് ലക്ഷങ്ങളാണ് വേണ്ടിവരുന്നത്. കാർഡിയോളജി വിഭാഗം മേധാവി ഡോ. കെ.എസ്. മോഹനൻ, ഡോ. അബ്ദുൽ സലാം, ഡോ. രഘുറാം, ഡോ. അരുൺ ആൽബി, രേഷ്മ, അഖിൽ, ഹെഡ് നഴ്സ് രാജി, നഴ്സ് എൽസ എന്നിവരും യൂറോളജി വിഭാഗം ഡോ. നാസർ, ഡോ. മിഥിലേഷ്, ഡോ. രവി എന്നിവരും പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ. രാംലാൽ ഇടപെട്ടാണ് ശസ്ത്രക്രിയ ഉടൻ നടത്തിയത്. ആരോഗ്യം വീണ്ടെടുത്ത യുവതിക്ക് അടുത്ത ദിവസം ആശുപത്രി വിടാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.