കാന്‍ഡിഡ ആല്‍ബിക്കന്‍സ് ഫംഗസ്, സ്റ്റാഫൈലോകോക്കസ് ഓറിയസ്ബാക്ടീരിയ കാന്‍സര്‍ സെല്ലുകളെ ബാധിക്കുമെന്ന് കണ്ടത്തെി
text_fieldsബ്രസീല്‍: കാന്‍ഡിഡ ആല്‍ബിക്കന്‍സ് ഫംഗസ്, സ്റ്റാഫൈലോകോക്കസ് ഓറിയസ് ബാക്ടീരിയ എന്നിവ ജീന്‍ പ്രകടനത്തെയും ട്യൂമര്‍ സെല്‍ വര്‍ധനവിനെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് സാവോ പോളോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ സംഘം വിശകലനം ചെയ്തു.
ബ്രസീലിലെ അരാക്വറയില്‍ ഗവേഷകര്‍ നടത്തിയ ഇന്‍ വി¤്രടാ പഠനം, ബയോഫിലിമു(ഈ സൂക്ഷ്മാണുക്കള്‍ ഘടനാപരവും ഏകോപിതവുമായ രീതിയില്‍ സ്വയം സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റികള്‍)കളുടെ മെറ്റബോളിസം, ഫംഗസ്, ബാക്ടീരിയ എന്നിവയ്ക്ക് തല, കഴുത്ത് എന്നിവയില്‍ കാണുന്ന മുഴകളുമായി ബന്ധപ്പെട്ട ജീനുകളെ എങ്ങനെ സജീവമാക്കാന്‍ കഴിയുമെന്ന് വിലയിരുത്തുന്നു.
മൈ¤്രകാബിയല്‍ ബയോഫിലിമുകളും തല, കഴുത്ത് എന്നിവിടങ്ങളിലെ കാന്‍സര്‍ കോശങ്ങളുടെ സ്വഭാവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഈ കണ്ടത്തെലുകളില്‍ ഉള്‍പ്പെടുന്നു.
ട്യൂമര്‍ സെല്‍ വളര്‍ച്ചയും അതിജീവനവുമായി ബന്ധപ്പെട്ട പ്രോട്ടോ-ഓങ്കോജീനുകളുടെയും സെല്‍ സൈക്കിള്‍ ജീനുകളുടെയും പ്രവര്‍ത്തനത്തെ മോഡുലേറ്റ് ചെയ്യാന്‍ ബയോഫിലിമുകള്‍ സ്രവിക്കുന്ന മെറ്റബോളിറ്റുകള്‍ക്ക് കഴിയുമെന്ന് ഗവേഷകര്‍ കണ്ടത്തെി.
ക്യാന്‍സറിന്‍്റെ വളര്‍ച്ചയില്‍ വായയില്‍ കാണപ്പെടുന്ന സൂക്ഷ്മാണുക്കളായ ഓറല്‍ മൈ¤്രകാബയോട്ടയ്ക്കിനു ഒരു പ്രധാന പങ്കുണ്ട്. ആമാശയ കാന്‍സര്‍ പോലുള്ളവയില്‍ സൂക്ഷ്മാണുക്കളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട ജനിതകം കണ്ടത്തെിയിട്ടുണ്ട്, എന്നാല്‍, തലയിലും കഴുത്തിലും അര്‍ബുദവുമായി ബന്ധപ്പെട്ട ഏറ്റവും പ്രചാരത്തിലുള്ള ജീനുകളെക്കുറിച്ച് ധാരണയിലത്തെിയിട്ടില്ല, ഈ രോഗത്തിന് ഇതുവരെ തന്മാത്രാ അടയാളങ്ങളൊന്നും കണ്ടത്തെിയില്ല.
ഫ്രോണ്ടിയേഴ്സ് ഇന്‍ സെല്ലുലാര്‍ ആന്‍ഡ് ഇന്‍ഫെക്ഷന്‍ മൈ¤്രകാബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കാന്‍ഡിഡ ആല്‍ബിക്കന്‍സ് ഫംഗസ്, സ്റ്റാഫൈലോകോക്കസ് ഓറിയസ് ബാക്ടീരിയ ബയോഫിലിമുകളില്‍ നിന്നുമുള്ള മെറ്റബോളിറ്റുകള്‍ക്ക് സാധാരണ, നിയോപ്ളാസ്റ്റിക് ഓറല്‍ എപ്പിത്തീലിയല്‍ സെല്ലുകളുടെ ഹോമിയോസ്റ്റാസിസിനെ അപകടത്തിലാക്കാം, CDKN1A, Bcl-2, PI3K, BRAF, hRAS, mTOR പോലുള്ള പ്രധാന ജീനുകളുടെ പ്രവര്‍ത്തനത്തെ ഇത്, താളം തെറ്റിക്കുന്നു.
ഈ, പഠനത്തിന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍റിഫിക് ആന്‍ഡ് ടെക്നോളജിക്കല്‍ ഡവലപ്മെന്‍റ് പിന്തുണ നല്‍കി.
700 ഓളം ഇനം വൈറസുകള്‍, ¤്രപാട്ടോസോവുകള്‍, ബാക്ടീരിയകള്‍, ഫംഗസുകള്‍ എന്നിവയുള്ള വൈവിധ്യമാര്‍ന്ന സൂക്ഷ്മാണുക്കളാണ് ഓറല്‍ മൈ¤്രകാബയോം. ബയോഫിലിമുകള്‍ വികസിക്കുന്നത്, രോഗപ്രതിരോധ ശേഷിയെ ബാധിക്കുകയും അവ കാന്‍സറിലേക്ക് നയിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ വായ അണുവിമുക്തമാക്കേണ്ടത് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.