സംസ്ഥാനങ്ങൾക്ക് കോവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: കോവിഡ് സാഹചര്യം നേരിടാൻ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മാർഗനിർദേശങ്ങൾ നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതുവർഷ, ക്രിസ്മസ് ആഘോഷങ്ങൾ കണക്കിലെടുത്താണ് വേണ്ട നടപടികൾ കൈക്കൊള്ളാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് പുതുക്കിയ കോവിഡ് മാർഗനിർദേശങ്ങൾ നൽകിയിരിക്കുന്നത്.
മാസ്ക് ധരിക്കുന്നത് ഉറപ്പാക്കുക, ആൾകൂട്ടങ്ങൾ നിയന്ത്രിക്കുക, സാമൂഹിക അകലം പാലിക്കുക, പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ നിരീക്ഷിക്കുക, പരിശോധന വേഗത്തിലാക്കുക തുടങ്ങിയവ മാർഗ നിർദേശങ്ങളിൽ ഉൾപ്പെടുന്നു. ബൂസ്റ്റർ ഡോസ് നൽകുന്നത് വർധിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രിമാരുടെ കോവിഡ് അവലോകനത്തിനുശേഷം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.