രാജ്യത്ത് 40 പേരിൽ കൂടി കോവിഡ് ജെ.എൻ1 വകഭേദം സ്ഥിരീകരിച്ചു; ആകെ രോഗികൾ 109 ആയി
text_fieldsന്യൂഡൽഹി: കോവിഡ് ഉപവകഭേദമായ ജെ.എൻ1 രാജ്യത്ത് 40 പേർക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ജെ.എൻ1 സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 109 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
109 ജെ.എൻ1 കേസുകളിൽ 36ഉം ഗുജറാത്തിലാണ്. കർണാടക-34, ഗോവ -14, മഹാരാഷ്ട്ര-ഒമ്പത്, കേരളം -ആറ്, രാജസ്ഥാൻ -4, തമിഴ്നാട് -4, തെലങ്കാന-രണ്ട് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ രോഗികൾ. ആരുടെയും നില ഗുരുതരമല്ല. ഭൂരിഭാഗം രോഗികളും വീടുകളിൽ തന്നെ സമ്പർക്കവിലക്കിൽ കഴിയുകയാണ്.
ജെ.എൻ1 കേസുകൾ നിലവിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നില്ലെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ആകെ രോഗികളിൽ 92 ശതമാനവും വീടുകളിൽ തന്നെയാണുള്ളത്. നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഭൂരിഭാഗം പേർക്കുമുള്ളതെന്നും വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, ബുധനാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ പുതിയതായി 529 കോവിഡ്-19 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ, നിലവിലുള്ള ആകെ രോഗികൾ 4093 ആയി. മൂന്ന് മരണം സ്ഥിരീകരിച്ചു. രണ്ട് പേർ കർണാടകയിലും ഒരാൾ ഗുജറാത്തിലുമാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.