Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightതാൻ ദിവസവും 35,000...

താൻ ദിവസവും 35,000 ചുവടുകൾ നടന്നിട്ടുണ്ടെന്ന് ബോളിവുഡ് നടൻ ശക്തി കപൂർ

text_fields
bookmark_border
താൻ ദിവസവും 35,000 ചുവടുകൾ നടന്നിട്ടുണ്ടെന്ന് ബോളിവുഡ് നടൻ ശക്തി കപൂർ
cancel

രോഗ്യ സംരക്ഷണത്തിന് നടത്തത്തിന്റെ സാധ്യതകൾ ഏറെ കൂടുതലാണ്. മിക്കവർക്കും ഇക്കാര്യത്തെ കുറിച്ച് പ്രാഥമിക ധാരണയും ഉണ്ടാവും. എന്നാൽ തന്റെ ആരോഗ്യ രഹസ്യം വ്യക്തമാക്കുകയാണ് ബോളിവുഡിൽ വില്ലനായും കൊമേഡിയനായും വർഷങ്ങളായി നിറഞ്ഞു​ നിൽക്കുന്ന താരം ശക്തി കപൂർ.

താൻ പ്രതിദിനം 35,000 ചുവടുകൾ നടക്കുന്നുണ്ടെന്നാണ് നടൻ അവകാശ​പ്പെട്ടത്. സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കപിൽ ശർമ്മയുടെ ടോക്​ഷോയിലാണ് 72കാരൻ ത​ന്റെ ഫിറ്റ്നസ് രഹസ്യം പങ്കുവെച്ചത്.

നേരത്തേ, സ്ഥിരമായി ഇത്രയും ചുവടുകൾ പിന്നിടുമായിരുന്നുവെന്നും ഇപ്പോൾ നടത്തം പുനരാരംഭിച്ചിരിക്കുന്നുവെന്നും ശക്തി കപൂർ പറഞ്ഞു.

ഗുണങ്ങൾ

ദിവസവും 35,000 ചുവടുകൾ നടക്കുന്നത്, പ്രത്യേകിച്ച് പ്രായമായവർക്ക് നിരവധി ആരോഗ്യ ആനുകൂല്യങ്ങൾ നൽകുമെന്ന് ഡൽഹി സി.കെ ബിർള ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ ലീഡ് കൺസൾട്ടന്റ് ഡോ. നരേന്ദ്ര സിംഗ്ല പറഞ്ഞു.

രക്തസമ്മർദം കുറക്കുകയും രക്തചംക്രമണം വർധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ പതിവ് നടത്തം പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ, ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ മാർഗവുമാണിത്.

അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ള പ്രായമായവർക്ക് നടത്തം ഏറെ ഉപകാരപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥിരമായ നടത്തം സന്ധികളുടെ ചലനശേഷി മെച്ചപ്പെടുത്തുന്നതിലൂടെയും കാഠിന്യം കുറയ്ക്കുന്നതിലൂടെയും ദൈനംദിന പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നു. കൂടാതെ, ടൈപ്പ് 2 പ്രമേഹം, ചില കാൻസറുകൾ, ഓസ്റ്റിയോ പൊറോസിസ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറക്കാൻ നടത്തത്തിന് കഴിയുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നുവെന്ന് ഡോ. സിംഗ്ല പറഞ്ഞു.

ശ്രദ്ധിക്കേണ്ടവ

*ശരീരത്തെ കാലക്രമേണ പൊരുത്തപ്പെടുത്താൻ അനുവദിച്ചുകൊണ്ട് നടത്തത്തിന്റെ ഘട്ടങ്ങളുടെ എണ്ണം സാവധാനം വർദ്ധിപ്പിക്കുക .

*പേശികളുടെ ശക്തിയും സന്തുലിതാവസ്ഥയും വർധിപ്പിക്കുന്നതിന് വ്യായാമങ്ങൾക്കൊപ്പം നടത്തവും ശീലമാക്കുക.

* ജലാംശം നിലനിർത്തുന്നതും സമീകൃതാഹാരം നിലനിർത്തുന്നതും നിങ്ങളുടെ നടത്തം നിലനിർത്താനുള്ള ഊർജ്ജം ഉറപ്പാക്കും. അതിനു വേണ്ട ആഹാരക്രമം ഉറപ്പാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bollywood actor Shakti Kapoor says that he walks 35,000 steps every day
Next Story