Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഒരു മെയ്യായിരുന്ന...

ഒരു മെയ്യായിരുന്ന ഹവ്വയും ഖദീജയും വേർപിരിഞ്ഞു

text_fields
bookmark_border
surgery 098098
cancel

റിയാദ്​: ഒരു മെയ്യായിരുന്ന ഹവ്വയും ഖദീജയും ഇനി വേറിട്ട്​ ജീവിക്കും. റിയാദിൽ നടന്ന ബുർക്കിനാബെ സയാമീസ് ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്​ത്രക്രിയ വിജയകരം. വ്യാഴാഴ്​ച രാവിലെ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന്​ കീഴിലുള്ള കിങ്​ അബ്​ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ്​ അബ്​ദുല്ല ചിൽഡ്രൻസ്​ സ്പെഷ്യലിസ്​റ്റ്​ ആശുപത്രിയിലാണ്​ ശസ്​ത്രക്രിയ നടന്നത്​. അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്​റ്റിക് സർജറി, മറ്റ് സപ്പോർട്ടിങ്​ സ്പെഷ്യാലിറ്റികൾ എന്നിവയിൽ നിന്നുള്ള മെഡിക്കൽ കൺസൾട്ടൻറുമാർ, സ്പെഷ്യലിസ്​റ്റുകൾ, നഴ്സിങ്, ടെക്നിക്കൽ സ്​റ്റാഫ്​ എന്നിവരുൾപ്പെടെ 26 പേരടങ്ങുന്ന സംഘമാണ് അഞ്ച്​ ഘട്ടങ്ങളായി എട്ട്​ മണിക്കൂറോളം നീണ്ട ശസ്​ത്രക്രിയ നടത്തിയത്​.

സൽമാൻ രാജാവി​െൻറ നിർദേശാനുസരണം​ 2024 ജൂലൈ രണ്ടിനാണ് ആഫ്രിക്കൻ രാജ്യമായ​ ബുർക്കിന ഫാസെയിൽ നിന്നുള്ള സയാമീസ്​ ഇരട്ടകളെ വേർപ്പെടുത്തൽ ശസ്​ത്രക്രിയക്കായി റിയാദിലെത്തിച്ചത്​. ഇത്രയും കാലം പലവിധ പരിശോധനകളും ആരോഗ്യപരിപാലനവും നടത്തി ശസ്​ത്രക്രിയക്ക്​ കുട്ടികളെ തയ്യാറാക്കുകയായിരുന്നു. വ്യാഴാഴ്​ച രാവിലെ ശസ്​ത്രക്രിയ ആരംഭിച്ച്​ മൂന്നു മണിക്കൂറിന്​ ശേഷം സൗദി മെഡിക്കൽ ആൻഡ് സർജിക്കൽ സംഘം തലവൻ ഡോ. അബ്​ദുല്ല അൽ റബീഅ ശസ്​ത്രക്രിയ വിജയകരമായി പര്യവസാനിക്കുമെന്ന വിവരം പ്രസ്​താവനയിലൂടെ അറിയിച്ചു​. പിന്നീടൊരു രണ്ട്​ മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ പൂർത്തീകരിച്ച വിവരവും അറിയിച്ചു.



ഇരട്ടകളുടെ കുടലുകൾ തമ്മിൽ കൂടിച്ചേരാത്തത്​ ശസ്​ത്രക്രിയയിലെ സങ്കീർണതയും സമയവും കുറച്ചതായി അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ കൃത്യമായും കാര്യക്ഷമമായും നടത്താൻ മെഡിക്കൽ ടീമിന്​ ഇത് സഹായകമായെന്നും ഡോ. റബീഅ പറഞ്ഞു. കുരുന്നുകൾക്ക്​ 17 മാസം പ്രായമാണുള്ളത്​. കഴിഞ്ഞവർഷം ജൂലൈ ആദ്യമാണ് അവർ സൗദിലെത്തിയത്. കിങ്​ അബ്​ദുല്ല സ്പെഷ്യലിസ്​റ്റ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഇവർക്കായി മെഡിക്കൽ സംഘം സൂക്ഷ്മപരിശോധനയും ഒന്നിലധികം വിശദ പരിശോധനകളും നടത്തി. നിരവധി മെഡിക്കൽ യോഗങ്ങൾ ചേർന്നു.

ഇരട്ടകളുടെ നെഞ്ചും വയറും ഒട്ടിപ്പിടിച്ച അവസ്ഥയിലായിരുന്നു. ഹൃദയം, കരൾ, കുടൽ എന്നിവയുടെ ചർമങ്ങളും ചേർന്ന അവസ്ഥയിലാണെന്നും കണ്ടെത്തി. സയമാമീസ്​ ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതിക്ക്​ കീഴിലെ 62ാമത് ശസ്​ത്രക്രിയയാണിത്​. 35 വർഷത്തിനിടെ, 27 രാജ്യങ്ങളിൽനിന്നുള്ള 146 സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ സൗദി സയാമീസ്​ വേർപ്പെടുത്തൽ പദ്ധതിക്ക് കഴിഞ്ഞതായും ഡോ. അൽറബീഅ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siamese twinsHealth News
News Summary - Burkinabe Siamese childrens surgery successful
Next Story