Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഭാരത് ബയോടെക്കിന്‍റെ...

ഭാരത് ബയോടെക്കിന്‍റെ കോവിഡ് നേസൽ വാക്സിന് അനുമതി

text_fields
bookmark_border
ഭാരത് ബയോടെക്കിന്‍റെ കോവിഡ് നേസൽ വാക്സിന് അനുമതി
cancel

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് നേസൽ വാക്സിന് (മൂക്കിലൂടെ നൽകുന്നത്) ഡ്രഗ്സ് കൺട്രോളർ അംഗീകാരം നൽകി. അടിയന്തര സാഹചര്യങ്ങളിൽ 18 വയസ്സിനു മുകളിലുള്ളവരിൽ നിയന്ത്രിത ഉപയോഗത്തിനാണ് അനുമതി.

കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് അനുമതി ലഭിക്കുന്ന ആദ്യ കോവിഡ് പ്രതിരോധ നാസൽ വാക്സിനാണിത്. വാക്സിൻ സുരക്ഷിതവും മികച്ച പ്രതിരോധ ശേഷി നൽകുന്നതുമാണെന്നാണ് കമ്പനിയുടെ അവകാശവാദം.

മൂക്കിലൂടെ രണ്ട് ഡോസ് വാക്സിനായി നൽകുമ്പോഴും മറ്റൊരു വാക്സിന്റെ ആദ്യ രണ്ടു ഡോസിനു ശേഷം ബൂസ്റ്റർ ഡോസായി നൽകുമ്പോഴും സുരക്ഷിതമാണെന്നു കമ്പനി പറയുന്നു. മഹാമാരിക്കെതിരായ നമ്മുടെ കൂട്ടായ പോരാട്ടത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഇതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bharat BiotechNasal VaccineCentral drugs panel
News Summary - Central drugs panel approves Bharat Biotech's nasal vaccine
Next Story