താടി വെച്ചാല്‍ കോവിഡിനെ പേടിക്കണോ?
text_fieldsന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആദ്യമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സമയം. സലൂണുകളും ബ്യൂട്ടിപാര്‍ലറുകളുമടക്കം അടച്ചുപൂട്ടിയതോടെ കൃത്യമായ ഇടവേളകളില്‍ താടിയും മുടിയും സ്‌റ്റൈല്‍ ചെയ്തവരില്‍ ഏറെപേര്‍ പുതിയ തീരുമാനമെടുത്തു, ഇതുവരെ താടിവെക്കാത്ത പലരും താടി നീട്ടി. മുടി നീട്ടാത്ത പലരും പിന്നിലേക്ക് നീട്ടിയിട്ട് പോണി ടെയിലില്‍ പ്രത്യക്ഷപ്പെട്ടു. താടിയും മുടിയും നീട്ടാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് അതിനോട് മല്ലിടേണ്ടിയും വന്നു. എന്നാല്‍, കോവിഡ് കാലത്ത് മുഖത്തെ രോമം വളര്‍ത്തുന്നത് ശരിക്കും ആരോഗ്യകരമാണോ എന്ന ചോദ്യം ഉയരുന്നത് ഇതിനിടയിലാണ്. ഇതുസംബന്ധിച്ച പല പഠനവും നിരീക്ഷണവും ഈയിടെയായി പുറത്തുവരുന്നുണ്ട്.
മാസ്‌ക് മൂടുന്ന സ്ഥലത്ത് ഇടതൂര്‍ന്ന താടിയുണ്ടെങ്കില്‍, അതായത് താടിയെല്ലിന് മുകളിലേക്കും താഴെ കഴുത്തിലേക്കും നീണ്ട താടി താടിയുണ്ടെങ്കില്‍ ഇതിനിടയിലൂടെ വായുപ്രവാഹം നടക്കുമെന്നാണ് അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജിയിലെ അംഗമായ ഡോ. ആന്റണി എം. റോസ്സി പറയുന്നത്. മാസ്‌ക് വെച്ച് ശ്വസിക്കുമ്പോഴോ, സംസാരിക്കുമ്പോഴോ, ചുമക്കുമ്പോഴോ വൈറസ് കണങ്ങള്‍ മാസ്‌കിനുള്ളില്‍ നില്‍ക്കാതെ അരികുകളിലൂടെ താടിക്കിടയിലൂടെ പുറത്തുപോകാമെന്ന് ചുരുക്കം.
തിരിച്ചും സംഭവിക്കാമെന്നും ഡാ. ആന്റണി എം. റോസ്സി മുന്നറിയിപ്പ് നല്‍കുന്നു. നീളമുള്ള മുഷിഞ്ഞ താടിയുള്ള ആളാണ് നിങ്ങളെങ്കില്‍, വൈറസുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ മാസ്‌കിന്റെ അരികുകളിലൂടെ വൈറസിന് പ്രവേശിക്കാന്‍ കഴിയും.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
- സലൂണുകള്‍ ലോക്ഡൗണില്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ വീടുകളില്‍ ഇരുന്ന് തന്നെ താടിയും മുടി പരിപാലിക്കുക.
- ഉരുണ്ട മുഖം, മെലിഞ്ഞ മുഖം എന്നിങ്ങനെ നിങ്ങളുടെ മുഖത്തിന്റെ ആകൃതിക്ക് അനുയോജ്യമായ താടി തീരുമാനിക്കുക.
- താടി മൃദുവും ആരോഗ്യകരവുമാകാന്‍ ഓയില്‍ അല്ലെങ്കില്‍ എണ്ണ പുരട്ടുക.
- വേനലില്‍ പതിവിലും കൂടുതല്‍ വിയര്‍ക്കുന്നത് ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് കാരണമാകും. അഴുക്കും പൊടിയും കൂടിച്ചേര്‍ന്നാല്‍ മുഖക്കുരു അടക്കം പ്രശ്‌നങ്ങള്‍ തലപൊക്കും. അതിനാല്‍, ഫെയ്‌സ് വാഷ് ഉപയോഗിച്ച് ദിവസത്തില്‍ രണ്ടുതവണ മുഖം കഴുകുക. ചര്‍മ്മത്തിലെ മാലിന്യം നീക്കാന്‍ ഫേഷ്യല്‍ ക്ലെന്‍സര്‍ പോലുള്ളവയും ഉപയോഗിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.