പ്രമേഹ,അർബുദ മരുന്നുകളുടെ വില കുറയും
text_fieldsന്യൂഡല്‍ഹി: 39 മരുന്നുകൾ പുതുതായി കൂട്ടിച്ചേർത്ത് അവശ്യ മരുന്നുകളുടെ പട്ടിക (എൻ.എൽ.ഇ.എം) പുതുക്കി കേന്ദ്ര സർക്കാർ. 16 മരുന്നുകൾ പട്ടികയിൽ നിന്നും നീക്കം ചെയ്തു. 374 മരുന്നുകളാണ് പുതുക്കിയ അവശ്യ മരുന്നുകളുടെ പട്ടികയിലുള്ളത്. അർബുദം, ക്ഷയം, പ്രമേഹം, കോവിഡ് ചികിത്സക്കുള്ള മരുന്നുകളാണ് പുതുതായി പട്ടികയിൽ ഇടം പിടിച്ചവയിൽ അധികവും. ഇവക്ക് വിലയിൽ വലിയ കുറവ് വരും.
കേന്ദ്ര ആരോഗ്യ ഗവേഷണ സെക്രട്ടറിയും ഐ.സി.എം.ആര് മേധാവിയുമായ ബല്‍റാം ഭാര്‍ഗവയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പട്ടിക പുതുക്കിയത്. ഫലപ്രദമല്ലെന്ന് കണ്ടെത്തിയ 16 മരുന്നുകളെയാണ് പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്ന് സമിതി വ്യക്തമാക്കി. അഞ്ചു വര്‍ഷം കൂടുമ്പോഴാണ് എൻ.എൽ.ഇ.എം പുതുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.